Pages

Tuesday, June 7, 2016

PM MODI VISITED QATAR (ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തര്‍ സന്ദര്‍ശനം)

PM MODI VISITED QATAR
ഇന്ത്യൻ പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ ഖത്തര്സന്ദര്ശനം:

പ്രതിരോധ മേഖലയില്സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യ-ഖത്തര്സംയുക്ത പ്രസ്താവന. വ്യോമ,കര, നാവിക രംഗത്ത് സംയുക്ത പരിശീലനം നടത്തുമെന്നും മെയ്ക്ക് ഇന്ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യ മുന്നോട്ട് വെച്ച സംയുക്ത ആയുധ നിര്മാണമെന്ന ആശയത്തില്ഖത്തര്താത്പര്യം പ്രകടിപ്പിച്ചതായും സംയുക്ത പ്രസ്താവനയില്കൂട്ടിച്ചേര്ത്തു. ഗള്ഫ് സഹകരണ കൗണ്സില്‍ (ജി.സി.സി.) സമുദ്ര സുരക്ഷാമേഖലയില്സഹകരണം വര്ധിപ്പിക്കുന്നതിന് ഇരുരാജ്യവും പൊതുധാരണയിലത്തെിയതായും പ്രസ്താവനയില്പറഞ്ഞു. ഭീകരവാദത്തെ അപലപിക്കുന്നതായും അതിന്റെ പിന്നിലുള്ളവരെ ഒറ്റപ്പെടുത്തുമെന്നും അന്താരാഷ്ട്ര ഭീകരവാദത്തെ നേരിടുന്നതിനാവശ്യമായ സമീപനങ്ങളില്സംയുക്തമായി സഹകരിക്കുമെന്നും സംയുക്ത പ്രസ്താവനയില്അടിവരയിട്ടു പറഞ്ഞു
സൈബര്സുരക്ഷാരംഗത്ത് സഹകരണം വര്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെയും മതനേതൃത്വങ്ങളെയും സാംസ്കാരിക നേതാക്കളെയും പങ്കെടുക്കുന്ന അന്തരാഷ്ട്ര മതസമ്മേളനങ്ങളെയും സ്നേഹ സംവാദങ്ങളെയും ഇരുവിഭാഗവും സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയില്വ്യക്തമാക്കി. 2022 ലോകകപ്പിന്റെയും ഖത്തര്വിഷന്‍ 2030 ന്റെയും ഭാഗമായി നടക്കുന്ന വികസന പ്രവര്ത്തനങ്ങളില്ഇന്ത്യന്കമ്പനികള്ക്ക് ഖത്തര്പ്രസ്താവനയില്അഭിനന്ദിച്ചു..... റെയില്വേ, പ്രതിരോധം, ഇന്ഷൂറന്സ് തുടങ്ങിയ മേഖലകളില്വ്യാപരങ്ങള്ക്കാവശ്യമായ നടപടി എളുപ്പമാക്കുന്നതിന് സര്ക്കാര്നിലപാടുകള്ചൂണ്ടിക്കാട്ടിയ ഇന്ത്യന്പ്രധാനമന്ത്രി, മേഖലകളില്നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ( എഫ്.ഡി..) പരിധി ഉയര്ത്തിയതായും ഖത്തറിനെ ഇന്ത്യയുടെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.
ഇന്ത്യയുടെ മെയ്ക്ക് ഇന്ഇന്ത്യ, സ്റ്റാര്ട് അപ് ഇന്ത്യ, സ്മാര്ട്ട് സിറ്റി, ക്ലീന്ഇന്ത്യ എന്നീ സര്ക്കാര്സംരംഭങ്ങളെ അമീര്ശൈഖ് തമീം ബിന്ഹമദ് ആല്താനി പ്രശംസിച്ചു. ഊര് മേഖലകളില്സഹകരണം വര്ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയായതായും മേഖലയിലെ വ്യാപാരത്തില്ഇരുരാജ്യങ്ങളും സന്തുഷ്ടി പ്രകടിപ്പിച്ചതായും പ്രസ്താവനയില്ചൂണ്ടിക്കാട്ടി.. ഇന്ത്യയ്ക്ക് ഊര്ജം ആവശ്യമുണ്ട്. അത് ഉപയോഗിക്കാന്ശേഷിയുള്ള ജനങ്ങളും ഇന്ത്യയില്ഉണ്ട്. ഖത്തറിന് ഊര്ജം ഉണ്ട്. അതില്നിന്ന് ഉണ്ടായിട്ടുള്ള ധനവുമുണ്ട്. രണ്ട് പേരും ഒന്നിച്ച് നിന്നാല്വികസനത്തിന്റെ പുതിയ പാത തുറക്കാമെന്നും അതിന് വേണ്ടിയുള്ള എല്ലാ സഹകരണവും ഖത്തറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഉറപ്പുനല്കിയാണ് അമീര്മോദിയെ തിരിച്ചയച്ചത്.

Prof.John Kurakar

No comments: