Pages

Sunday, May 22, 2016

എല്‍ഡിഎഫ് ഇതാ വന്നു; ഇനി എല്ലാം ശരിയാകും

എല്ഡിഎഫ് ഇതാ വന്നു;
ഇനി എല്ലാം ശരിയാകും

എല്ഡിഎഫ് വരും; എല്ലാം ശരിയാകും എന്ന സന്ദേശം കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും മുക്കിലും മൂലയിലും ശ്രദ്ധിക്കപ്പെട്ടു. ജനം അതേറ്റെടുത്തു. ജനങ്ങള്ക്ക് ഏറെ പ്രതീക്ഷ നല്കിയ സന്ദേശമായിരുന്നു ഇത്. സമ്മതിദായകര്നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെഅധികാരത്തിലെത്തിച്ചു.
പരിചയസമ്പന്നനും പക്വമതിയുമായ പിണറായി വിജയനാണ് മുഖ്യമന്ത്രി .എല്ഡിഎഫ് ജനങ്ങളോടുള്ള ഉത്തരവാദിത്തം യഥാസമയം നിറവേറ്റും എന്ന്  തന്നെ വിശ്വസിക്കുന്നു .വര്ഗീയതയ്ക്കെതിരെ ശക്തമായ നടപടി പ്രതീക്ഷിക്കുന്നു .നീതിയും നിയമവും വീഴ്ചകൂടാതെ നടപ്പാക്കുമെന്ന് കരുതുന്നു  .അഴിമതിയും പക്ഷപാതവും പാടില്ല . ക്രമസമധാനത്തിനു കൂടുതൽ പ്രാധാന്യം നൽകണം . പാർട്ടി അണികളെ ബോധവൽക്കരിക്കണം .പ്രകടനപത്രികയില്ചൂണ്ടിക്കാണിച്ച എല്ലാ കാര്യങ്ങളും പ്രാവര്ത്തികമാക്കുന്നതിന് മുന്ഗണന നല്കണം .പ്രതികാരരാഷ്ട്രീയ നടപടി പാടില്ല .പ്രതിപക്ഷ ബഹുമാനം അനിവാര്യമാണ് .വ്യക്തിഹത്യ ഒരിക്കലും ഉണ്ടാകരുത്‌ .നിഷ്പക്ഷവും നീതിപൂര്വകവുമായ പ്രവര്ത്തനങ്ങള്ക്ക് മുന്ഗണന നൽകണം  .
 ബഹുജനങ്ങളുടെയും പണിയെടുക്കുന്ന ജനവിഭാഗത്തിന്റെയും അവകാശസമരങ്ങളെ അടിച്ചമര്ത്താന്ഒരിക്കലും  പൊലീസിനെ ഉപയോഗിക്കില്ലയെന്ന് കരുതുന്നു . നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സാമാജികരെയും  നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശ്രി .പിണറായി വിജയനെയുംഅഭിനന്ദിക്കുന്നു, അനുമോദിക്കുന്നു .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: