Pages

Tuesday, June 7, 2016

ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്

ജോണ്ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ

മാധ്യമ ഉപദേഷ്ടാവ് 

മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാളം കമ്മ്യുണിക്കേഷന്‍സ് എം.ഡിയുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചേക്കും.
ദേശാഭിമാനി കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തരില്‍ പ്രമുഖനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബ്രിട്ടാസ് രൂപീകരിച്ച എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന പ്രചരണ വാക്യം ദേശീയ തലത്തില്‍ ശ്രദ്ധാകര്‍ഷിച്ചു. വോട്ടര്‍മാരുടെ മനസില്‍ ഇത് നിറഞ്ഞു നില്‍ക്കുകയും ചെയ്തു.
ദേശാഭിമാനിയുടെ ഡല്‍ഹി ബ്യറോ ചീഫ് ആയിരിക്കെയാണ് ബ്രിട്ടാസ് കൈരളി ചാനലിന്റെ എം.ഡിയായി നിയമിതനാകുന്നത്. പിന്നീട് അദ്ദേഹം സ്റ്റാര്‍ ടി.വി ശൃംഖലയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ഗ്ളോബലിന്റെ ബിസിനസ് ഹെഡ് ആയി പ്രവര്‍ത്തിച്ചു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബ്രിട്ടാസ് കൈരളിയില്‍ തിരികെ എത്തി, ഇപ്പോള്‍ മാധ്യമ ഉപദേഷ്ടാവായി മാറുകയും ചെയ്തിരിക്കുകയാണ്.കൈരളി ചാനല്‍ ന്യുസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന് ബ്രിട്ടാസിന്റെ ചുമതലകള്‍ നല്‍കിയേക്കും.

Prof. John Kurakar

No comments: