Pages

Tuesday, June 14, 2016

മിനിറ്റുകള്‍ കൊണ്ടു ശുദ്ധമായ വെളിച്ചെണ്ണ വീട്ടില്‍ തന്നെ നിര്‍മ്മിക്കാം

മിനിറ്റുകള് കൊണ്ടു ശുദ്ധമായ

വെളിച്ചെണ്ണ വീട്ടില് തന്നെ നിര്മ്മിക്കാം


മിനിറ്റുകള്‍ കൊണ്ടു ശുദ്ധമായ വെളിച്ചെണ്ണ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന യന്ത്രവുമായി കട്ടച്ചിറ സ്വദേശി വിപണിയിലേക്ക്. ട്വിങ്കിള്‍ കോക്കോ ചക്ക് എന്നു പേരു നല്‍കിയിരിക്കുന്ന യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത് സജിമോന്‍ വര്‍ഗീസ് എന്നയാളാണ്. വൈദ്യൂതിയോ മറ്റ് ഇന്ധനമോ വേണ്ടാത്ത ഉപകരണം അപകട സാധ്യത കുറവുള്ളതും കൂടുതല്‍ പ്രയോജനകരവുമാണെന്ന് നിര്‍മ്മാതാവ് തന്നെ അവകാശപ്പെടുന്നു. കൊച്ചു കുട്ടിക്കുവരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ലളിതമായാണു മെക്കാനിക്ക് കൂടിയായ സജിമോന്‍ യന്ത്രം തയാറാക്കിയിരിക്കുന്നത്.
ഫുഡ്‌ഗ്രേഡ് സ്‌റ്റെന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ദീര്‍ഘകാലം മെഷ്യന്‍ നിലനില്‍ക്കും. 450 ഗ്രാം വരെയാണ് മെഷ്യനില്‍ ഒരു പ്രാവശ്യം പൊടിച്ച തേങ്ങ ഇടാന്‍ സാധിക്കൂ. പേറ്റന്റ് എടുത്തിട്ടുള്ള മെഷ്യന്‍ അഞ്ചുവര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയോടുകൂടിയാണ് വിപണിയില്‍ എത്തിക്കുന്നത്.
ഈ രണ്ട് മാസത്തേയ്ക്കു മാത്രം 9,500 രൂപയാണ്. കടകളില്‍നിന്നു ലഭിക്കുന്ന മോശമായ വെളിച്ചെണ്ണ ഉപയാഗിച്ചു മടുത്തതിനെ തുടര്‍ന്നു ഭാര്യ ബെറ്റിയുടെ ആശയമാണു സജിമോന്‍ ഇത്തരമൊരു മെഷ്യന്‍ നിര്‍മ്മിക്കാന്‍ കാരണം. തന്റെ കണ്ടു പിടുത്തം നാളികേര കര്‍ഷകര്‍ക്ക് ഏറെ ഗുണമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് സജിമോന്‍ പറഞ്ഞു.
Prof. John Kurakar


No comments: