Pages

Sunday, June 19, 2016

HAPPY FATHERS DAY

HAPPY FATHERS DAY
ഇന്നാണ് ദിനം.ലോക പിതൃദിനം

Father's Day is a celebration honoring fathers and celebrating fatherhood, paternal bonds, and the influence of fathers in society. It is chiefly a celebration in the united States, though becoming popular in other countries. It is celebrated in the US on the third Sunday of June.

കുട്ടികളുടെ ജീവിതത്തില്അച്ഛന്ചെലുത്തുന്ന സ്വാധീനത്തെ സ്മരിക്കാനും പിതൃത്വത്തിന്റെ മാധുര്യം മനസ്സിലാക്കിക്കൊടുക്കാനുമായാണ് ദിനം ആചരിക്കുന്നത്. യു എസില്ഇരുപതാം നൂറ്റാണ്ടു മുതലാണ് പിതൃദിനം ആചരിക്കാന്തുടങ്ങിയത്.
. ലോകത്തിലെ എല്ലാ അച്ഛന്മാര്ക്കും വേണ്ടിയുള്ള ദിനം. ജൂണ്മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക പിതൃദിനമായി ആചരിക്കുന്നത്
അച്ഛനാണ് ഹീറോ , വൈറലായി ഗൂഗിൾ ലഘുചിത്രം!...
മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ വേണ്ടെന്നു വയ്ക്കുന്ന സന്തോഷങ്ങളെ പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കഷ്ടപ്പെട്ട് ജോലി ചെയ്താണ് നിങ്ങളെ വളർത്തിയതെന്നും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചതെന്നും മാതാപിതാക്കൾ പറയുമ്പോൾ അത് നിങ്ങളുടെ ചുമതലയാണ് എന്ന് പറയുന്ന തലമുറയാണ് ഇന്നുള്ളത്. അങ്ങനെ ചിന്തിക്കുന്ന തലമുറയ്ക്കുള്ള മറുപടിയുമായി പിതൃദിനത്തിൽ എത്തുകയാണ് ഗൂഗിൾ ഒരുക്കിയ ലഘുചിത്രം...
അമ്മയും പ്രായപൂർത്തിയായ മകനും തമ്മിലുള്ള സംഭാഷണത്തിന് ഇടയിൽ, സിനിമയിൽ അഭിനയിക്കുക എന്ന മോഹവുമായി അച്ഛൻ നാട് വിട്ടതും. പിന്നീട്, സിനിമാ മോഹം പാതിവഴിൽ ഉപേക്ഷിച്ച് ജോലി ചെയ്തു കുടുംബത്തിനായി പണം ഉണ്ടാക്കിയതുമെല്ലാം അമ്മ പറയുന്നു. അപ്പോഴാണ്‌ അച്ഛന്റെ അഭിനയ മോഹത്തെ കുറിച്ച് മകൻ അറിയുന്നത്

തങ്ങൾക്കായി സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ച അച്ഛന്റെ സന്തോഷത്തിനായുള്ള യാത്രയായിരുന്നു പിന്നീട്. അച്ഛൻ അഭിനയിക്കാൻ ആഗ്രഹിച്ച സിനിമയെക്കുറിച്ചും പോയ സ്ഥലത്തെക്കുറിച്ചും എല്ലാം ഗൂഗിൾ സഹായത്തോടെ മകൻ അന്വേഷിച്ച് അറിയുന്നു. പിന്നീട്, അച്ഛൻ പോലും അറിയാതെ ആ ഇടങ്ങളിലേക്ക് മകൻ അച്ഛനുമൊത്ത് യാത്ര നടത്തുന്നു. ഒടുവിൽ, അച്ഛന്റെ അഭിനയമികവിനെ അച്ഛൻ അറിയാതെ തന്നെ കാമറയിൽ പതിപ്പിച്ച്   വെള്ളിത്തിരയിൽ എത്തിക്കുന്നത്തോടെ ചിത്രം അവസാനിക്കുകയാണ്.... അച്ഛന്റെ ആഗ്രഹസാഫല്യത്തിനായി പരിശ്രമിക്കുന്ന മകന്റെ കഥ ഈ പിതൃദിനത്തിൽ വലിയ സന്ദേശമാണ് നൽകുന്നത്.

Prof. John Kurakar

No comments: