Pages

Monday, June 27, 2016

കാവാലത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം

കാവാലത്തിന് ആദരാഞ്ജലി അര്പ്പിച്ച്
 സാംസ്കാരിക കേരളം


അന്തരിച്ച നാടകാചാര്യന്കാവാലം നാരായണപ്പണിക്കര്ക്ക് ആദരാഞ്ജലി അര്പ്പിച്ച് സാംസ്കാരിക കേരളം. കവിയായും നാടന്പാട്ട് കലാകാരനായും സംഗീതസംവിധായകനുമൊക്കെയായി വിവിധ മേഖലകളില്പ്രതിഭയുടെ മുദ്രപതിപ്പിച്ചയാളാണ് കാവാലം. കാവാലത്തിന്റെ വിയോഗത്തില്പ്രശസ്തരുടെ പ്രതികരണങ്ങള്
മുഖ്യമന്ത്രി പിണറായി വിജയന്‍: നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്കിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിര്‍. പരീക്ഷണോന്മുഖനാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാന്അദ്ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടന്നാടോടി ശീലിന്റെ ബലത്തില്പുതിയ ഒരു ഉണര്വിലേക്ക് നയിക്കുന്നതി്നും അദ്ദേഹത്തിന് സാധിച്ചു. ഭാവനാ പൂര്ണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നല്കുന്നതിനും കലാ സാഹിത്യ സാംസ്ക്കാരികരംഗങ്ങളില്പഴമയുടെയും പുതുമയുടെയും ഇടയില്ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി.
ആധുനിക നാടകപ്രവര്ത്തനത്തിന്റെ ആചാര്യന്എന്നു വേണമെങ്കില്അദ്ദേഹത്തെ പറയാം. അദ്ദേഹത്തിന്റെ നാടകങ്ങള്മലയാളികള്ക്ക് ഏറെ പുതുമയുള്ളതാണ്. അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളെ വളരെ ബഹുമാനത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരനഷ്ടമാണ്.
നാടോടികലാരൂപങ്ങളെ മലയാളനാടകവേദിയിലേക്കുള്ച്ചേര്ത്ത കലാകാരനാണു കാവാലമെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്പി.വി. ചന്ദ്രന്അനുസ്മരിച്ചു. അംഗീകാരങ്ങള്ക്കപ്പുറം ജനമനസ്സിലിടംനേടിയ പ്രതിഭയായ അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരികകേരളത്തിന് തീരാനഷ്ടമാണ്.
നാടകാചാര്യനും കവിയുമായിരുന്ന കാവാലത്തിന്റെ വിയോഗം സാംസ്കാരിക, സാഹിത്യരംഗങ്ങള്ക്ക് തീരാ നഷ്ടമാണെന്ന് എന്‍.എസ്.എസ്. ജനറല്സെക്രട്ടറി ജി. സുകുമാരന്നായര്പറഞ്ഞു. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാരില്ഒരാളായിരുന്ന കാവാലവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ജി. സുകുമാരന്നായര്അനുശോചന സന്ദേശത്തില്പറഞ്ഞു.

അന്തരിച്ച നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്ക്ക്  കേരള കാവ്യകലാ സാഹിതി ആദരാഞ്ജലി  അർപ്പിച്ചു . കുരാക്കാർ  സെൻറർ -ൽ കൂടിയ അനുശോചനയോഗത്തിൽ  പ്രൊഫ. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിച്ചു .ശ്രീ  നീലേശ്വരം സദാശിവൻ , സുരേഷ്‌കുമാർ ,ഡോക്ടർ അഷ്‌റഫ് , ഡോക്ടർ  വിജയകുമാർ  എന്നിവർ സംസാരിച്ചു .

Secretary, Kerala Kavya Kala Sahithy

No comments: