Pages

Wednesday, June 1, 2016

പോലീസ് തലപ്പത്ത് പൊട്ടിത്തെറി

പോലീസ് തലപ്പത്ത് 
പൊട്ടിത്തെറി
ടി.പി.സെന്‍കുമാറും
ലോക്നാഥ് ബെഹ്റയും 
സംസ്ഥാന പോലീസ് മേധാവി പദത്തില്നിന്ന് മാറ്റിയതില്ടി.പി.സെന്കുമാറിന് കടുത്ത അതൃപ്തി. സ്ഥാനമാറ്റത്തോട് വികാരഭരിതനായി പ്രതികരിച്ച സെന്കുമാര്‍, സര്ക്കാര്നടപടി ചട്ടവിരുദ്ധമാണെന്ന് തുറന്നടിച്ചു. സര്ക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് നില്ക്കുന്നതുകൊണ്ടാണ് ലോക്നാഥ് ബെഹ്റയെ പുതിയ പോലീസ് മേധാവിയാക്കിയതെന്ന് പരോക്ഷമായി സെന്കുമാര്സൂചിപ്പിക്കുകയും ചെയ്തു. 'ലോക്നാഥ് ബെഹ്റയല്ല സെന്കുമാര്‍. സര്ക്കാരിനോടൊപ്പം യോജിച്ചുപോകാന്ബെഹ്റക്കേ കഴിയൂവെന്ന് തോന്നുന്നുവെങ്കില്അദ്ദേഹത്തെ നിയമിക്കാം. അവിടെ സെന്കുമാറിന്റെ ആവശ്യമില്ല. അങ്ങനെ നില്ക്കുന്ന ഒരാളല്ല സെന്കുമാര്‍. എനിക്ക് ഒരിക്കലും ബെഹ്റയാകാന്കഴിയില്ല'- സെന്കുമാര്പൊട്ടിത്തെറിച്ചു.
എന്നാല്‍, പോലീസ് മേധാവിയാകാന്ശ്രമം നടത്തിയിട്ടില്ലെന്ന് നിയുക്ത ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കിസര്ക്കാര്തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിച്ചേക്കുമെന്ന സൂചന സെന്കുമാര്നല്കി. പദവിയില്നിന്ന് നീക്കുന്നതില്സര്വീസ് ചട്ടങ്ങള്ലംഘിക്കപ്പെട്ടു. പോലീസ് നിയമത്തിനും സുപ്രീംകോടതി വിധിക്കും എതിരാണ് സ്ഥാനമാറ്റമെന്ന് പോലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. തന്നെ ഇഷ്ടമില്ലെങ്കില്മാറ്റുന്ന വിവരം സര്ക്കാരിന് മാന്യമായി പറയാമായിരുന്നു. അതും സംഭവിച്ചില്ല. സര്ക്കാരിന് ഇഷ്ടമില്ലാതെ തല്സ്ഥാനത്ത് തുടരില്ല. വാശിപിടിച്ച് ഡി.ജി.പി. പദത്തില്തുടരുന്നത് തനിക്കും സര്ക്കാരിനും ബുദ്ധിമുട്ടുണ്ടാക്കും പുതിയ തസ്തിക ഏറ്റെടുത്തേക്കില്ലെന്ന സൂചനയും സെന്കുമാര്നല്കി. അദ്ദേഹം അവധിയില്പ്രവേശിച്ചതായും സൂചനയുണ്ട്. 'എന്റെ ജോലി ഞാന്നന്നായിട്ടുതന്നെ ചെയ്തിട്ടുണ്ട്. ആരെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവൃത്തികള്ചെയ്തിട്ടില്ല. ആരെയും അതിന് പ്രേരിപ്പിച്ചിട്ടുമില്ല. സര്ക്കാരിന് ഇഷ്ടമില്ലാതെ ഒരു പദവിയില്തുടരാനില്ല.   വാശിപിടിച്ച് ഒരു സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യവുമില്ല. എനിക്ക് എന്റേതായ തത്ത്വങ്ങളുണ്ട്. അതനുസരിച്ചേ ഇതുവരെ പ്രവര്ത്തിച്ചിട്ടുള്ളൂ. അതിവിടത്തെ ജനങ്ങള്ക്കറിയാം. നിരവധിപ്പേര്ക്ക് സഹായങ്ങള്ചെയ്തിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താന്ഒരിക്കലും ആഗ്രഹിച്ചിട്ടില്ല' -സെന്കുമാര്പറഞ്ഞു.

വളരെ സംതൃപ്തിയോടെതന്നെ സ്ഥാനമൊഴിയും. ഒരുവര്ഷം ഡി.ജി.പി.യായിരുന്നു. ഒരു ദിവസം 16 മുതല്‍ 18 മണിക്കൂര്വരെ ജോലിചെയ്തിട്ടുണ്ട്. ഡി.ജി.പി. ആയിരുന്ന കാലത്ത് ക്ലബ്ബുകളിലോ ഫൈവ്സ്റ്റാര്ഹോട്ടലുകളില്ഡിന്നറിനോ പോയിട്ടില്ല. ഇതുവരെ തന്റെ നട്ടെല്ല് വളഞ്ഞിട്ടില്ലെന്ന് കേരള പോലീസ് മേധാവിയെന്ന തന്റെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റില്സെന്കുമാര്ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 35 വര്ഷവും സത്യസന്ധവും ആത്മാര്ഥവും നീതിപൂര്വവുമായാണ് പ്രവര്ത്തിച്ചത്.
ഏതെങ്കിലും പദവിക്കുവേണ്ടി ആരേയും പ്രീതിപ്പെടുത്തിയിട്ടുമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്പറയുന്നു. പുതിയ സംഭവവികാസങ്ങള്ക്കിടെ ചൊവ്വാഴ്ച സെന്കുമാര്ഗവര്ണറെ സന്ദര്ശിച്ചു.കേരള പോലീസില്മാറ്റങ്ങള്കൊണ്ടുവരാന്ആഗ്രഹിക്കുന്നുണ്ടെന്നും ബെഹ്റ പറഞ്ഞു.

Prof. John Kurakar

No comments: