Pages

Monday, June 20, 2016

SYRIAN ORTHODOX PATRIARCH ESCAPES SUICIDE BOMBER ATTACK

SYRIAN ORTHODOX PATRIARCH ESCAPES SUICIDE BOMBER ATTACK
പാത്രിയര്ക്കീസ് ബാവയ്ക്കു നേരെ ചാവേറാക്രമണം
The head of the Syriac Orthodox Church on June 19 escaped unhurt an attempt on his life by a suicide bomber in northeast Syria.Three people were killed when Assyrian forces stopped the suicide bomber as he tried to enter the Assyrian genocide commemoration event in the al-Wusta district of Qamishle in northeast Syria, Assyrian International News Agency reported. Patriarch Ignatius Aphrem II Karim led the ceremonies.
The event commemorated the deaths of tens of thousands of Christians by the Ottoman army starting in 1915 in what is known as the Sayfo (Sword) massacre.The bomber detonated his bomb outside the hall, killing himself and three members of the Assyrian Sutoro security forces and wounding five. It is believed the bomber was targeting the 51-year-old patriarch, who heads the world.The security forces belonged to the Sotoro, a Christian militia based in Syria’s northeast.No one has claimed responsibility for the latest attack.
The explosion occurred at the intersection of al-Quwatli and El-Kindi Park road in a neighborhood heavily populated by Assyrians.This is the fourth attack on Assyrians in Qamishle in the past six months.On May 22 an attack by ISIS in the same district killed at least five persons, three of them Assyrians, and injured more than a dozen.On January 24, two explosions rocked an Assyrian neighborhood in Qamishli. The first targeted the Star Cafe, where a bomb was placed on a bicycle that was left in front of the store. The explosion killed three Assyrians and injured 20. The second blast targeted Joseph Bakery.Three explosions targeted Assyrian businesses in Qamishli and killed 16 on December 30, 2015.

One Sotoro member told AFP that the suicide bomber “detonated himself near our checkpoint after he couldn’t reach his real target, Patriarch Ignatius.”Situated along the border with Turkey, Qamishli has been regularly targeted by suicide bombings, many of which have been claimed by the ISIS group.Control of the Kurdish-majority city is split between Kurdish militia and pro-government fighters.Syriac Christians belong to the eastern Christian tradition and pray in Aramaic. They include both Orthodox and Catholic branches, and constitute around 15 percent of Syria’s 1.2 million Christians.The Syriac Orthodox Church also known as the Syrian Orthodox Church of Antioch, is an Oriental Orthodox church based in the Eastern Mediterranean, with a diaspora spread throughout the world, notably in Sweden, India, Germany and the United Kingdom.It employs some of the oldest surviving liturgy in Christianity, the Liturgy of St James the Apostle, with Syriac as its official and liturgical language. Patriarch Ignatius Aphrem II assumed office on May 29, 2014.
സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ജൻമനാട്ടിൽ ചാവേറാക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉൾപ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാർക്കീസ് ബാവ.
.പാത്രിയാർക്കീസ് ബാവയുടെ ജൻമനാടായ ഖാമിഷ്ലി ജില്ലയിലെ ഖാതിയിൽ 1915 ലെ സെയ്ഫോ കൂട്ടക്കൊലയിൽ  മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന പ്രാർത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ..ഉദ്ഘാടനം ചെയ്തശേഷം പ്രാർത്ഥനയ്ക്കു നേതൃത്വം നൽകുകയായിരുന്നു പാത്രിയീർക്കീസ് ബാവ. ശരീരത്തിൽ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാർക്കീസ് ബാവയെ വധിക്കാൻ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുൻപു തന്നെ ചാവേർ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേർക്കു ഗുരുതരമായും പരുക്കേറ്റു. പാത്രിയാർക്കീസ് ബാവയ്ക്കുപരുക്കില്ല. വടക്കു കിഴക്കൻ സിറയയിൽ ജനാധിപത്യ ഭരണകൂടത്തെ പിൻതുണയ്ക്കുന്നവരാണ് സുരക്ഷാസേനയിലുള്ളവർ. കുർദ്അറബ് സേനയുമായും ഇവർ സഹകരിച്ചാണു പ്രവർത്തിക്കുന്നത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യർത്ഥിച്ചു.
വടക്ക് കിഴക്കൻ സിറിയയിൽ ധാരാളം പള്ളികളുള്ള മേഖലയാണ് ഖാമിഷ്ലി. നൂറു വർഷം മുൻപു ഓട്ടോമൻ ഭരണകാലത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികൾ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. സെയ്ഫോ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ കൊല്ലപ്പെട്ടവരെ സഭ വിശുദ്ധൻമാരായാണു കണക്കാക്കുന്നത്. ഇതിന്റെ  നൂറാം വാർഷികത്തോടനുബന്ധിച്ചു നിർമിച്ച സ്മാരകം ഉദ്ഘാടനംചെയ്യാനും പ്രാർത്ഥനയ്ക്കുമായാണ് പാത്രിയാർക്കീസ് ബാവ എത്തിയത്. 2014 മേയ് 29ന്  പാത്രിയർക്കീസായി സ്ഥാനമേറ്റ പാത്രിയാർക്കീസ് ബാവ കഴിഞ്ഞവർഷം ഫെബ്രുവരി ഏഴിനു കേരള സന്ദർശനത്തിനുമെത്തിയിരുന്നു.
സിറിയന്ഓര്ത്തഡോക്സ് സഭാതലവന്ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്പാത്രിയര്ക്കീസ് ബാവയ്ക്കു നേരെയുണ്ടായ ചാവേറാക്രമണത്തെ  മലങ്കര ഓർത്തഡോൿസ്സഭ  ശക്തമായി അപലപിച്ചു .പരിശുദ്ധ  കാതോലിക്കാ ബാവ  അത്യന്തം ദുഃഖകരമാണ് സിറിയയിലെ അനിഷ്ടസംഭവമെന്ന് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്അപലപിച്ചു. ബാവയ്ക്ക് പരിക്കില്ല എന്നറിയുന്നത് ആശ്വാസകരമാണന്ന്  പറഞ്ഞു .മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്ക് നേരെ നടന്ന പൈശാചികമായ ചാവേറാക്രമണത്തെ യാക്കോബായ അല്‍മായ ഫോറം ശക്തിയായി അപലപിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരിക്കുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ നേരെയുണ്ടായ ഭീകരാക്രമണത്തിൽ ആശങ്ക അറിയിക്കുന്നതിനും, സമൂഹത്തെ ഏറെ വേദനിപ്പിക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സമാധാനത്തിൻറെ വഴി തെരഞ്ഞെടുക്കുവാനുമായി ഒരു പ്രാർഥനായജ്ഞം യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനത്തിലെ വിവിധ ആത്മീകസംഘടനകളുടെ നേതൃത്വത്തിൽ ഭദ്രാസന ആസ്ഥാനമായ 'സ്നേഹസാന്ത്വന'ത്തിൽ ചൊവ്വാഴ്ച 21-നു രാവിലെ 10 മുതൽ 2 വരെ നടത്തപ്പെടുന്നു. ഭദ്രാസനാധിപൻ അഭി. തോമസ്മോർ അലക്സാന്ത്രിയൊസ് മെത്രാപ്പോലിത്ത പ്രാർഥനായജ്ഞത്തിനു നേതൃത്വം നല്കും.

Prof. John Kurakar


No comments: