Pages

Friday, June 3, 2016

AIR KERALA GETS WINGS

AIR KERALA GETS WINGS
എയര്കേരള വരുന്നു
The Kerala government has set aside Rs 10 crore for Air Kerala in the latest budget but the state government’s ambitious plan to set up international services cannot take off until the central government decides to relax an aviation rule that requires an airline to have five years  of domestic flying experience and a fleet of 20 aircraft to get approval for flying to foreign countries
എയര്‍ കേരളക്ക് അനുകൂലമായി പുതിയ വ്യോമയാന നയം. അന്താരാഷ്ട്ര സര്‍വ്വീസിന് ആഭ്യന്തര പ്രവൃത്തി പരിചയമെന്ന മാനദണ്ഡം ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതോടെ എയര്‍ കേരളക്കുള്ള തടസം നീങ്ങുമെന്നുറപ്പായി.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ ചിലവില്‍ ഗള്‍ഫ് മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനായി കേരള സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി രൂപീകരിക്കാന്‍ നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും നിരസിക്കുകയായിരുന്നു.20വിമാനങ്ങളും 5 വര്‍ഷത്തെ ആഭ്യന്തര മന്ത്രി പരിചയവും വേണമെന്ന നിബന്ധനയായിരുന്നു കാരണം.

എന്നാല്‍ ഈ നിബന്ധന ഒഴിവാക്കി വ്യോമയാന മന്ത്രാലയം പുതിയ വ്യോമയാന നയം തയ്യാറാക്കി. 20 വിമാനങ്ങള്‍ സ്വന്തമായുണ്ടാവുകയോ ആഭ്യന്തര സര്‍വ്വീസിന്റെ 20 ശതമാനം ഉണ്ടാവുകയോ ചെയ്താല്‍ മതിയെന്നാണ് പുതിയ വ്യോമയാന നയത്തിലെ നിബന്ധന. ഒരു മണിക്കൂര്‍ യാത്രക്ക് 2500 രൂപയില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ആഭ്യന്തരമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ നാട്ടിലെത്തുന്നതിനായി ആഢംബരങ്ങളൊഴിവാക്കി വിമാന സര്‍വ്വീസ് നടത്താനാണ് എയര്‍ കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Prof. John Kurakar


No comments: