Pages

Sunday, May 22, 2016

LDF MINISTRY IN KERALA TO BE SWORN IN ON MAY 25(എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും)

LDF MINISTRY IN KERALA TO BE SWORN IN ON MAY 25

എല്ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്ക്കും

The new elected Left Democratic Front’s government under chief minister-designate, Communist Party of India (Marxist)’s Pinarayi Vijayan, will be sworn in on May 25."We have planned to hold the function on May 25 in the evening at the Central stadium here," Vijayan told reporters after a brief meeting with CPI (M)'s VS Achuthanandan — the most senior member of the party — at the latter's official residence at Cantonment house Tvm.The LDF will meet on Sunday to discuss the ministry formation, Vijayan said, when asked about the nature of the new Ministry.A smiling Vijayan met 92-year Achuthanandan for a brief while and said: "Achuthanandan is the last party leader who held the post of Chief Minister and has the experience. So it is important to understand various matters from him".CPI (M) on Saturday elected Vijayan as the new leader of the LDF at its state secretariat and state committee meeting.The LDF romped to power with 92 seats pushing the Congress led UDF to 47 in the 140-member Assembly and BJP bagging a single seat
നിയമസഭ തെരഞ്ഞെടുപ്പില്ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ബുധനാഴ്ച അധികാരമേല്ക്കും. 25ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെന്ട്രല്സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. ഗവര്ണര്പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. സെന്ട്രല്സ്റ്റേഡിയത്തില്പൊതുജന പങ്കാളിത്തത്തോടെയാണ് സത്യപ്രതിജ്ഞ.
വിവിധ രാഷ്ട്രീയ പാര്ടി നേതാക്കള്‍, എല്ഡിഎഫ് ഘടകകക്ഷി നേതാക്കള്‍, എംഎല്എമാര്‍, സാംസ്കാരികപ്രവര്ത്തകര്‍, പൌരപ്രമുഖര്‍, എല്ഡിഎഫിന്റെ വിജയത്തിന് അഹോരാത്രം പ്രവര്ത്തിച്ചവര്തുടങ്ങിയവര്സത്യപ്രതിജ്ഞ കാണാനെത്തും. മന്ത്രിസഭാ രൂപീകരണവും ഘടകകക്ഷികളുടെ മന്ത്രിമാരെ തീരുമാനിക്കുന്നതും സംബന്ധിച്ച ചര്ച്ചകള്അവസാന ഘട്ടത്തിലാണ്.
സത്യപ്രതിജ്ഞയോടുനബന്ധിച്ച് സിപിഐ എം എംഎല്എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലിന് കെ ജി സെന്ററില്യോഗം. മന്ത്രിമാരെ തീരുമാനിക്കാനായി ഞായറാഴ്ച സിപിഐ എം സെക്രട്ടറിയേറ്റും ഉച്ചതിരിഞ്ഞ് എല്ഡിഎഫ് യോഗവും ചേരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയിലാകും മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയെന്നാണ് സൂചന. മന്ത്രിസഭ രൂപീകരണവുമായി ബന്ധപെട്ട് സിപിഐ എം സിപിഐ ചര്ച്ചയും ഞായറാഴ്ച നടക്കുന്നുണ്ട്. ഇത് കൂടാതെ സിപിഐ മന്ത്രിമാരെ തീരുമാനിക്കാനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന കൌണ്സില്യോഗവും തിങ്കളാഴ്ച ചേരുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരൊക്കെയാവും  മന്ത്രിമാര്എന്നതില്അന്തിമ തീരുമാനം ഉണ്ടാകും.

ഇന്നലെ നിലവിലെ മന്ത്രിസഭയെ പിരിച്ചുവിട്ട് ഗവര്ണര്വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പുഫലമടങ്ങുന്ന വിശദമായ റിപ്പോര്ട്ട് തെരഞ്ഞെടുപ്പ് കമീഷന്ഗവര്ണര്ക്ക് സമര്പ്പിച്ചതിനെ തുടര്ന്നാണിത്. പുതിയ മന്ത്രിസഭാരൂപീകരണത്തിനുള്ള അവകാശവാദം എല്ഡിഎഫ് അറിയിക്കുന്നതോടെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയടക്കം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് ഗവര്ണര്കടക്കും.
Prof. John Kurakar

No comments: