Pages

Monday, June 27, 2016

നല്ലൊരു പേരിനായി കാത്തിരിക്കുന്ന ആനക്കുട്ടികൾ


പത്തും ഏഴും മാസം മാത്രം പ്രായമായ രണ്ട്ആനക്കുട്ടികൾക്ക്നല്ലൊരു പേരിടുന്നതിന്വനം മന്ത്രി അഡ്വ. കെ രാജുവിന്റെ വരവിന്കാത്തിരിക്കുകയാണ്കോന്നി ആനക്കൂട്ടിലെ ജീവനക്കാരും പാപ്പാന്മാരും.
കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന്നിലമ്പൂരിലെ കരുളായിൽവെച്ച്വെള്ളപ്പൊക്കത്തിലാണ്രണ്ട്മാസം പ്രായമായ പിടിയാനയെ ലഭിച്ചത്‌. അന്ന്മുതൽ കോന്നി ആനക്കൂട്ടിലെ അജേഷിന്റെയും രമേശിന്റെയും പരിചരണത്തിലാണ്‌. തുടർന്നുള്ള എട്ട്മാസംകൊണ്ട്പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചുകഴിഞ്ഞു.
ഇപ്പോൾ പാപ്പാന്മാർ വിളിച്ചാൽ അരികിലെത്തും. ഇടത്‌- വലത്വശങ്ങളും മനസ്സിലാക്കി കഴിഞ്ഞു. കഴിഞ്ഞ മാർച്ച്‌ 15ന്അച്ചൻകോവിലേക്ക്പോകുന്ന വഴി കടമ്പപാറയിലെ മുക്കടയെന്ന സ്ഥലത്തുനിന്നുമാണ്നാല്മാസം പ്രായമായ കൊമ്പനാനക്കുട്ടിയെ ലഭിച്ചത്‌. ഹനീഫയും സുകുമാരൻനായരുമാണ്പരിശീലകർ.
പഞ്ഞിപ്പുല്ല്‌, കരിപ്പൊട്ടി, ഗോതമ്പ്പൊടി തുടങ്ങിയവ ചേർത്ത ഹെൽത്ത്മിക്സച്ചറും പച്ചരിക്കഞ്ഞിയുമാണ്രണ്ടുപേരുടെയും പ്രധാന ഭക്ഷണം. പിന്നെ ഇടവിട്ട്ലാക്ടോജനും. രാവിലെ ആറ്മണിക്ക്മുമ്പ്തന്നെ ഭക്ഷണം നൽകും. പിന്നീട്ആനക്കൂടിന്ചുറ്റുമൊരു സവാരി. ഇതിനിടയിൽ മണ്ണിൽ കിടന്നുരുണ്ടുള്ള കളിയും. മണ്ണിൽ കിടന്നുള്ള കളി ശരീരത്തിന്ബലം വർദ്ധിപ്പിക്കുമെന്ന്പാപ്പാന്മാർ പറഞ്ഞു. കൊമ്പന്റെ കാലിൽ പ്ലാസ്റ്റിക്കയറിട്ടാണ്കൊണ്ടുനടക്കാറ്‌. സന്ദർശകരെത്തുമ്പോഴേക്കും രാവിലത്തെ കസർത്ത്കഴിഞ്ഞ്ഇരുവരെയും കൂട്ടിൽ കയറ്റിയിട്ടുണ്ടാകും.ഇനി നല്ലൊരു പേരാണ്ഇരുവർക്കും വേണ്ടത്‌. അതിനായുള്ള കാത്തിരിപ്പാണ്.

Prof. John Kurakar.


No comments: