Pages

Saturday, June 18, 2016

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും  മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും  മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ് .സംസ്ഥാനത്ത്  വർഷവും ട്രോളിങ്നിരോധനം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു കേരളതീരത്ത്സുലഭമായ കടൽമത്സ്യ ഇനങ്ങളെ അവയുടെ പ്രജനനകാലത്ത്സംരക്ഷിച്ച്മത്സ്യസമ്പത്ത്നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്കഴിഞ്ഞ ഏതാനും വർഷങ്ങളായി കാലവർഷം ആരംഭിക്കുന്നതോടെ ട്രോളിങ്നിരോധനം നടപ്പിലാക്കി വരുന്നത്‌.
47 ദിവസം നീണ്ടുനിൽക്കുന്ന നിരോധനകാലത്ത്തീരദേശ മത്സ്യത്തൊഴിലാളികളിൽ പലരും  പട്ടിണിയിലാണ്എന്നാൽ വാണിജ്യ മത്സ്യബന്ധനത്തിന്റെ ഭാഗമായി ഫാക്ടറി സദൃശ്യമായ കൂറ്റൻ കപ്പലുകൾ ഉപയോഗിച്ചുള്ള സങ്കീർണ മത്സ്യബന്ധന രീതികൾ നടക്കുന്നു .ഇത് മത്സ്യസമ്പത്തിന്റെ അതിവേഗ ശോഷണത്തിന്കാരണമായിട്ടുണ്ട്‌. സുദീർഘമായ തീരവും അതിവിപുലമായ സമുദ്രാതിർത്തിയുമുള്ള ഒരു രാജ്യവും സംസ്ഥാനവും എന്ന നിലയിൽ ഇന്ത്യ പൊതുവിലും വിശേഷാൽ കേരളവും മത്സ്യസമ്പത്തിനെ ഏറെ ആശ്രയിച്ചു നിലനിൽക്കുന്ന ഭൂപ്രദേശമാണ്‌. കേരളത്തിന്റെ ഭക്ഷ്യസുരക്ഷക്കും പോഷകാഹാര ലഭ്യതയ്ക്കും മത്സ്യസമ്പത്ത്നിർണായകവും അനിവാര്യവുമാണ്‌. ജനസംഖ്യയിൽ മഹാഭൂരിപക്ഷവും മത്സ്യാഹാരം ശീലമാക്കിയ കേരളം അവയുടെ ലഭ്യതയിൽ ഉണ്ടാക്കുന്ന ഗണ്യമായ കുറവ്അനുഭവിച്ചുവരികയാണ്‌. പതിറ്റാണ്ടുകളായി ഗുജറാത്ത്‌, ആന്ധ്രപ്രദേശ്തുടങ്ങിയ വിദൂര സംസ്ഥാനങ്ങളിൽ നിന്നുപോലും പ്രതിദിനം എത്തുന്ന ലോഡുകണക്കിന്മത്സ്യസമ്പത്താണ്കേരളത്തിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നത്‌. സംസ്ഥാനത്തെ നദികൾ, കായലുകൾ, കുളങ്ങൾ, മറ്റ്ജലാശയങ്ങൾ എന്നിവ വേണ്ടത്ര പ്രയോജനപ്പെടുത്തി മത്സ്യത്തിന്റെ ലഭ്യതയും ഉൾനാടൻ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലും സാമ്പത്തിക നിലനിൽപ്പും ഉറപ്പുവരുത്താൻ നമുക്ക്ഇപ്പോഴും കഴിഞ്ഞിട്ടില്ല .പാഴായികിടക്കുന്ന വയലുകൾ മത്സ്യകൃഷിക്ക്  ഉപയോഗിക്കാൻ കഴിയണം  മത്സ്യതൊഴിലാളികളുടെ  ക്ഷേമം  ഉറപ്പാക്കാൻ സർക്കാർ തയാറാകണം .

പ്രൊഫ്‌. ജോൺ കുരാക്കാർ


No comments: