ഇന്ത്യയിലെ ഏറ്റവും വലിയ വഞ്ചിവീട് ആലപ്പുഴയിൽ ഒരുങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന വഞ്ചിവീട് ആലപ്പുഴയിൽ ഒരുങ്ങുന്നു. ഒൻപതു മുറികളുള്ള വഞ്ചിവീട്ടിൽ നാനൂറുപേരെ ഉൾക്കൊള്ളിക്കാവുന്ന കോൺഫറൻസ് ഹാളടക്കമുള്ള സംവിധാനങ്ങളുണ്ട്. ഒരു വർഷത്തിനുമേൽ സമയമെടുത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.കായലിൽ ഒഴുകി നടക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലെന്നാണ് അണിയറക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. രണ്ടുനില. താഴെ ആറും മുകളിൽ മൂന്നും മുറികൾ... നൂറ്റിപ്പതിനാലരയടി നീളവും ഇരുപതടി വീതിയുമുണ്ട് ഈ വഞ്ചിവീടിന്. ... എല്ലാ മുറികളിലും ഫോൺ. മുറികൾ ഒഴികെയുള്ള ഭാഗങ്ങൾ ക്യാമറ നിരീക്ഷണത്തിൽ. പി ടി സാബുവാണ് ഉടമ. നാല് വഞ്ചിവീടുകൾ സാബുവിന്റേതായുണ്ട്. കരയിൽ ചെറിയ ഹാളുകളിലായി നടക്കുന്ന ബിസിനസ് മീറ്റിങ്ങുകളും കമ്പനികളുടെ കൂടിച്ചേരലുകളും വെള്ളത്തിനമീതേ ആക്കുക എന്നതാണ് ലക്ഷ്യം.
Prof. John Kurakar
No comments:
Post a Comment