Pages

Wednesday, June 8, 2016

HIGHEST SUICIDE RATES AMONG CHRISTIANS,DALITS,TRIBALS

HIGHEST SUICIDE RATES AMONG CHRISTIANS,DALITS,TRIBALS

ആത്മഹത്യാനിരക്ക്ഏറ്റവും കൂടുതൽ ക്രിസ്ത്യൻ സമുദായത്തിലും ദളിത്‌-പിന്നാക്ക വിഭാഗങ്ങളിലും

A Christian in India is 1.5 times more likely to commit suicide as compared to a Hindu while tribals and Dalits have some of the highest suicide rates among caste groups, the Union Home Ministry has revealed in response to an RTI application filed by The Indian Express on religion and caste-based suicide data.In 2014, the National Crime Records Bureau (NCRB), for the first time, collected data on suicides based on religion and caste groups. However, the data, which was to be published in 2015, was never released by the Home Ministry.
The NCRB data obtained by this newspaper (see page 2) shows that Christians have the highest suicide rate at 17.4, as compared to Hindus at 11.3 — the national average stands at 10.6. Muslims and Sikhs, at 7 per cent and 4.1 respectively, record the lowest rates. In this context, rate refers to the number of suicides per population of one lakh.
രാജ്യത്ത്‌ ആത്മഹത്യാനിരക്ക്‌ ഏറ്റവും കൂടുതൽ ഉയർന്നുനിൽക്കുന്നത്‌ ക്രിസ്ത്യൻ സമുദായത്തിലും ദളിത്‌-ആദിവാസി വിഭാഗങ്ങളിലുമാണെന്ന്‌ നാഷണൽ ക്രൈം റിക്കാഡ്സ്‌ ബ്യൂറോ രേഖ. ‘ഇന്ത്യൻ എക്സ്പ്രസ്‌’ ദിനപത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ നൽകിയ വിവരാവകാശ അപേക്ഷയിൻമേലാണ്‌ ക്രൈം റിക്കാർഡ്സ്‌ ബ്യൂറോ ഇതാദ്യമായി കണക്ക്‌ പുറത്തുവിട്ടത്‌.
2011ലെ സെൻസസ്‌ പ്രകാരം മൊത്തം ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്‌ ക്രിസ്ത്യാനികൾ. ജനസംഖ്യയുടെ 79.8 ശതമാനം വരുന്ന ഹിന്ദു വിഭാഗങ്ങളിൽ 11.3 ശതമാനമാണ്‌ ആത്മഹത്യാനിരക്കെങ്കിൽ ക്രിസ്ത്യൻ വിഭാഗങ്ങളുടേത്‌ 17.4 ശതമാനമാണ്‌. മുസ്‌ ലിങ്ങളിലെ ആത്മഹത്യാനിരക്ക്‌ ഏഴ്‌ ശതമാനവും. ജനസംഖ്യയിൽ 14.2 ശതമാനം മാത്രമാണ്‌ മുസ്ലിങ്ങൾ. ജാതി തിരിച്ചുള്ള ആത്മഹത്യാനിരക്കിൽ ഏറ്റവും മുന്നിൽ പട്ടികജാതിവിഭാഗങ്ങളാണ്‌ 10.4 ശതമാനം. തൊട്ടുപിന്നിൽ ദളിത്‌ വിഭാഗങ്ങളാണ്‌. ഇവരുടെ ആത്മഹത്യാനിരക്ക്‌ 9.4 ശതമാനമാണ്‌.
നാഷണൽ ക്രൈം റിക്കാർഡ്സ്‌ ബ്യൂറോയുടെ പക്കലുള്ള കണക്ക്‌ പ്രകാരം 2014ൽ ആത്മഹത്യചെയ്തവരുടെ കണക്ക്‌ ഇപ്രകാരമാണ്‌. ക്രിസ്ത്യൻ-4845, ഹിന്ദു-109271, മുസ്ലിം-12109, സിഖ്‌-848, ജാതി വിഭാഗങ്ങളിലാകട്ടെ പട്ടികവർഗം-10850, പട്ടികജാതി-19019, മറ്റ്‌ പിന്നോക്കവിഭാഗങ്ങൾ-44827 എന്നിങ്ങനെയാണ്‌ കണക്ക്‌.
സാമ്പത്തിക അസമത്വമാണ്‌ ആത്മഹത്യയുടെ പ്രധാന കാരണമെങ്കിലും സാമൂഹ്യമായ ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്ന്‌ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രശ്നങ്ങളും ആത്മഹത്യയ്ക്ക്‌ കാരണമാകുന്നുണ്ട്‌. ദളിത്‌-ആദിവാസി വിഭാഗങ്ങളിൽ ആത്മഹത്യാനിരക്ക്‌ കൂടുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ.
സാമൂഹിക അസമത്വം ആത്മഹത്യയിലേയ്ക്ക്‌ നയിക്കുന്നതിന്റെ ഏറ്റവും പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്‌ ഹൈദരാബാദിലെ ഗവേഷക വിദ്യാർഥിയായ രോഹിത്‌ വെമുലയുടെ മരണമാണ്‌. നിരക്ഷരനായ ഒരു ആദിവാസി തന്റെ നേർക്കുള്ള അധിക്ഷേപങ്ങളെ തലവിധിയായി പരിഗണിക്കുന്നുവെങ്കിൽ വിദ്യാഭ്യാസം നേടി സമൂഹ മദ്ധ്യത്തിലേക്ക്‌ ഇറങ്ങുന്ന യുവാക്കൾക്ക്‌ ഇതൊന്നും കണ്ണടച്ച്‌ ഉൾക്കൊള്ളാനാകില്ല. ഇത്‌ ജീവനൊടുക്കുന്നതിന്‌ കാരണമാകുന്നു. ജനസംഖ്യയിൽ ചെറിയൊരു ശതമാനം മാത്രമാണെങ്കിലും ദേശീയ ശരാശരിയായ 10.6 ശതമാനത്തിന്‌ അടുത്തുതന്നെയാണ്‌ ആദിവാസി-ദളിത്‌-പിന്നോക്ക വിഭാഗങ്ങളുടെ ആത്മഹത്യാനിരക്ക്‌.
Prof. John Kurakar

No comments: