Pages

Friday, May 6, 2016

ജിഷയുടെ അതിദാരുണമായ അന്ത്യം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ല

ജിഷയുടെ   അതിദാരുണമായ അന്ത്യം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ല

ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയുടെ അതിദാരുണമായ അന്ത്യം നമ്മുടെ മന:സാക്ഷിക്ക് മുന്നില്‍ പിടയുന്ന ചോദ്യമാണ്. അഭ്യസ്തവിദ്യരുടെ, സാംസ്‌കാരികതയുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി പൈശാചികമായി കൊല്ലപ്പെട്ടതിലെ അമര്‍ഷവും പ്രതിഷേധവും വേദനയും ഓരോ പൗരനും പ്രകടിപ്പിക്കുന്നത് അവന്റെ സങ്കടത്തില്‍ നിന്നാണ്. ഏതോ നിഷ്ഠൂരന്‍ കൊല ചെയ്ത ആ പെണ്‍കുട്ടിയെ രാഷ്ട്രീയത്തിന്റെ പേരില്‍ കടിച്ചു കീറുന്നത് ആ കുട്ടിയോടും കുടുംബത്തോടും ചെയ്യുന്ന അതിക്രമമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം വലിയ ചോദ്യമായി നിലനില്‍ക്കവെ തലസ്ഥാന നഗരിയില്‍ പോലും നിര്‍ഭയമാര്‍ പിച്ചിചീന്തപ്പെടുമ്പോള്‍ അത് തടയാന്‍ കഴിയാത്ത ഭരണക്കൂടത്തിന്റെ വക്താവ് കേരളത്തിൽ വന്ന് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല .
ജിഷയുടെ കുടുംബത്തോട് ഈ രാഷ്ട്രീയക്കാർക്കാർക്കും ഒരു  അനുഭാവവുംമില്ല. പെരുമ്പാവൂരിലെ നിയമസഭാ സാമാജികന്‍ സി.പി.എം കാരനാണ് .. പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമാണ്, വാര്‍ഡിലെ പ്രതിനിധിയും ഇടത് പക്ഷത്ത് നിന്ന് തന്നെ. സ്വന്തം വാര്‍ഡില്‍ ഒരു നിയമ വിദ്യാര്‍ത്ഥിനി ഈ വിധം കഴിയുമ്പോള്‍ ഒരു തലോടലിന്, സഹായത്തിന് മുതിരാത്തത് കഷ്ടമായിപോയി .ഇത്തരത്തിലുള്ള രാഷ്ട്രീയമാണ് നാടിനെ പിറകോട്ട് നയിക്കുന്നതും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും. ജിഷ നമ്മുടെ നൊമ്പരമാണ്. ആ പെണ്‍കുട്ടിയെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടത് നമ്മളാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായി രംഗത്ത് വരേണ്ടതും മറ്റാരുമല്ല. പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്റെ അന്വേഷണം. എത്രയും വേഗം പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അവര്‍ ഉറപ്പുനല്‍കുന്നു.  ജിഷയുടെ പേരില്‍ നാല് വോട്ട് കിട്ടാനുള്ള  തന്ത്രമാണ്  പലരും പയറ്റി നോക്കുന്നത് ..വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതികളായ ചെറുപ്പക്കാരെ അതിവേഗം പൊലീസ് കണ്ടെത്തി. നാട്ടിലെ അതിക്രമങ്ങള്‍ക്ക് നേരെയെല്ലാം പൊലീസ് ശക്തമായി നീങ്ങുന്നു. പോലിസിനെ അവഹേളിക്കാൻ ആരും ശ്രമിക്കരുത് .ജിഷയുടെ   അതിദാരുണമായ അന്ത്യം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ല


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: