Pages

Tuesday, June 7, 2016

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

നിത്യോപയോഗ സാധനങ്ങളുടെ
വില കുതിച്ചുയരുന്നു

നിത്യോപയോഗ സാധനങ്ങളുടെ വില അസാധാരണമാം വിധം കേരളത്തിൽ കുതിച്ചുയരുകയാണ് .ഇതു ജനജീവിതത്തെ കാര്യമായിത്തന്നെ ബാധിച്ചിരിക്കുകയുമാണ്‌. പ്രത്യേകിച്ച്സാധാരണക്കാരും  നിര്ധനരും പൊറുതിമുട്ടുകയാണ് . ഉപഭോക്തൃസംസ്ഥാനമായ കേരളം  നിത്യോപയോഗ സാധനങ്ങള്ക്ക്ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ മറ്റു മാർഗ്ഗമില്ല . ഇപ്പോള്പച്ചക്കറികള്ക്കാണ്ഏറ്റവും വിലവര്ധന. മഴക്കാലം ആകുന്നതോടെ വിലകൂടുമെന്നാണ്വിപണിയില്നിന്നുള്ള സൂചന.
പച്ചക്കറികളില്തക്കാളി, ബീന്സ്‌, പാവയ്ക്ക, വെണ്ടയ്ക്ക, പയര്‍, കാബേജ്‌, ഇഞ്ചി, കാരറ്റ്എന്നിവയ്ക്കും വിലകൂടി. പലവ്യഞ്ജനങ്ങളില്വെളുത്തുള്ളി, ഉഴുന്ന്‌, പരിപ്പ്‌, വറ്റല്മുളക്‌, അരി, പഞ്ചസാര എന്നിവയുടെ വിലയും ഉയര്ന്നുതന്നെയാണ്‌. ഇതില്വറ്റല്മുളക്‌, ഉഴുന്ന്എന്നിവയുടെ വില കിലോയ്ക്ക്‌ 150-നു മുകളില്എത്തിയിട്ട്മാസങ്ങള്പിന്നിടുന്നു. ഉള്ളി, സവാള വില നൂറുരൂപയ്ക്ക്അടുക്കുന്നതും നാം സമീപകാലത്ത്കണ്ടിരുന്നു. നോമ്പുകാലമായതോടെ പഴങ്ങള്ക്കും വില കൂടാനുള്ള സാധ്യതയേറുന്നുണ്ട്‌. വിവിധയിനം അരികള്ക്കും വില ഉയര്ന്നിരിക്കുന്നുവെന്നാണ്വിപണിയില്നിന്നുള്ള വാര്ത്തകള്‍. പച്ച, ഉണക്ക മത്സ്യങ്ങള്ക്കും വിലകൂടിയിട്ടുണ്ട്‌. ഇറച്ചിയില്കോഴിയിറച്ചിയുടെ വിലയാണു കൂടിയിരിക്കുന്നത്‌. ഒരു കിലോയ്ക്ക്‌ 128 രൂപയാണ്ഇന്നലെ വിപണിവില. ഇത്‌ 150-ലേക്ക്എത്തുമെന്നാണ്സൂചനകള്‍. . പുതിയ സര്ക്കാര്അധികാരമേറ്റതോടെ  ജനങ്ങൾ പ്രതീക്ഷയിലാണ് .പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്സർക്കാരിനു കഴിയണം .. ജനങ്ങളുടെ പ്രശനങ്ങളിൽ നിന്ന് മാറിനിൽക്കരുത് .


പ്രൊഫ്‌.ജോൺ കുരാക്കാർ

No comments: