Pages

Monday, May 30, 2016

ഇന്ത്യയിൽ വംശീയ ആക്രമണം ഒരു കാരണവശാലും ഉണ്ടാകരുത്

ഇന്ത്യയിൽ വംശീയ ആക്രമണം ഒരു കാരണവശാലും ഉണ്ടാകരുത്

ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ആറ് ആഫ്രിക്കന്‍ പൌരന്മാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20ന് തെക്കന്‍ ഡല്‍ഹിയിലെതന്നെ വസന്ത്കുഞ്ചില്‍ കോംഗോ സ്വദേശിയെ വാക്കുതര്‍ക്കത്തിനിടെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമത്തിന് ഇരയായവരില്‍ രണ്ടുസ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. ഒരു സ്ത്രീ ഉഗാണ്ട സ്വദേശിയും മറ്റൊരാള്‍ ദക്ഷിണാഫ്രിക്ക സ്വദേശിനിയുമാണ്.  ആക്രമണത്തിനെതിരെ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ ചൊവാഴ്ച പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികളില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളെ കാണാന്‍ കേന്ദ്രമന്ത്രി വി കെ സിങ്ങിനോടും സെക്രട്ടറി അമര്‍ സിങ്ങിനോടും ആവശ്യപെട്ടിരിക്കുകയാണ്.ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന്  ആഫ്രിക്കയില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.വംശീയ ആക്രമണം അപമാനകരം; ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം: സിപിഐ എംന്യൂഡല്‍ഹി യിൽ  ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതും ഒരാള്‍ കൊല്ലപ്പെടാനിടയാക്കിയതും അപമാനകരമാണ് .ഇത്തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെ ഇത് ഇപ്പോള്‍ തന്നെ ബാധിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ടാക്സി ഡ്രൈവറെ ഒരു സംഘം ആഫ്രിക്കന്‍ വംശജര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മെഹ്റോളിയിലാണ് നൂറുദ്ദീന്‍ (51) എന്ന ഡ്രൈവറെ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം ആക്രമിച്ചത്. ഇടതു കണ്ണിനോട് ചേര്‍ന്ന് മുറിവുകളും ചതവും പറ്റിയ ഇയാളെ ഡല്‍ഹി എഐഐഎംഎസില്‍ പ്രവേശിപ്പിച്ചു.നാലില്‍ കൂടുതല്‍ യാത്രക്കാരെ ടാക്സിയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് നൂറുദ്ദീന്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട റുവാണ്ടയില്‍ നിന്നുള്ള ഒരു സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും മറ്റുള്ളവരെ തിരിച്ചറിയുന്നതിനായി റുവാണ്ടന്‍ വനിതയെ ചോദ്യം ചെയ്യുന്നതായും പൊലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ആഫ്രിക്കന്‍ പൌരന്മാര്‍ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവര്‍ക്കെതിരെ ആക്രമണമുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ആറ് ആഫ്രിക്കന്‍ പൌരന്മാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്തകള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന്  ആഫ്രിക്കയില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
 വംശീയ ആക്രമണം അപമാനകരം; ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം:ഇത്തരം വംശീയ ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം .


പ്രൊഫ്‌..ജോൺ കുരാക്കാർ

No comments: