Pages

Friday, June 3, 2016

ഇന്ത്യ കണ്ട ഏറ്റവും വലിയ പകല്‍ക്കൊള്ള

ഇന്ത്യ കണ്ട ഏറ്റവും വലിയ പകല്ക്കൊള്ള
രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ്  ഇന്ധനവില കൂട്ടിയത്ജനജീവിതത്തിനു കനത്ത പ്രഹരമായിരിക്കുകയാണ് . മേയ്‌ 16 ന്അഞ്ചു സംസ്ഥാനങ്ങളില്തെരഞ്ഞെടുപ്പു പൂര്ത്തിയായതിന്റെ പിറ്റേന്നുതന്നെ ഡീസലിനും പെട്രോളിനും വില വര്ധിപ്പിച്ചിരുന്നു. പിന്നീട്ഇക്കഴിഞ്ഞ ദിവസവും രണ്ടിനും ലിറ്ററിന്ഏകദേശം രണ്ടര രൂപയോളം കൂട്ടി.സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്‌ 21 രൂപയും വിമാന ഇന്ധനവില 9.2 ശതമാനവും വര്ധിപ്പിച്ചു. അസംസ്കൃത എണ്ണവിലയിലെ വര്ധനയും ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ്ഇന്ധനവില കൂടാന്കാരണമായി സര്ക്കാരും എണ്ണക്കമ്പനികളും ചൂണ്ടിക്കാട്ടുന്നത്‌.
2014 ജൂണില്രാജ്യാന്തര വിപണിയില്അസംസ്കൃത എണ്ണവില വീപ്പയ്ക്ക്‌ 115 ഡോളര്ആയിരുന്നു. അന്ന്പെട്രോള്വില 76.11 രൂപ. ഡീസലിന്‌ 60.95. 2016 ജൂണിലെത്തുമ്പോള്കണക്ക്ഇങ്ങനെയാണ്‌: പെട്രോള്ലിറ്ററിന്‌ 68.56. ഡീസലിന്‌ 57.91. രാജ്യാന്തര വിപണിയില്അസംസ്കൃത എണ്ണ വില ജൂണ്ഒന്നിന്‌ 46.38 ഡോളര്മാത്രമായിരുന്നെന്നു കൂടി ഓര്ക്കണം. 2014 ലെ 115 ഡോളറിനെ അപേക്ഷിച്ച്അറുപതു ശതമാനം കുറവ്‌.

സ്വഭാവികമായി ഇന്ധനവില കുറയേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. അസംസ്കൃത എണ്ണവില ഇത്രയേറെ താഴ്ന്നപ്പോഴും പെട്രോള്വിലയില്വന്ന കുറവ്കേവലം പത്തു ശതമാനം മാത്രം. ഡീസലിനാകട്ടെ അഞ്ചും.
2014 തൊട്ടാണ്അസംസ്കൃത എണ്ണവില കുറഞ്ഞുതുടങ്ങിയത്‌. ഇറക്കം കഴിഞ്ഞ ജനുവരിയില്വീപ്പയ്ക്ക്‌ 25 ഡോളര്എന്നനിലയില്എത്തിച്ചു. കഴിഞ്ഞ ജനുവരിയോടെയാണ്വില അല്പാല്പം കൂടി ഇപ്പോഴത്തെ 50 ഡോളറിലേക്ക്അടുത്തത്‌.എണ്ണവില ഇടിവിന്റെ ഗുണം ജനങ്ങള്ക്കു കിട്ടിയില്ലെങ്കിലും രാജ്യാന്തര അസംസ്കൃത എണ്ണ വില അല്പമൊന്നു കൂടിയപ്പോഴേക്കും വില കൂട്ടാന്യാതൊരു മനഃസാക്ഷിക്കുത്തും കേന്ദ്രസര്ക്കാരിനുണ്ടായില്ല. അതുതന്നെയാണ്തുടരെത്തുടരെ വില കൂട്ടുമ്പോള്പ്രതിഷേധത്തിന്റെ ശക്തിയും കൂടാന്കാരണം.
എണ്ണവിലയിടിവിന്റെ ഗുണഫലം എക്സൈസ്‌, സേവന നികുതികള്കൂട്ടിയാണ്ജനങ്ങളില്നിന്ന്തട്ടിപ്പറിച്ചത്‌. സര്ച്ചാര്ജും ഏര്പ്പെടുത്തി. സേവനനികുതി 14.5 ശതമാനത്തില്നിന്നു പതിനഞ്ചു ശതമാനമാക്കിയുള്ള ഉത്തരവ്ഇക്കഴിഞ്ഞ ദിവസം നടപ്പായതോടെ ആയിനത്തിലും പൊതുജനത്തിന്റെ കീശ ചോരും.

ഇന്ധനവില നിശ്ചയിക്കാന്കമ്പനികള്ക്കു സ്വാതന്ത്ര്യം അനുവദിച്ചത്മുന്യു.പി.. സര്ക്കാരാണ്‌. രാജ്യാന്തര വില കൂടുമ്പോള്ഇവിടെയും ആനുപാതികമായി വില കൂട്ടുമെന്നും വില കുറയുമ്പോള്അതിനനുസരിച്ച്കുറയ്ക്കുമെന്നുമായിരുന്നു പ്രഖ്യാപനം. വേണമെങ്കില്ആഭ്യന്തര വില കുറഞ്ഞെന്ന്സര്ക്കാരിനു കണക്കുകള്ഉദ്ധരിച്ചു സ്ഥാപിക്കാം. 13 രൂപയോളം പെട്രോളിനും 11 രൂപ ഡീസലിനും കുറഞ്ഞു. പക്ഷേ, അതു നമുക്ക്ന്യായമായും കിട്ടേണ്ട ഇളവിന്റെ പകുതി പോലുമായില്ലെന്നതാണ്യാഥാര്ഥ്യം. ഇന്ധന വില കുറയുമ്പോള്പൊതുവിപണിയില്ഒട്ടുമിക്ക ഉപഭോക്തൃസാധനങ്ങള്ക്കും വില കുറയേണ്ടിയിരുന്നെങ്കിലും അതും ഉണ്ടായില്ല. എണ്ണവിലയില്ജനത്തിനു നീതി ലഭിച്ചില്ലെന്നതു മാത്രമല്ല, അവര്കൊള്ളയടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ പകല്ക്കൊള്ള തന്നെയാണിത്‌.


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: