ഇണയും കുഞ്ഞും നഷ്ട്ടപ്പെട്ട പുലി പ്രതികാരദാഹിയായി നാട്ടിലൂടെ അലയുന്നു
സീതത്തോട്: പാലത്തടിയാര്‍
വനത്തില്‍ വച്ച് ഒരു സംഘം ആളുകള്‍ ഇണയെ വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആണ്‍ പുലി ഇണയെ തേടി നാട്ടിലിറങ്ങി.
ആ:മകാരിയായ പുലി ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയതോടെ
ആങ്ങമൂഴി പാലത്തടിയാര്‍ പ്രദേശവാസികള്‍
ഭീതിയിലാണ്. പുലിയുടെ ആക്രമണത്തില്‍
ഒരാള്‍ കൊല്ലപ്പെട്ടു.
ആങ്ങമൂഴി പ്ലാപ്പള്ളി
റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്രയാത്രക്കാരില്‍ പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഈ വഴിയിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങുടെ മുമ്പിലും പുലി ഏറെ നേരം വഴിമുടക്കി നിന്നിരുന്നു. തള്ളപ്പുലി കൊല്ലപ്പെട്ടതോടെ
പുലിക്കുഞ്ഞിനെ ഏറെ ദിവസം ആണ്‍ പുലി കൊണ്ടു നടന്നിരുന്നു. എന്നാല്‍ സ്വയം ഭക്ഷണം കഴിക്കാന്‍ പ്രായമാകത്ത
പുലിക്കുഞ്ഞ് പാലു കിട്ടാതെ ചത്തു. ഇതും ആണ്‍ പുലിയുയെ പ്രകോപിപ്പിച്ചു.
ആക്രമകാരിയായ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ വനം വാകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിരവധി തവണ പുലി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴും ആങ്ങമൂഴി പ്രദേശങ്ങളില്‍
ഭീതി പടര്‍ത്തികൊണ്ട് പുലി വിഹരിക്കുകയാണ്.
Prof. John Kurakar
No comments:
Post a Comment