Pages

Friday, June 3, 2016

JAPANESE MISSING BOY YAMATO TANOOKA FOUND ALIVE IN HOKKAIDO

JAPANESE MISSING BOY YAMATO TANOOKA FOUND ALIVE IN HOKKAIDO
മര്യാദ പഠിപ്പിക്കാൻ കാട്ടിലുപേക്ഷിച്ച
മകനെ കണ്ടെത്തി.
A boy missing in remote woods in Japan since Saturday after being left alone by his parents as punishment has been found alive and well.Seven-year-old Yamato Tanooka was found in a military training base near Shikabe in Hokkaido, just a few kilometres from where he was left.His parents initially said he had got lost, but eventually admitted briefly abandoning him for being naughty.His father has apologised to his son and rescuers, saying "we went too far"."My excessive act forced my son to have a painful time," Takayuki Tanooka said in an emotional news briefing outside Hakodate hospital, 30km (19 miles) south, where the boy was taken for checks. "I deeply apologise to people at his school, people in the rescue operation, and everybody for causing them trouble," he said.
"I have poured all my love into my son, but from now on, I would want to do more, together with him. I would like to protect him while he grows up. Thank you very much."But shortly before 08:00 on Friday morning (23:00 GMT on Thursday) he was found inside a building at the SDF base about 4km (2.5 miles) from where he was left."One of our soldiers was preparing for drills this morning and opened the door of a building on the base, and there he was," an SDF member told NHK."When he asked 'are you Yamato?' the boy said, 'Yes'. Then he said he was hungry, so the soldier gave him some water, bread and rice balls."It appears rescuers came tantalisingly close to finding him four days ago. The SDF said the base had been searched on Monday but no trace was seen of the boy, who says he reached the hut on Saturday.The soldier who found him was not part of the search team.
Yamato's father
NHK said Yamato had told rescuers he "walked through the mountains" until he found the shelter.He was taken to hospital by a medical helicopter. A doctor later said he was in very good condition, despite only having had water during his six-day ordeal.At Yamato's school in Hokuto, near Hakodate, his fellow pupils shouted for joywhen it was announced at assembly that he was safe, the Japan Times reports.Yamato's parents initially said he got lost while they were foraging for vegetables, along with their daughter. But they later admitted they had driven off, briefly leaving him alone on a mountain road as a punishment for throwing stones earlier. When they returned to collect him shortly afterwards, he had disappeared, they said.He was wearing jeans and a t-shirt at the time, Reuters news agency reported.Police have said the parents could face charges for negligence.The case has gripped Japan, sparking discussions about acceptable levels of discipline for children.
കഴിഞ്ഞ ദിവസമാണ് മര്യാദ പഠിപ്പിക്കാനായി മകനെ നടുക്കാട്ടില് ഉപേക്ഷിച്ച മാതാപിതാക്കളുടെ വാർത്ത പുറത്തുവന്നത്. ജപ്പാനിൽ നിന്നും പുറത്തു വന്ന സംഭവത്തിൽ ഹൊകെയ്ഡോവിലെ കാടിനു നടുവിലാണ് മാതാപിതാക്കൾ യമാറ്റോ ടാനൂക എന്ന ഏഴുവയസുകാരനെ ഉപേക്ഷിച്ചു പോയത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ കാണാതായ യമാറ്റോയ്ക്കു വേണ്ടി ജപ്പാനീസ് മിലിട്ടറിയും തിരച്ചിൽ നടത്തിയിരുന്നു. യമാറ്റോയ്ക്കു വേണ്ടി പ്രാർഥിച്ചവർക്കെല്ലാം ... സന്തോഷവാർത്തയാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്. ആറുദിവസത്തിനു ശേഷം കാടിനുള്ളിലെ സെൽഫ് ഡിഫെൻസ് ഫോഴ്സസ് ട്രെയിനിങ് ഫെസിലിറ്റി ഹട്ടിൽ നിന്നും ഇന്നു രാവിലെയാണ് യമാറ്റോയെ കണ്ടെത്തിയത് തളർന്ന് തീരെ അവശനിലയിലായ യമാറ്റോയെ ഹകോഡേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്....

യമാറ്റോയെ കാണാതായ സ്ഥലത്തു നിന്നും നാലുകിലോമീറ്റർ അകലെയുള്ള ഷികാബെയിലെ മിലിട്ടറി ബാരക്കിൽ നിന്നുമാണ് കണ്ടെത്തിയത്. മലകൾ കടന്നാണ് താൻ സെൽഫ് ഡിഫെൻസ് ഫോഴ്സിന്റെ കാടിനുള്ളിലെ ഹട്ടിലേക്ക് തനിയെ പോയതെന്ന് യമാറ്റോ രക്ഷാപ്രവർത്തകരെ അറിയിച്ചു. കെട്ടിടത്തിനു പുറത്തുള്ള പൈപ്പിൽ നിന്നുമാണ് താൻ വെള്ളം കുടിച്ചതെന്നും അതിനുള്ളിലാണ് ആറുദിവസവും കഴിഞ്ഞതെന്നും യമാറ്റോ പോലീസുകാരോടു പറഞ്ഞു. സൈനികരിലൊരാൾ ഡ്രില്ലിനു തയ്യാറാവുന്നതിനിടെ ബാരക്കിലെ അടിത്തട്ടിലുള്ള വാതിൽ തുറക്കുമ്പോഴാണ് യമാറ്റോ അവിടെയിരിക്കുന്നതു കണ്ടത്. യമാറ്റോയാണോയെന്ന് ചോദിച്ചപ്പോൾ കുട്ടി ആണെന്നു പറയുകയും അപ്പോൾ തന്നെ തനിക്കു വിശക്കുന്നുണ്ടെന്നു പറയുകയും ചെയ്തുവെന്ന് സൈനികർ പറയുന്നു. ആറു ദിവസവും ഭക്ഷണമില്ലാതെ കഴിഞ്ഞതിന്റെ ശാരീരിക പ്രശ്നങ്ങളാണ് യമാറ്റോയ്ക്ക് ഉള്ളതെന്നും പോഷകാഹാരക്കുറവും ഡിഹൈഡ്രേഷനുമാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്നും യമാറ്റോയെ ചികിത്സിക്കുന്ന ഡോക്ടർ യോഷിയുകി പറഞ്ഞു. യമാറ്റോയെ കണ്ടയുടൻ തന്നെ അവനോട് ക്ഷമ ചോദിച്ചുവെന്ന് പിതാവ് ടാക്യുകി ടാനൂക പറഞ്ഞു. അവൻ ജീവനോടെയിരിക്കുന്നുവെന്നറിഞ്ഞപ്പോൾ തന്നെ സമാധാനമായി. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണു തങ്ങൾ ചെയ്തത്. ഇന്നുമുതൽ അവനു കൂടുതൽ സ്നേഹവും പരിഗണനയും നൽകുമെന്നും ടാക്യുകി പറഞ്ഞു. തങ്ങളുടെ പിഴവു കാരണം ബുദ്ധിമുട്ടിയവർക്കെല്ലാം ഈ അവസരത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ടാക്യുകി പറഞ്ഞു. പട്ടാളക്കാരുൾപ്പെടെ 180ഒാളം പേരാണം യമാറ്റോയ്ക്കു വേണ്ടി കാടിനുള്ളിൽ തിരച്ചിൽ നടത്തിയത്. ... കരടിയുൾപ്പെടെയുള്ള വന്യജീവികൾ വസിക്കുന്ന മേഖലയായിരുന്നു എന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു

Prof. John Kurakar

No comments: