Pages

Tuesday, June 14, 2016

ഓരോ വീടിനും കുടുംബ ഡോക്ടറെ ഏര്‍പ്പെടുത്താന്‍ ചൈന ഒരുങ്ങുന്നു

ആരോഗ്യപ്രശ്നങ്ങളില് ആശങ്ക; ഓരോ വീടിനും കുടുംബ ഡോക്ടറെ ഏര്പ്പെടുത്താന് ചൈന ഒരുങ്ങുന്നു; നിലവില് ചൈനയില് 

1000 പേര്ക്ക് 10

വര്‍ധിച്ചു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ആശങ്കയുണ്ടാക്കുന്നതിനാല്‍ ഓരോ വീടിനും കുടുംബ ഡോക്ടറെ ഏര്‍പ്പെടുത്താന്‍ ചൈന ഒരുങ്ങുന്നു. ഈ വര്‍ഷം 200 നഗരങ്ങളെ ഉള്‍പ്പെടുത്തുന്ന പദ്ധതി 2020ഓടെ വിപുലപ്പെടുത്തും.കാന്‍സറും അമിതവണ്ണവും 140 കോടി വരുന്ന ചൈനീസ് ജനതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 40 ലക്ഷത്തോളം പേരെയാണ് കാന്‍സര്‍ ബാധിച്ചത്. കാന്‍സര്‍ ബാധിച്ച് 30 ലക്ഷത്തോളം പേര്‍ മരിച്ചു.
പ്രദേശത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിന്നാണ് ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തുക. ചൈനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കുറവാണ്. അതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് കൂടുതലാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ചൈനയിലെ 1000 പേര്‍ക്ക് 10 ഡോക്ടര്‍മാരെ ഉള്ളൂ

Prof. John Kurakar.


No comments: