Pages

Wednesday, June 1, 2016

വിദ്യാലയങ്ങൾ തുറന്നു പുതിയ അധ്യയനവര്ഷം സമാധാന പരമായിരിക്ക്ട്ടെ

വിദ്യാലയങ്ങൾ തുറന്നു പുതിയ അധ്യയനവര്ഷം
സമാധാന പരമായിരിക്ക്ട്ടെ
പുതിയൊരു സ്കൂൾ വർഷത്തിനു  ഇന്നു തുടക്കമിട്ടിരിക്കയാണ് .കുട്ടികളും മാതാപിതാക്കളും അധ്യാപകരും  ശുഭപ്രതീക്ഷകളോടെയാണ് പുതിയ വർഷത്തെ കാണുന്നത് .സാമ്പത്തിക നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാന് ത്രാണിയില്ലെന്നും വാദിച്ച് 25 എയ്ഡഡ് സ്കൂളുകള് അടച്ചുപൂട്ടാന് അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത് പുതിയ അധ്യയനവര്ഷത്തിനു വെല്ലുവിളിയാകുന്നുണ്ട്. മൂന്നു സ്കൂളുകള് പൂട്ടാന് ഹൈക്കോടതി ഉത്തരവായിക്കഴിഞ്ഞു. അവിടങ്ങളില് നാട്ടുകാര് സമരമുറകളുമായി മുന്നോട്ടു നീങ്ങുകയാണ്
നിലവില് സംസ്ഥാന സര്ക്കാരിന്റെ മേല്നോട്ടത്തിലുള്ള സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളുടെ എണ്ണം 14,479. ഇതിനു പുറമേ സ്വകാര്യ ട്രസ്റ്റുകളും വ്യക്തികളും സ്കൂളുകള് നടത്തുന്നുണ്ട്. സി.ബി.എസ്.. അടക്കം മറ്റു സിലബസുകള് പിന്തുടരുന്ന വിദ്യാലയങ്ങളും അനേകം. മികവു പുലർത്തുന്ന സ്കൂളുകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂകേരളം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനമാണ് . സമ്പൂര്ണ സാക്ഷരതയില് നാമാണ് ആദ്യം ഒന്നാമതായത്. കഴിഞ്ഞ ജനുവരിയില് രാജ്യത്ത് നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയവരുടെ സംസ്ഥാനമായി കേരളം മാറുകയും ചെയ്തു.ഇക്കുറി മൂന്നു ലക്ഷത്തോളം കുരുന്നുകള് ഒന്നാംക്ലാസില് ചേരുമെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ അധ്യയനവര്ഷം ഇത് 2.89 ലക്ഷമായിരുന്നു. സര്ക്കാര് സ്കൂളുകളിലെ ഒന്നു മുതല് എട്ടു വരെ ക്ലാസുകളില് യൂണിഫോമും പാഠപുസ്തകവും സര്ക്കാര് സൗജന്യമായി വിതരണം ചെയ്ുന്നയുണ്ട്. അധ്യാപകനും വിദ്യാഭ്യാസവിമർശകനുമായ പ്രൊഫ. സി. രവീന്ദ്രനാഥാണ് വിദ്യാഭ്യാസമന്ത്രിയുടെ കസേരയിൽ. വിദ്യാർഥിസമൂഹവും അധ്യാപകസമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആഴത്തിൽ കണ്ടറിഞ്ഞിട്ടുള്ള മന്ത്രിയിൽനിന്ന് കേരളത്തിന് ഏറെ പ്രതീക്ഷിക്കാനുണ്ട്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ശക്തിപ്പെടുത്താൻ പുതിയ മാർഗങ്ങൾ ആവിഷ്കരിച്ചേ പറ്റൂ. പുതിയ വിദ്യാഭ്യാസവർഷം സമരങ്ങളില്ലാത്ത ഒരു കാലമാക്കിമാറ്റാൻ വിദ്യാഭ്യാസരംഗത്തെ നേതൃത്വംവഹിക്കുന്ന മന്ത്രിയടക്കമുള്ളവർക്ക് സാധിക്കേണ്ടതാണ്. നമ്മുടെ വിദ്യാലയങ്ങൾ പുതിയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സംവാദഭൂമിയായി മാറ്റിയെടുക്കാൻ കഴിയണം .  ഭാരിച്ച ഉത്തരവാദിത്വംഏറ്റെടുക്കാൻ സർക്കാർ തയാറാകണം .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: