അന്യ സംസ്‌ഥാനക്കാര്‍ വാരുന്നത്
5000 കോടി.
ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ കേരളത്തില്‍നിന്ന് ഒരു വര്‍ഷം നേടുന്നത് 50,000 കോടി രൂപയാണെന്ന്
സംസ്‌ഥാന സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പിന്റെ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. ലഭിക്കുന്നതിന്റെ 10% പോലും ഇവര്‍ കേരളത്തില്‍ ചെലവഴിക്കുന്നില്ല. പണം വിപണിയില്‍ മടങ്ങിയെത്തുന്ന ചാക്രികപ്രതിഭാസം നടക്കാത്തതു
സംസ്‌ഥാനത്തു സാമ്പത്തികപ്രതിസന്ധിക്കു കാരണമാകുന്നു.
സമാനപ്രതിഭാസമാണു ഗള്‍ഫ് മേഖലയിലുമുണ്ടായത്. കേരളത്തിലെ ബാങ്കുകളില്‍ പ്രവാസിനിക്ഷേപം ഏകദേശം ഒരുലക്ഷം കോടിയായി. ഇതു ഗള്‍ഫ് മേഖലയിലുണ്ടാക്കിയ സാമ്പത്തികപ്രതിസന്ധിയേത്തുടര്‍ന്നാണു നിതാഖത്ത് പോലുള്ള സ്വദേശിവത്‌കരണനീക്കങ്ങള്‍ ആരംഭിച്ചത്. ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ക്കു കേരളത്തില്‍ കുറഞ്ഞത് 700 രൂപ പ്രതിദിനവേതനം ലഭിക്കുന്നു. വിദഗ്‌ധതൊഴിലാളികള്‍ക്കു കൂടിയ വേതനമുണ്ട്. ഇക്കണോമിക്‌സ് ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് നടത്തിയ അനൗദ്യോഗിക
പഠന പ്രകാരം കേരളത്തില്‍ ഏകദേശം 35 ലക്ഷത്തിലധികം ഇതരസംസ്‌ഥാനത്തൊഴിലാളികളുണ്ട്.
ഇവരുടെ വ്യക്‌തമായ കണക്കെടുപ്പ് ഇതുവരെ അധികൃതര്‍ക്കു സാധിച്ചിട്ടില്ല.
ഭൂരിഭാഗവും തൊഴില്‍വകുപ്പിലോ മറ്റേതെങ്കിലും സര്‍ക്കാര്‍സ്‌ഥാപനത്തിലോ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. കഴിഞ്ഞ രണ്ടു സര്‍ക്കാരുകള്‍ ഇതിനായി നടപടിയാരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. തിരിച്ചറിയല്‍
രേഖയായി ഇതരസംസ്‌ഥാനക്കാര്‍ നല്‍കുന്ന വോട്ടേഴ്‌സ് ഐ.ഡിയിലും പരക്കേ വ്യാജനാണ്.ബംഗാളില്‍ നിന്നുള്ളവരുടെ കൈവശമാണ് വ്യാജനേറെയുമെന്നു പോലീസ് സ്‌ഥിരീകരിക്കുന്നു. കൊല്‍ക്കത്തയില്‍ 500 രൂപ കൊടുത്താല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടും. കേസുകളുമായി ബന്ധപ്പെട്ട്
കേരള പോലീസ് ബംഗാളിലെത്തി
നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. ക്രിമിനലുകള്‍
ഇതുപയോഗിച്ച് കേരളത്തില്‍ ജോലി ചെയ്യുന്നതായാണു പോലീസിന്റെ അറിവ്.
ബംഗാളിലെ മൂര്‍ഷിദബാദ് ജില്ലയില്‍ നിന്നുള്ളവരാണു
തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം കേരളത്തില്‍ ജോലി ചെയ്യുന്നവരില്‍ ഏറെയെന്നും ഇതിവിടുത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരിയാകാനിടയില്ലെന്നും കരുതുന്നു. അസം, ബിഹാര്‍ എന്നിവിടങ്ങളില്‍
നിന്നുള്ളവര്‍ക്കു ബംഗാളി സുഹൃത്തുക്കള്‍ ഇത്തരം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കാറുമുണ്ട്. ഇത്തരത്തില്‍ ഒറിജനിലിനെ വെല്ലുന്ന വ്യാജന്മാരുള്ളതിനാല്‍ ഇതരസംസ്‌ഥാനക്കാരുടെ പട്ടിക തയാറാക്കല്‍ വിഷമപ്രക്രിയയാകും.
Prof. John Kurakar
No comments:
Post a Comment