Pages

Monday, June 20, 2016

നീതിക്കായി കേരളം

നീതിക്കായി കേരളം
പെരുമ്പാവൂര്‍ കുറുപ്പംപടിക്ക് സമീപമുള്ള ഇരുങ്ങോലിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് ആണ് ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ലൈംഗിക പീഡനത്തിന് ഇരയായി അതിക്രൂരമായി ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും പൊലീസ് അലസ സമീപനം സ്വീകരിക്കുകയാണ് ഉണ്ടായത്. കൃത്യമായി തെളിവ് ശേഖരിക്കുകയോ സമയോചിതമായി കേസില്‍ ഇടപെടുകയോ ചെയ്യാത്ത പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിനും ഇടയാക്കി. സോഷ്യല്‍ മീഡിയ വഴി പ്രതിഷേധം പടര്‍ന്ന് പിടിച്ചതോടെയാണ് കേസില്‍ കാര്യമായി പൊലീസ് ഇടപെട്ടത് പോലും. കേസിന്റെ നാള്‍വഴികളിലേക്ക് ഒരു എത്തിനോട്ടം.
·         ഏപ്രില്‍ 28: വട്ടോളിപ്പടി കനാല്‍ബണ്ടിലെ കുറ്റിക്കാട്ട് വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈകിട്ടായിരുന്നു കൊലപാതകം നടന്നത്. രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാജേശ്വരിയാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം.
·         ഏപ്രില്‍ 29 :ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. രാത്രിയില്‍ ഒരു ശ്മശാനത്തിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കൊലപാതകത്തിന്റെ വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സി.ഐ മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജിഷയുടെ ശരീരത്തില്‍നിന്നു ശേഖരിച്ച സാംപിളുകളും വീടിനുള്ളില്‍നിന്നു ലഭിച്ച വിരലടയാളങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു.
·         മേയ് 1: കൊലയാളി ഇതരസംസ്ഥാന തൊഴിലാളിയാണെന്ന സൂചന ലഭിച്ച പൊലീസ് ജിഷയുടെ വീടിനിടുത്തുള്ള തൊഴിലാളികളെ ചോദ്യംചെയ്തു.
·         മേയ് 2:അന്ന് വരെ ദുരൂഹമരണമെന്ന് പറഞ്ഞ് തള്ളിയ സംഭവത്തെ സോഷ്യല്‍ മീഡിയായുടെ ഇടപെടലോടെ സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് മാധ്യമങ്ങള്‍ പുറം ലോകത്തെ അറിയിച്ചു.
·         പ്രതിയുടേത് എന്നു സംശയിക്കാവുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ് പോലീസിനു ലഭിച്ചു. ജിഷയുടെ വീടിനു സമീപത്തെ കനാലിന്റെ ചെരുവില്‍ പുല്ലുകള്‍ക്കിടയില്‍നിന്ന് ഇടതുകാലിലെ ചെരുപ്പും രണ്ടുമീറ്റര്‍ മാറി വലതുകാലിലെ ചെരിപ്പും ലഭിച്ചു.
·         മേയ് 3: പ്രതികളെക്കുറിച്ച് സൂചനയില്ല, ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ്, നാലുപേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.ഇന്ന് കൊലയാളിയെ കണ്ടെത്തുന്നതിന് നിര്‍ണായകമായ തെളിവായ പ്രതിയുടെ ചെരുപ്പുകള്‍ മെയ് മൂന്നിനാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
·         മേയ് 4: അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തി കുടുംബംഗങ്ങളെ കാണുന്നു. ഇടതു യുവജനസംഘടനകളുടെ പ്രതിഷേധം.
·         മേയ് 5: ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു.
·         മേയ് 7: അന്നത്തെ ഡിജിപി ടി.പി.സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രനും സംഭവസ്ഥലം സന്ദര്‍ശിച്ചു.
·         മേയ് 7: അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍.ഡി.എഫ് രാപകല്‍ സമരം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
·         മേയ് 8: അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പോലീസിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നു വിശദീകരണം തേടി.
·         മേയ് 9: ജിഷ വധക്കേസ് ലാഘവത്തോടെ കാണുന്നെന്ന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. തലയണക്കീഴില്‍ വാക്കത്തിയുമായാണു ജിഷയുറങ്ങിയിരുന്നതെന്നു വ്യക്തമാക്കി പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിടുന്നു.
·         മേയ് 12: ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ളയാളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.
·         മേയ് 15: പ്രതിയുടേതെന്നു സംശയിക്കുന്ന ഡി.എന്‍.എ സാംപിള്‍ തിരിച്ചറിഞ്ഞു. ഇതു കണ്ടെത്തിയത് ജിഷയുടെ ചുരിദാറില്‍ പറ്റിയിരുന്ന ഉമിനീരിന്റെ ചെറിയൊരംശത്തില്‍ നിന്ന്.
·         മേയ് 17 : അന്വേഷണ സംഘത്തെ നിശിതമായി വിമര്‍ശിച്ച് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്തെത്തി.
·         മേയ് 25: പിണറായി മന്ത്രിസഭയുടെ ആദ്യയോഗം. ജിഷ വധക്കേസ് അന്വേഷണം ചുമതല എ.ഡി.ജി.പി ബി.സന്ധ്യയ്ക്ക് കൈമാറാന്‍ തീരുമാനം.
·         മേയ് 27: ദക്ഷിണ മേഖല എ.ഡി.ജി.പി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി.എന്‍.ഉണ്ണിരാജന്‍ എറണാകുളം റൂറല്‍ എസ്.പിയായി. അതുവരെ അന്വേഷണത്തിനു നേതൃത്വം നല്‍കിയ എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി എന്നിവരെ മാറ്റി.
·         ജൂണ്‍ 2: ടി.പി.സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം നഷ്ടമായി. ലോക്‌നാഥ് ബഹ്‌റ ചുമതലയേറ്റു.
·         ജൂണ്‍ 3: പുതിയ അന്വേഷണ സംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയാറാക്കി.
·         ജൂണ്‍ 4: നാലിന് ജിഷയുടെ അമ്മയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. അഞ്ചിന് ജിഷയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച മൂന്ന് യുവാക്കളുടെ ചിത്രങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം തുടങ്ങി. ജിഷയുടെ ഫോണിലെ കോള്‍ലിസ്റ്റിന്റെ വിവരങ്ങള്‍ അനുസരിച്ച് ജിഷയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
·         ജൂണ്‍ 5: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജിഷയുടെ വീട് സന്ദര്‍ശിക്കുന്നു, കേസന്വേഷണം മാജിക്ക് അല്ലെന്ന് ഡി.ജി.പി പറഞ്ഞു.
·         ജൂണ്‍ 10: ജിഷയുടെ വീടിനടുത്തുള്ള ഒരു കടയില്‍ നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
·         ജൂണ്‍ 15: വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
·         ജൂണ്‍ 16: ജിഷയുടെ കൊലയാളി അമി ഉല്‍ ഇസ്‌ലാം പോലീസ് പിടിയില്‍. ഡിഎന്‍എ പരിശോധനയും ഇയാള്‍ തന്നെ പ്രതിയെന്ന് ഉറപ്പിച്ചു.

പഴക്കച്ചവടക്കാരായി കാഞ്ചീപുരത്ത് മൂന്നുദിവസം അന്വേഷിച്ചുനടന്നാണ് കേരള പോലീസ് സംഘം ജിഷയുടെ കൊലയാളി അമീറുള്ളിനെ കണ്ടെത്തിയത്. സൈബര്സെല്നടത്തിയ അന്വേഷണത്തില്അമീറുള്കാഞ്ചീപുരത്ത് ഉള്ളതായി പോലീസ് മനസ്സിലാക്കി. കാഞ്ചീപുരത്തുനിന്ന് അമീറുള്ഫോണ്ഉപേക്ഷിച്ച് മുങ്ങുന്നതിനുമുമ്പ് പിടികൂടണമെന്ന ലക്ഷ്യത്തോടെയായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. അമീറുളിന്റെ ബംഗാളിയായ സുഹൃത്ത് ജിന്ജലിനെ കൂട്ടിയാണ് അന്വേഷണസംഘം കാഞ്ചീപുരത്തെത്തിയത്. അമീറുള്ളിന് വാഴപ്പഴം വലിയ ഇഷ്ടമാണെന്ന ജിന്ജലിന്റെ വാക്കുകളാണ് പോലീസിന് തന്ത്രമായത്. ...... അങ്ങനെയാണ് പോലീസ് ഉന്തുവണ്ടി വാടകയ്ക്കെടുത്ത് പഴക്കച്ചവടം തുടങ്ങിയത്. ഒരുപാട് സ്ഥാപനങ്ങള്സ്ഥിതിചെയ്യുന്ന പ്രദേശത്ത് എവിടെയോ അമീറുള്ഉണ്ടെന്നുമാത്രമാണ് സംഘത്തിന് അറിവുണ്ടായിരുന്നത്. അവിടെയൊക്കെ ഉന്തുവണ്ടികളുമായി സംഘം മൂന്നുദിവസം പഴക്കച്ചവടം നടത്തി. സമയത്തൊക്കെ  ജിന്ജലിനെ അടുത്തുള്ള ലോഡ്ജില്പാര്പ്പിച്ചിരിക്കുകയായിരുന്നു പോലീസ് മൂന്നാംദിവസമാണ് ജിന്ജല്അമീറുള്ളിനെ കണ്ടെത്തിയത്. ഉച്ചയ്ക്കുള്ള ഷിഫ്റ്റില്ജോലിക്കുകയറിയ അമീറുള്രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ചിറങ്ങുമ്പോഴാണ് ജിന്ജല്അയാളെ തിരിച്ചറിഞ്ഞത്.

ജിന്ജല്ഉടനെ പോലീസിന് സൂചന നല്കി. ഉന്തുവണ്ടിയുമായി പോലീസുദ്യോഗസ്ഥന്അമീറുള്ളിന്റെ മുന്നിലൂടെ നീങ്ങിയെങ്കിലും അയാള്അത് ശ്രദ്ധിച്ചില്ല....
സമയത്ത് പിന്നില്നിന്ന് ജിന്ജല്‍ 'അമീര്‍...' എന്ന് വിളിച്ചതോടെ പെട്ടെന്ന് അയാള്തിരിഞ്ഞുനോക്കി. തൊട്ടടുത്ത നിമിഷം അപകടം മനസ്സിലാക്കി അമീറുള്ഓടാന്ശ്രമിച്ചെങ്കിലും പോലീസ് അയാളെ ജീപ്പിലേക്ക് വലിച്ചിടുകയായിരുന്നു ഇതിനുമുമ്പ് അമീറുള്ളിന്റെ കാഞ്ചീപുരത്തെ താമസസ്ഥലം പോലീസ് ഏറെക്കുറെ ശരിയായി മനസ്സിലാക്കിയെങ്കിലും ഇടുങ്ങിയ കോളനിയായതിനാല്അവിടെ കയറുന്നത് ഒഴിവാക്കുകയായിരുന്നു. കോളനിയിലെ വഴികളെല്ലാം കൃത്യമായറിയാതെ നാലംഗ സംഘം അവിടെ കയറുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന് കരുതിയായിരുന്നു ഇത്.

Prof. John Kurakar

No comments: