Pages

Wednesday, June 1, 2016

സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷം പ്രവേശനോത്സവത്തോടെ ഇന്ന്‌ ആരംഭിച്ചു

സ്കൂളുകളില്പുതിയ അധ്യയനവര്ഷം പ്രവേശനോത്സവത്തോടെ ഇന്ന്ആരംഭിച്ചു .

ആദ്യാക്ഷരം കുറിയ്‌ക്കാനായി  കുരുന്നുകളും പഠനം തുടരാന്‍ തിരികെയെത്തുന്ന കുട്ടികളും പുതുവസ്‌ത്രങ്ങളണിഞ്ഞു ഇന്ന്‌ സ്‌കൂളുകളില്‍ എത്തി. രക്ഷാകര്‍ത്താക്കളും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും ഒത്തുചേര്ന്നതോടെ  ഉത്സവാന്തരീക്ഷം കെങ്കേമമായി .പ്രവേശനോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ  സ്‌കൂളുകളിലെ കെട്ടിടങ്ങള്‍ പുതിയ ചായം പൂശി മോടിപിടിപ്പിച്ചിട്ടുണ്ട്‌. കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്ന ദീര്‍ഘദൂര ഘോഷയാത്രകള്‍ ഇക്കുറിനടത്തിയില്ല . പ്രവേശനോത്സവ ചടങ്ങുകള്‍ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയായി .. ആദ്യമായി സ്‌കൂളില്‍ എത്തിയ  കുരുന്നുകളെ മിഠായിയും വര്‍ണ ബലൂണുകളുമായി പതിവുപോലെ സ്വീകരിച്ചു .. പാഠപുസ്‌തകങ്ങള്‍, ചിത്രരചനാ പുസ്‌തകങ്ങള്‍, കളര്‍ പെന്‍സിലുകള്‍ തുടങ്ങിയവ അടങ്ങുന്ന പ്രവേശക്കിറ്റും വിദ്യാര്‍ഥികള്‍ക്കു വരും ദിവസങ്ങളിൽ നല്‍കും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ വിഭാഗത്തിലെയും പട്ടികവിഭാഗത്തിലെയും ആണ്‍കുട്ടികള്‍ക്കും യൂണിഫോം സൗജന്യമായി വിതരണം ചെയ്യും.

Prof. John Kurakar

No comments: