ദലിത് യുവതികളുടെ അനുഭവം
കേരളത്തിൻറെ നാണക്കേട്
കേരളത്തിൻറെ നാണക്കേട്
ശ്രി പിണറായി വിജയന്‍
കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമല്ല-ആഭ്യന്തര മന്ത്രി
കൂടിയാണ്.,കോണ്‍ഗ്രസുകാരായ രണ്ട്
ദലിത് യുവതികളെ പൊലീസ് സ്‌േറ്റഷില്‍ ചോദ്യം ചെയ്യാനായി
വിളിച്ച ശേഷം അറസ്റ്റ് ചെയ്ത്
ജയിലിലടച്ചത് ഒരിക്കലും
ന്യായികരിക്കാൻ കഴിയില്ല . കൈകുഞ്ഞുമായി
സ്‌റ്റേഷനില്‍ വന്ന
യുവതികളെ അന്യായമായി അറസ്റ്റ് ചെയ്തു
ജയിലിൽ അടയ്ക്കുകയായിരുന്നു . ഇടത് ജനാധിപത്യ മുന്നണി
കേരളം ഭരിക്കുമ്പോള്‍ ഒരു ദളിതരും
പീഡിപ്പിക്കപ്പെടില്ല എന്ന് കരുതിയത് തെറ്റി
.
പട്ടികജാതി കമ്മീഷന്‍ പറയുന്നു
പ്രശ്‌നം ഗുരുതരമാണെന്ന്.
മുസ്‌ലീം ലീഗ്
ഉള്‍പ്പെടെ എല്ലാ
ജനാധിപത്യ കക്ഷികളും മനുഷ്യത്വ രഹിതമായ
പ്രവര്‍ത്തനമായാണ് ദലിത് പീഡനത്തെ
കാണുന്നത്. എല്ലാവരും പൊലീസിനെതിരെ ശക്തമായ
ഭാഷയില്‍ സംസാരിക്കുമ്പോള്‍ ആ വകുപ്പിന്റെ
കൂടി ചുമതലയുളള മുഖ്യമന്ത്രി
പറയുന്നു ഒന്നുമറിയില്ലെന്നും അറിഞ്ഞിട്ട് പ്രതികരിക്കാമെന്നും.കണ്ണൂര്‍ ദലിത് യുവതിക്കള്‍ക്കുണ്ടായ ദുരനുഭവത്തിന് കാരണക്കാര്‍
ആരാണ് ?പൊലിസുകാർ ഭരണ
പക്ഷത്തോട് മമതകാട്ടുകയും കോണ്‍ഗ്രസുകാരെ നിസ്സാരമായി
കാണുകയാണ് .അതുകൊണ്ട് തന്നെയാണ് പൊലീസ് കോൺഗ്രസ്
കാരായയുവതികളെ അറസ്റ്റ് ചെയ്തത് .നിഷ്പക്ഷമായി
പ്രവർത്തിക്കുന്ന പോലീസ്
ആണ് കേരളത്തിന് ആവശ്യം
.വരും കാലങ്ങളിൽ പോലീസ് ഒരു വിഭാഗത്തിന്റെതായി മാറുമോ എന്നാണു സാധാരണക്കാരറെ
സംശയം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment