Pages

Tuesday, May 31, 2016

ഉമ്മന്‍ചാണ്ടിയുടെ നിലപാടായിരുന്നു ശരിയെന്ന് ബിജിമോള്‍ എം.എല്‍.എ

ഉമ്മന്ചാണ്ടിയുടെ നിലപാടായിരുന്നു ശരിയെന്ന് ബിജിമോള്എം.എല്‍.
അതിരപ്പിള്ളിക്ക് പിന്നാലെ മുല്ലപ്പെരിയാര്‍ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനുനേരെ വാളെടുത്ത് സി.പി.ഐ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ട് ശരിവെച്ച പിണറായിയുടെ നിലപാടിനെതിരെ സി.പി.ഐ നേതാവ് ഇ.എസ് ബിജിമോള്‍ എം.എല്‍.എ രംഗത്തെത്തി.ഇതോടെ അതിരപ്പിള്ളി, ചീമേനി പദ്ധതികളില്‍ സി.പി.ഐ സ്വീകരിച്ചതിന് സമാനമായ എതിര്‍പ്പ് മുല്ലപ്പെരിയാറിലും സി.പി.എമ്മിന് നേരിടേണ്ടി വരികയാണ്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുരക്ഷയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള വിശകലനമാണ് വേണ്ടതെന്നും താന്‍ തീരവാസികള്‍ക്കൊപ്പമാണെന്നും ബിജിമോള്‍ എംഎല്‍എ വ്യക്തമാക്കി.

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ ശരിയെന്നും എം.എല്‍.എ പറഞ്ഞു. സുരക്ഷയെ കുറിച്ച് പഠനം നടത്താന്‍ അന്താരാഷ്ട്ര ഏജന്‍സിയെ നിയോഗിക്കണമെന്നും വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിലപാട് അറിയിക്കുമെന്നും ബിജിമോള്‍ അറിയിച്ചു. പുതിയ അണക്കെട്ട് വേണമെന്ന നിലപാടില്‍ മാറ്റം വരുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ഇത് പ്രകടനപത്രികയുടെ ലംഘനമാണെന്നും സി.പി.ഐ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും അതിരപ്പിള്ളി, ചീമേനി പദ്ധതികളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകള്‍ തിരുത്തണമെന്ന് അടുത്ത മന്ത്രിസഭായോഗത്തില്‍ സി.പി.ഐ ആവശ്യപ്പെടും. പാര്‍ട്ടിയുടെ നിലപാട് മന്ത്രി വി.എസ് സുനില്‍കുമാര്‍ മന്ത്രിസഭായോഗത്തെ അറിയിക്കും.

Prof. John Kurakar




No comments: