Pages

Friday, June 3, 2016

BJP MEMBER VOTES FOR CPI (M) IN KERALA ASSEMBLY SPEAKER ELECTIONS (സ്പീക്കര്‍ക്കുള്ള രാജഗോപാലിന്റെ വോട്ട്; ബിജെപിയില്‍ പ്രതിഷേധം)

സ്പീക്കര്ക്കുള്ള രാജഗോപാലിന്റെ വോട്ട്; ബിജെപിയില്പ്രതിഷേധം
Lone Bharatiya Janata Party (BJP) member O. Rajagopal voted for the LDF candidate. He later explained that he had cast vote for Mr. Sreeramakrishnan heeding Leader of the Opposition Ramesh Chennithala's statement on Thursday that the UDF did not require the BJP member's vote. "NDA stand is here not one of blind support or blind Opposition of either of the alliances," he said.Pro-tem speaker S. Sarma of the CPI(M) did not cast his vote. Independent member P.C. George, who reached the Assembly fighting all the three main alliances, did not mark his preference in the ballot. He merely folded the ballot paper and put it in the ballot box, leaving his vote invalid.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ബിജെപിയില്‍ പ്രതിഷേധം. വോട്ട് ചെയ്യുന്നതിനെക്കുരിച്ച് വ്യക്തമായി ആലോചില്ല. കൂടാതെ സ്പീക്കറെ വാനോളം പുകഴ്ത്തിയതിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നു. വോട്ടു ചെയ്തതിന് പുറമെ അത് പരസ്യമാക്കിയതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാമായിരുന്നുവെന്നും അല്ലെങ്കില്‍ വോട്ട് അസാധുവാക്കാമായിരുന്നുവെന്നുമാണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന വാദം. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പിണറായി വിജയനെ എകെജി സെന്ററില്‍ പോയി സന്ദര്‍ശിച്ചതും പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മന:സ്സാക്ഷിക്കനുസരിച്ചാണ് വോട്ട് ചെയ്തതെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അത്തരത്തിലൊരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല. അതേസമയം, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സംഭവത്തില്‍ ഒന്നും പ്രതികരിച്ചില്ല.
 വോട്ട് എല്‍ഡിഎഫിന് നല്‍കിയെന്ന പരസ്യ പ്രസ്ഥാവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്തെത്തി. എല്‍ഡിഎഫിന് വോട്ട് ചെയ്തതിലൂടെ പുറത്ത് വന്നത് സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്ന് ഇരുവരും പറഞ്ഞു.

Prof. John Kurakar


No comments: