Pages

Wednesday, June 8, 2016

കേരളത്തിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കണം

കേരളത്തിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കണം
ഒരു നിശ്ചിത സമയത്തിനുള്ളിൽ കേരളത്തിനാവശ്യമായ പച്ചക്കറികൾ ഇവിടെ ഉൽപ്പാദിപ്പിക്കാൻ പദ്ധതി ഉണ്ടാക്കണം. അങ്ങനെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ജൈവപച്ചക്കറികളായിരിക്കുകയും വേണം. ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം.ഇത്നടപ്പിൽ വരുത്താൻ അശ്രാന്ത പരിശ്രമം തന്നെ വേണം. ഉൽപ്പാദനം, സംഭരണം, വിപണനം എന്നിവയിൽ ശരിയായ ആസൂത്രണം ഉണ്ടാവണം. എല്ലാത്തരം പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഭൂപ്രകൃതിയാണ്കേരളത്തിന്റേത്‌. വിശാലമായ സമുദ്രതീരം മുതൽ വളരെ ഉയർന്ന വന പ്രദേശം വരെ കേരളത്തിലുണ്ട്‌. ഇവിടങ്ങളിൽ വളർത്താൻ സാധിക്കാത്ത പച്ചക്കറികൾ ഒന്നുംതന്നെ ഇല്ല. ഏതും ഇവിടങ്ങളിൽ വളരും. വൈവിധ്യമുള്ള പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും സൂക്ഷ്മമായ ആസൂത്രണം ആവശ്യമാണ്‌. ഇവയുടെ കൃഷി ജൈവവളവും ജൈവകീടനാശിനികളും ഉപയോഗിച്ചായിരിക്കണം.

ജൈവപച്ചക്കറികൾ ഉൽപ്പാദിപ്പിച്ച്‌, സംഭരിച്ച്വിപണനം നടത്തുന്നതിന്വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനം ഉണ്ടാവണം. പ്രധാനമായും കൃഷിവകുപ്പ്തന്നെ. തദ്ദേശ സ്വയംഭരണ വകുപ്പ്‌, ജലസേചനവകുപ്പ്‌, സഹകരണവകുപ്പ്തുടങ്ങിയവയുടെ ചുമതലകൾ സംബന്ധിച്ച്വ്യക്തമായ ആസൂത്രണം വേണം.
ജൈവ പച്ചക്കറിക്കാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിൽ പഞ്ചായത്തുകൾക്ക്വലിയ പങ്കുണ്ട്‌. സംസ്ഥാനത്ത്ഒരു സെന്റ്ഭൂമിപോലും തരിശിടാൻ അനുവദിക്കാതെ വേണം പച്ചക്കറി കൃഷിക്ക്സ്ഥലം കണ്ടെത്താൻ. നിലവിലുള്ള തെങ്ങിൻതോപ്പുകളിലും അതുപോലുള്ള നാണ്യവിള തോട്ടങ്ങളിലും പച്ചക്കറി ഇടവിളയായി നടത്താൻ സൗകര്യം ഒരുക്കാം. ഭൂമിയുടെ പ്രത്യേകതകൾക്കനുസരിച്ച്എന്ത്കൃഷിയാണ്വേണ്ടതെന്ന്പഞ്ചായത്തുകൾക്ക്നിർദേശിക്കാം. അതുപോലെ പ്രാദേശികമായി ജലസേചന സൗകര്യം ഒരുക്കുന്നതിലും പഞ്ചായത്തുകൾക്ക്മുഖ്യ പങ്ക്വഹിക്കാനാവും. കേരളത്തിലെ കൃഷി ഭൂമികളിൽ 20 ശതമാനത്തിൽ മാത്രമേ ഇപ്പോൾ ജലസേചന സൗകര്യം ഉള്ളൂവെന്ന കാര്യം പ്രത്യേകം കണക്കിലെടുക്കണം.
പച്ചക്കറി കൃഷി വികസനത്തിൽ കൃഷി വകുപ്പിന്ഭാരിച്ച ഉത്തരവാദിത്തമാണ്ഉള്ളത്‌. കൃഷിക്കാവശ്യമായ കാർഷികോപാധികളായ വിത്ത്‌, വളം, നടീൽ വസ്തുക്കൾ തുടങ്ങിയവ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം കൃഷിവകുപ്പിനാണ്‌. പച്ചക്കറിയുടെ ഉൽപ്പാദനം കമ്പോളത്തിന്റെ ആവശ്യത്തിനും കൃഷിഭൂമിയുടെ പ്രത്യേകതകൾക്കും അനുസരിച്ചായിരിക്കണം പച്ചക്കറി ഇനങ്ങൾ തിരഞ്ഞെടുക്കേണ്ടത്‌. ജൈവവളത്തിന്റെയും കീടനാശിനികളുടെയും കാര്യത്തിൽ ലഭ്യതയ്ക്കൊപ്പം അതാണ്ഉപയോഗിക്കുന്നതെന്ന്ഉറപ്പുവരുത്തുകയും വേണം.
പച്ചക്കറി കൃഷിക്ക്ജലസേചന സൗകര്യം അനിവാര്യമാണ്‌. 44 നദികൾ ഒഴുകുന്ന നാടാണ്കേരളം. മഴക്കാലങ്ങളിൽ എല്ലാ നദികളും വെള്ളം നിറഞ്ഞൊഴുകുകയാണ്‌. വെള്ളം സംഭരിച്ച്ജലസേചനത്തിന്ഉപയോഗിച്ചുകൂടെ? ഇപ്പോൾ നദികളിലെ വെള്ളം പൂർണമായും ഒഴുകി കായലുകളിലോ സമുദ്രങ്ങളിലോ പതിക്കുന്നു. ഇത്തടഞ്ഞുനിർത്താൻ തടയണകൾ നിർമ്മിക്കണം. ഒരു സമയപരിധിക്കുള്ളിൽ തടയണ നിർമാണം പൂർത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താൽ ചെറിയ തോടുകൾ ഉണ്ടാക്കി വെള്ളം പച്ചക്കറിക്ക്ഉപയോഗിക്കണം. മുമ്പ്നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന കൈത്തോടുകൾ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. അവ പൂനർനിർമ്മിക്കാൻ പ്രാദേശികമായി കഴിയണം. വെള്ളം സംഭരിച്ചാൽ കുടിവെള്ളത്തിനും ഉപയോഗപ്പെടുത്താം. ഒപ്പം നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പാരിസ്ഥിതിക സന്തുലനം പിടിച്ചുനിർത്താനും കഴിയും.

ജൈവപച്ചക്കറിയുടെ ഉൽപ്പാദനം വിജയകരമായാൽ ഇത്സംഭരിച്ച്ഉപഭോക്താവിലെത്തിക്കുക എന്നതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്‌. ഇതിൽ സംസ്ഥാനത്തെ സഹകരണസംഘങ്ങൾക്ക്വലിയ പങ്ക്ഉണ്ട്‌. മിക്ക സഹകരണസംഘങ്ങൾക്കും മെച്ചപ്പെട്ട സംഭരണശാലകൾ ഉണ്ട്‌. ഇവയിൽ ഒരു ഭാഗം ശീതീകരണികൾ സ്ഥാപിച്ച്പച്ചക്കറികൾ സുക്ഷിക്കാൻ ഉപയോഗിക്കാം. കൃഷിയിടങ്ങളിൽ നിന്നും പച്ചക്കറികളൾ പ്രത്യേകം പ്രത്യേകം സംഭരിച്ച്സംഘങ്ങളിൽ എത്തിക്കുന്ന ജോലി കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിക്കാവുന്നതാണ്‌. താലൂക്ക്ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും ഹോർട്ടികോർപ്പ്പോലുള്ള സ്ഥാപനങ്ങൾക്ക്വിൽപ്പനശാലകൾ ഉണ്ടാവണം. സഹകരണ സംഘങ്ങളുടെ സംഭരണശാലകളിൽ നിന്നും വിൽപ്പനശാലകളിൽ എത്തിക്കണം. പച്ചക്കറികൾക്കെല്ലാം ആദായകരമായൊരു വില ഉൽപ്പാദകനായ കൃഷിക്കാരന്ലഭ്യമാക്കണം. അതുപോലെ ന്യായമായൊരു വിലയ്ക്ക്ഉപഭോക്താവിന്വിതരണം നടത്തണം. ഉൽപ്പാദകന്സഹകരണസംഘങ്ങൾ അപ്പപ്പോൾ തന്നെ വില നൽകണം.

Prof. John Kurakar

No comments: