Pages

Sunday, May 29, 2016

ON SHOOTS NRI FATHER OVER PROPERTY DISPUTE IN KERALA, BURNS BODY

SON SHOOTS NRI FATHER OVER PROPERTY DISPUTE IN KERALA, BURNS BODY

അമേരിക്കന്മലയാളിയെ മകന്വെടിവച്ചുകൊന്നുകത്തിച്ചു

Giving a new twist to the disappearance of Joy P. John (68), an NRI hailing from Chengannur, his son Sherin confessed to the police that the former was killed by him. Sherin disclosed to the police that he killed his father following a dispute over property. He admitted that Joy's body was burnt after shooting him to death. The mortal remains were then dumped in a river. Police had begun an investigation over a complaint filed by Joy's wife. Sherin was arrested from Kottayam. The gun which he used to shoot Joy was also recovered from him. Sherin is said to be an employee at Technopark
സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു അമേരിക്കന്‍ മലയാളിയെ മകന്‍ വെടിവച്ചുകൊന്നു. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്‌ഥനായ മകന്‍ പിടിയില്‍. വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണി(68)നെയാണു മകന്‍ ഷെറിന്‍ ജോണ്‍(36) വെടിവച്ചുകൊന്നത്‌. മൃതദേഹം കത്തിച്ചശേഷം അവശിഷ്‌ടങ്ങള്‍ പമ്പാനദിയില്‍ ഒഴുക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ ഒളിവില്‍ പോയ ഷെറിനെ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍നിന്നാണു പിടികൂടി. ഷെറിന്‍ കുറ്റം സമ്മതിച്ചെന്ന്‌ പോലീസ്‌ പറഞ്ഞു. കാറിന്റെ എയര്‍ കണ്ടീഷണര്‍ നന്നാക്കാനായി ബുധനാഴ്‌ച തിരുവന്തപുരത്തേക്കു പോയ ജോയിയെയും ഷെറിനെയും കാണാതാവുകയായിരുന്നു.
ജോയിയുടെ പത്നി മറിയാമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്നും മകനാണ്‌ ഇതിനുപിന്നിലെന്നും കണ്ടെത്തിയത്‌. 25-നു പുലര്‍ച്ചെയാണു കാറുമായി ജോയ്‌ ജോണും ഷെറിനും തിരുവനന്തപുരത്തേക്കു പോയത്‌. ഇടയ്‌ക്കു ഫോണില്‍ സംസാരിച്ചെങ്കിലും ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. പിറ്റേന്നു രാവിലെ മകന്‍ ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ്‌ മറിയാമ്മ പോലീസില്‍ പരാതി നല്‍കിയത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ നഗരമധ്യത്തില്‍ ഇവരുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ ചോരപ്പാടും കത്തിച്ച നിലയില്‍ മാംസവും വസ്‌ത്രങ്ങളും കണ്ടെത്തി. ഗോഡൗണിന്റെ ഒരു ഭാഗത്ത്‌ ഭിത്തിയില്‍ രക്‌തം ചീറ്റിത്തെറിച്ച നിലയിലായിരുന്നു. തുണികള്‍ കൂട്ടിയിട്ട്‌ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നു മാംസം കത്തിയ നിലയിലും കണ്ടെത്തി. ഇവിടെനിന്നു ലഭിച്ച ചെരുപ്പും ഷര്‍ട്ടിന്റെ ഒരു ബട്ടണും ഭര്‍ത്താവിന്റേതാണെന്നു മറിയാമ്മ തിരിച്ചറിഞ്ഞു.
ഇതോടെയാണ്‌ ജോയി ജോണ്‍ കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പോലീസ്‌ എത്തിയത്‌. ഇരുവരെയും കാണാതായതിനു പിറ്റേന്നു രാവിലെ മകന്‍ അമ്മയെ വിളിച്ച്‌ "അച്‌ഛനുമായി വഴക്കിട്ടു, അബദ്ധം പറ്റി, ക്ഷമിക്കണം" എന്നു പറഞ്ഞശേഷം ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യുകയായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ചാരനിറത്തിലുള്ള കെ.എല്‍ 2-ടി 5550 സ്‌കോഡ കാറില്‍ തിരുവനന്തപുരത്തുപോയ ഇവര്‍ ഉച്ചയ്‌ക്കു 12.30-ന്‌ ഷോറൂമില്‍ നിന്നു മടങ്ങി. വൈകിട്ട്‌ 4.30-നു മറിയാമ്മ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിനു സമീപം മുളക്കുഴയിലെത്തിയെന്ന്‌ ജോയി മറുപടി നല്‍കിയെങ്കിലും രാത്രിയായിട്ടും വീട്ടിലെത്തിയില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന്‌ ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്ത്‌ ജിനുവും ചെങ്ങന്നൂര്‍ ടൗണിലും ഇവര്‍ പോകാനിടയുള്ള സ്‌ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ എട്ടരയോടെയാണ്‌ ഷെറിന്‍ മാതാവിനെ ഫോണില്‍ വിളിച്ച്‌ അബദ്ധം പറ്റിയെന്ന തരത്തില്‍ പറഞ്ഞത്‌. അമേരിക്കന്‍ മലയാളികളായ ജോയി ജോണിന്റെയും മകന്റെയും തിരോധാനവും മകന്‍ പിതാവിനെ കൊലപ്പെടുത്തി ഒളിവില്‍ പോയെന്ന അഭ്യൂഹവും നഗരത്തെ പരിഭ്രാന്തിയിലാക്കി. കാണാതായ ജോയി ജോണിന്‌ ചെങ്ങന്നൂരിലുള്ള ബഹുനില മന്ദിരത്തിനു മുന്നില്‍ വന്‍ പോലീസ്‌ സന്നാഹവും ഡോഗ്‌ സ്‌ക്വാഡും എത്തിയപ്പോഴാണ്‌ നാട്ടുകാര്‍ വിവരമറിയുന്നത്‌. തുടര്‍ന്ന്‌ ജോയി ജോണിനു വേണ്ടി പമ്പാ നദിയിലും തെരച്ചില്‍ നടത്തി.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കാര്‍ പാര്‍ക്കിങ്‌ ഏരിയയും ഗോഡൗണുമാണുള്ളത്‌. റോഡിന്‌ അഭിമുഖമായുള്ള ഭാഗത്തു ഷട്ടറിട്ടാല്‍ ഉള്ളില്‍ എന്തു നടന്നാലും പുറത്തറിയില്ല. ജോയി ജോണിനു സ്‌കോഡ, ഹ്യുണ്ടായി കാറുകളുള്ളതില്‍ ഹ്യുണ്ടായി മാത്രമാണ്‌ പോലീസ്‌ എത്തുമ്പോള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നത്‌.
കഴിഞ്ഞ 19-നാണ്‌ ജോയി ജോണും ഭാര്യ മറിയാമ്മയും ഇളയ മകന്‍ ഡോ. ഡേവിഡും അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയത്‌. ജോയിയും ഷെറിനും ഗോഡൗണില്‍ വാഹനം പാര്‍ക്ക്‌ ചെയ്‌ത ശേഷം പുറത്തുപോകുക പതിവായിരുന്നു. 2010 ല്‍ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍ണമായാണു ചെങ്ങന്നൂരില്‍ നടത്തിയത്‌. ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയെന്നും പറയപ്പെടുന്നു. അതിനു ശേഷം ജോയിയും ഷെറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഐടി വിദഗ്‌ധനായ ഷെറിന്‍ വിവാഹശേഷം അമേരിക്കയിലേക്കു തിരിച്ചുപോയില്ല. അവിടെ എന്തോ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിനു ശേഷമാണു നാട്ടിലേക്കു വന്നതെന്നും പറയപ്പെടുന്നു. പരാതി ലഭിച്ചതിനു ശേഷവും ഷെറിന്‍ ചെങ്ങന്നൂരിലും തിരുവല്ലയിലും ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

Prof. John Kurakar

No comments: