കേരളത്തിൽ അവശ്യസാധനങ്ങളുടെ
വിലകുതിച്ചുയരുന്നു
കേരളത്തിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പും അതിന്നു ശേഷവും നാം താരതമ്യം ചെയ്താൽ ഇപ്പോൾ വില പണക്കാരന് പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. എന്നാൽ വിലക്കയറ്റം സഹിക്കാൻ പറ്റാതെ പൊറുതി മുട്ടുന്ന ജനങ്ങളോട് തമിഴ്നാട്ടിലും കർണാടകയിലും വൻ വിലയാണ് എന്ന ന്യായീകരണമൊക്കെ പറഞ്ഞ് സർക്കാർ തടിതപ്പാൻ നോക്കുകയാണ്.
പച്ചക്കറി വിഭാഗത്തിൽ ഓരോ സാധനങ്ങളും സെഞ്ചുറി അടിക്കാനുള്ള ശ്രമത്തിലാണ്. തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലും കർണാടകയിലും സർക്കാർ പറയുന്ന വിലയില്ല. 18 രൂപയ്ക്ക് വരെ ലഭ്യം. പരിപ്പ് പയറു വർഗങ്ങൾ ഡബിൾ സെഞ്ച്വുറി അടിച്ചു തുടങ്ങി.
Prof. John Kurakar
No comments:
Post a Comment