Pages

Monday, May 30, 2016

13-ാ‍ം നമ്പർ കാർ


തങ്ങൾ അന്ധവിശ്വാസികളല്ലെന്ന്ഒരിക്കൽകൂടി തെളിയിച്ചുകൊണ്ട്‌ 13- നമ്പർ കാർ ഏറ്റെടുക്കാൻ മന്ത്രിമാർ രംഗത്തെത്തി. യുഡിഎഫ്മന്ത്രിസഭയിലെ ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന കാറിനാണ്ഏറ്റെടുക്കാനാണ്ഇത്തവണ നിരവധി മന്ത്രിമാർ രംഗത്തെത്തിയത്‌. മന്ത്രിമാരായ വി എസ്സുനിൽകുമാറും ടി എം തോമസ്ഐസകും ആവശ്യമുന്നയിച്ച്രംഗത്തെത്തി. ഇതിൽ തോമസ്ഐസകിന്കാർ അനുവദിച്ചു. തനിക്കനുവദിച്ച പത്താം നമ്പറിന്പകരം 13- നമ്പർ കാർ അനുവദിക്കണമെന്നായിരുന്നു തോമസ്ഐസക്ആവശ്യപ്പെട്ടത്‌. ഇതോടെ നിരീശ്വരവാദികളായ എൽഡിഎഫ്മന്ത്രിമാരും അന്ധവിശ്വാസികളാണെന്ന ആരോപണത്തിന്റെ മുനയൊടിഞ്ഞു.
2006 എൽഡിഎഫ്മന്ത്രിസഭ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം ബേബി 13- നമ്പർ കാർ വാങ്ങിയിരുന്നു.

പതിമൂന്നിന്റെ നിർഭാഗ്യ പ്രതിച്ഛായ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ്ബേബി അന്ന്നമ്പർ ചോദിച്ചു വാങ്ങിയത്‌. ഇത്തവണ എൽഡിഎഫ്അധികാരത്തിലെത്തിയപ്പോൾ നിലവിലുണ്ടായിരുന്ന കാറുകൾ അനുവദിച്ചതിനാൽ 13- നമ്പർ കാറും ഇല്ലാതാവുകയായിരുന്നു.

Prof. John Kurakar

No comments: