Pages

Friday, May 6, 2016

മഴവെള്ളം സംഭരിക്കാൻ എല്ലാവരുംഇപ്പോഴെ തയാറെടുക്കുക

മഴവെള്ളം സംഭരിക്കാൻ എല്ലാവരുംഇപ്പോഴെ  തയാറെടുക്കുക

വേനല്ച്ചൂടില്കേരളം ഉരുകിയൊഴുകുമ്പോള്മഴയേയും മഴവെള്ള സംഭരണത്തേയും പറ്റി ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ് .ഒരു ദിനംപോലൂം ഈയൊരു വിഷയത്തേപ്പറ്റി ചിന്തിക്കാതിരിക്കാന്മലയാളിക്ക്കഴിയുകയുമില്ല. കഴിഞ്ഞവര്ഷം വേനല്മഴയും കാലവര്ഷവും നല്ലവണ്ണം പെയ്തിട്ടും ജലക്ഷാമവും വരള്ച്ചയും ആപല്ക്കരമാം വിധം പിടിമുറുക്കിയത്അനുഭവിക്കുകയാണു നാട്‌.
ജലലഭ്യതയില്മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നില്നിന്നിട്ടും ജലക്ഷാമത്തിന്റെ കാര്യത്തില്ഇതര സംസ്ഥാനങ്ങളെപ്പോലെ വരള്ച്ചയും കൃഷിനാശവും നാം നേരിടുകയാണ്‌. ദുസഹ സാഹചര്യം മറികടക്കാന്ജലസംഭരണം മാത്രമാണു പോംവഴി. ആറുമാസം നീളുന്ന മഴക്കാലം കൊണ്ട്അനുഗൃഹീതമാണു കേരളം. പക്ഷേ, മഴപ്പെയ്ത്തില്ഒരു വെള്ളക്കൊയ്ത്ത്നാം ഒരിക്കല്പ്പോലും നടത്തിയിട്ടില്ല. സമൃദ്ധമായ മഴയുടെ ഒരു തുള്ളിയെങ്കിലും സൂക്ഷിച്ചുവച്ച്ഭാവിയിലേക്കു ഉപയോഗിക്കാനുള്ള ശ്രമങ്ങള്ഇല്ലാതെ പോകുന്നു.
ജലക്ഷാമത്തിനു കാരണങ്ങള്വേറെയുമുണ്ട്‌. പരിസ്ഥിതിയെ തച്ചു തകര്ക്കുന്ന പ്രവര്ത്തനങ്ങള്ഒരു വശത്തു തകൃതിയാണ്‌. പ്രകൃതിയുടെ നൈസര്ഗികസ്വഭാവത്തെ മാറ്റിമറിക്കാനുള്ള ധിക്കാരം മനുഷ്യന്ഉപേക്ഷിച്ചിട്ടില്ല. വയലുകള്നികത്തിയതോടെ പ്രകൃതിയുടെ സ്വഭാവിക ജലസംഭരണ കേന്ദ്രങ്ങളാണ്ഇല്ലാതെപോയത്‌. നെല്കൃഷി ലാഭകരമല്ലാതായതോടെയാണ്കൃഷിക്കാര്കിട്ടിയവിലയ്ക്ക്വയലുകള്വിറ്റൊഴിഞ്ഞത്‌. ഭൂമാഫിയ നെല്പ്പാടങ്ങള്തുണ്ടുതുണ്ടായി വാങ്ങിക്കൂട്ടി മണ്ണിട്ട്നികത്തി പുരയിടങ്ങളാക്കി മാറ്റാന്അധികനാള്വേണ്ടിവന്നില്ല.വീടുവയ്ക്കാനായി കുറഞ്ഞയളവിലുള്ള ഭൂമി തേടിയ സാധാരണക്കാരനെയാണ്ഭൂമാഫിയ തന്ത്രപൂര്വം ചൂഷണം ചെയ്തത്‌. അതിനൊപ്പം വന്കിടക്കാരും വന്കെട്ടിടസമുച്ചയങ്ങള്കെട്ടിപ്പൊക്കാനും തുനിഞ്ഞിറങ്ങുകയും ചെയ്തതോടെ ഭൂപ്രകൃതി തന്നെ മാറ്റിമറിക്കപ്പെട്ടു. കുന്നുകള്ഇടിച്ചുനിരത്തി, ചതുപ്പുകള്മണ്ണിട്ടുയര്ത്തി കോണ്ക്രീറ്റ്കെട്ടിടങ്ങള്കെട്ടിപ്പൊക്കിയതോടെ പ്രകൃതിയുടെ ജലസംഭരണികളായ ചതുപ്പുകള്ഇല്ലാതെയുമായി. അമിതമായ മണല്വാരല്മൂലം നദികള്പുതിയ ആഴങ്ങള്കണ്ടെത്തിയതോടെ ജലനിരപ്പും താണുപോയി. ഒരു മഴപെയ്തു തോരുമ്പോള്ഭൂമിയിലേക്കു താഴാതെ ജലം നദികളിലേക്കോ തോടുകളിലേക്കോ ഒഴുകിപ്പോകുന്നു. ഒടുവിലത്കടലിലേക്കും ക്ഷണത്തില്ചെന്നുചേരുന്നു. മഴവെള്ളം ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങുന്നില്ല. അതു ഭൂഗര് ജലത്തില്വലിയതോതിലുള്ള കുറവും വരുത്തിയിരിക്കുന്നു. കിണറുകള്വേനലാരംഭത്തില്തന്നെ വറ്റുന്നതിനുള്ള മുഖ്യകാരണം ഭൂഗര് ജലനിരപ്പു താഴ്ന്നു പോയതു തന്നെയാണ്‌. മഴവെള്ളത്തിന്റെ കുത്തൊഴുക്കു തടഞ്ഞ്ഭൂമിയിലേക്ക്ആഴ്ന്നിറങ്ങാനുള്ള പദ്ധതികള്ക്കാണു രൂപം നല്കേണ്ടത്‌.
കാലവര്ഷമാകുമ്പോള്ജലക്ഷാമം മറവിയിലാകും. മഴയിലും അതുണ്ടാക്കുന്ന മറ്റു പ്രകൃതിദുരന്തങ്ങളിലേക്കുമാകും ശ്രദ്ധ. അപ്പോള്മഴവെള്ള സംഭരണവും പാഴ്വാക്കായിപ്പോകുന്നതാണ്പതിവ്‌. ഇക്കുറി കാലവര്ഷം ശരാശരിയിലും കുടുമെന്നാണു കാലാവസ്ഥാ നിരീക്ഷണവിഭാഗം വ്യക്തമാക്കിയിരിക്കുന്നത്‌. മഴവെള്ളം ഒഴുകിപ്പോകാതിരിക്കാന്വീടുകള്തോറും മഴവെള്ള സംഭരണികള്സ്ഥാപിക്കുന്നതിലേക്കു കൂടുതല്ശ്രദ്ധ ചെലുത്തണമെന്നാണ്സംസ്ഥാനത്ത്ചേര്ന്ന മണ്സൂണ്മുന്നൊരുക്ക ഉന്നതലതലയോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. വര്ഷം മഴ ശരാശരിയുടെ 106 ശതമാനം പെയ്യുമെന്നാണ്  പ്രതീക്ഷ. മഴനഷ്ടത്തെക്കുറിച്ച്ഓര്ത്ത്വേനലില്പരിതപിക്കാന്ഇടയാക്കാതെ ജലസംഭരണത്തിന് മഴക്കാലത്ത്പ്രാധാന്യം നല്കണം. അടുത്ത വേനലിലെങ്കിലും ജലക്ഷാമം ഉണ്ടാകാതിരിക്കാന്ഇന്നുതന്നെ നമുക്ക് ശ്രമം ആരംഭിക്കാം


പ്രൊഫ്‌.ജോൺ കുരാക്കാർ

1 comment:

ഭൂതനാഥൻ said...

ഹലോ മിസ്റ്റർ,
ഇങ്ങനെ ഒക്കെ പറയാൻ എളുപ്പമാന്ന്. നിങ്ങൾ ആദ്യം നിങ്ങളുടെ സ്ഥാപനങ്ങളിൽ ചെയ്തു കാണിച്ചു പോസ്റ്റ്‌ ഇടു . എന്നിട്ടകട്ടെ മറ്റുള്ളവരെ വിമര്ശിക്കുന്നത്.