ജിഷയുടെ മരണം
എങ്ങും പ്രതിഷേധാഗ്നി
പെരുമ്പാവൂരിലെ എല്‍.എല്‍.ബി വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജാക്കാട് ടൗണില്‍ വിദ്യാര്‍ഥികള്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രകടനം നടത്തി.എസ്.എസ്.എം കോളജിലെയും, പരിസരപ്രദേശങ്ങളിലെ മറ്റു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെയും നിരവധി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അര്‍ജ്‌ജുന്‍ വി.അജയന്‍, അഞ്‌ജലി സുമിത്ത്, വരദ സുരേന്ദ്രന്‍,അരുണ്‍ റെജി, ആകാശ് മോഹന്‍, അജയ് ശശി,എ.ജെ.ബിബിന്‍, ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
ചെറുതോണി: ജിഷയുടെ കൊലപാതകികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്റര്‍ഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഓഫ് വുമണ്‍ ഇന്‍ ഇന്ത്യ തടിയംപാട് കാസാ കമ്യൂണിറ്റി ഹാളില്‍ പ്രതിഷേധ യോഗം നടത്തി. പ്രസിഡന്റ് ആഗ്നസ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌ത്രീകള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു. കൊലപാതകം നടന്ന് ഏഴുദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികളെ പിടികൂടാന്‍ ഇനിയും വൈകിയാല്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് വിവിധ യൂണിറ്റ് ഭാരവാഹികളായ ജോയി അഴിമുഖം, ജോസഫ് തോമസ്, ഉഷാ രത്‌നാകരന്‍, അന്നക്കുട്ടി പൗലോസ്, ലീലാമ്മ വര്‍ഗീസ്, മോളി അലക്‌സ്, ആന്‍സി ബെന്നി, സി.എം സാബു തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
രാജകുമാരി: സഗഭവത്തില്‍ പ്രതിഷേധിച്ച് രാജകുമാരി ദേവമാതാ പള്ളിയുടെയും യുവജന സംഘടനയായ കെ.സി.വൈ.എമ്മിന്റെയും നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ റാലി നടത്തി. തിരിതെളിച്ച് വായ് മൂടിക്കെട്ടിയായിരുന്നു റാലി. ടൗണിലെ തൊഴിലാളികളും വ്യാപാരികളും പ്രദേശവാസികളും പങ്കെടുത്തു. വികാരി ഫാ.സെബാസ്‌റ്റ്യന്‍ മേലാട്ട്, സഹ വികാരി ഫാ. ജോസഫ് പാലക്കുടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.ചെറുതോണി: പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇടുക്കി സിവില്‍ സ്‌റ്റേഷനില്‍ യോഗം സംഘടിപ്പിച്ചു.രഞ്‌ജിനി, ജ്യോതി ജി.ഷിബു എന്നിവര്‍ പ്രസംഗിച്ചു.മൂന്നാര്‍: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ടൗണില്‍ വായ് മൂടിക്കെട്ടി മൗനജാഥ നടത്തി. ഇക്കാനഗര്‍ സി.പി.എം ഓഫീസില്‍ നിന്നും ആരംഭിച്ച ജാഥ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ.രാജ, പ്രസിഡന്റ് സുരേഷ് കുമാര്‍, പ്രവീണ്‍, ശശികുമാര്‍, ഫാസില്‍ റഹീം, പ്രതാപ്, മണികണ്ഡന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Prof. John Kurakar
No comments:
Post a Comment