ലെക്‌സി സ്കോട്ട്,ലോകത്തെ ഏറ്റവും സന്തോഷവതിയായ കുഞ്ഞ്
ചിരി മനുഷ്യന്റെ മുഖമുദ്രയാണ് അതില്‍ കുഞ്ഞുങ്ങളുടെ ചിരിയാണ് ഏറ്റവും മനോഹരമെന്ന് വേണം പറയാന്‍. ലോകത്ത് ഏറ്റവും സന്തോഷവതിയായ കുഞ്ഞിനെ കണ്ടിട്ടുണ്ടോ? എങ്കില്‍ കണ്ടോളൂ… ഒമ്പതുമാസം മാത്രം പ്രായമുളള ലെക്‌സി സ്‌കോട്ട് എന്ന കുരുന്നാണ് ഏറ്റവും മനോഹരമായി സന്തോഷിക്കുന്ന…ചിരിക്കുന്ന കുഞ്ഞ്. ടൈം മാസികയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാര്‍ത്താ ചിത്രത്തിലാണ് ലെക്‌സിയുടെ ചിരിക്കുന്ന മുഖമുളളത്. വാഷാ ഹണ്ട് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
അമേരിക്കയിലെ അലബാമയിലെ നോര്‍ത് പോര്‍ടില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. അമ്മ ജെസി ബാര്‍ടണിനൊപ്പം മഞ്ഞു പൊഴിയുന്ന അന്തരീക്ഷത്തിലാണ് ലെക്‌സി നില്‍ക്കുന്നത്. മഞ്ഞു വീഴുന്ന മനോഹരമായ കാഴ്ചയാണ് അവളെ സന്തോഷിപ്പിക്കുന്നത്. നോര്‍ത്ത് പോര്‍ട്ടില്‍ നടന്ന അവധിക്കാല ആഘോഷങ്ങള്‍ക്കിടയിലാണ് സ്‌നോ മെഷീന്‍ മഞ്ഞു പൊഴിച്ചത്. ഈ കാഴ്ച ആസ്വദിക്കുകയാണ് അമ്മയ്‌ക്കൊപ്പം ലെക്‌സി.
Prof. John Kurakar
No comments:
Post a Comment