Pages

Wednesday, June 1, 2016

വിരമിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ പ്ര?ഫസര്‍ക്ക്‌ പ്രിന്‍സിപ്പാളായി സ്ഥാനക്കയറ്റം; നടപടി വിവാദമാകുന്നു

വിരമിക്കാന്ഒരു മണിക്കൂര്മാത്രം ബാക്കി നില്ക്കേ പ്ര?ഫസര്ക്ക്പ്രിന്സിപ്പാളായി സ്ഥാനക്കയറ്റം; നടപടി വിവാദമാകുന്നു

വിരമിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെ.ജി.ഒ.എയുടെ സംസ്‌ഥാന സെക്രട്ടറി പ്ര?ഫ.ശശികുമാറിന്‌ പ്രിന്‍സിപ്പാളായി പ്രമോഷന്‍ നല്‍കിയ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നടപടി വിവാദത്തിലേയ്‌ക്ക്. വിദ്യഭ്യാസ മന്ത്രി പ്ര?ഫ. സി രവീന്ദ്ര നാഥിന്റെ അടുത്ത സുഹൃത്ത്‌ കൂടിയാണ്‌ പ്ര?ഫ. ശശികുമാര്‍ എന്നാണ്‌ റിപ്പോര്‍ട്ട്‌.
കോട്ടയം രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ പ്ര?ഫസറായ ശശികുമാറിനെ ചൊവ്വാഴ്‌ച വൈകുന്നേരം മൂന്ന്‌ മണിക്കാണ്‌ തിരുവനന്തപുരം കോളജ്‌ ഓഫ്‌ എഞ്ചിനീയറങില്‍ പ്രിന്‍സിപ്പാളാക്കി നിയമിച്ചത്‌. സ്‌ഥാനമേറ്റെടുത്തതിന്‌ പിന്നാലെ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ അദ്ദേഹം വിരമിക്കുകയും ചെയ്‌തു.
ഇത്തരത്തില്‍ ഒരു മണിക്കൂര്‍ മാത്രം പ്രിന്‍സിപ്പാളായി ഇരിക്കുന്നതുകൊണ്ട്‌ സി.ശശികുമാറിന്‌ എന്താണ്‌ നേട്ടം എന്നാണ്‌ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നത്‌. പ്ര?ഫസറായി റിട്ടയര്‍ ചെയ്യുമ്പോള്‍ കിട്ടുന്നതിലും കൂടുതല്‍ പെന്‍ഷന്‍ പ്രിന്‍സിപ്പാളായി വിരമിക്കുമ്പോള്‍ ലഭിക്കും.

Prof. John Kurakar

No comments: