Pages

Friday, May 13, 2016

അട്ടപ്പാടിയുടെ ശോച്യാവസ്ഥ

അട്ടപ്പാടിയുടെ ശോച്യാവസ്ഥ


കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പാലക്കാട്ട് 595 നവജാതശിശുക്കള്‍ മരിച്ചതായാണ് കണക്കുകള്‍. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ 400 കോടിയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഗര്‍ഭിണികളുള്‍പ്പെടെ അര്‍ഹതയുള്ളവര്‍ക്ക് ആര്‍ക്കും തന്നെ അത് ലഭ്യമായില്ല. ആദിവാസി മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ശുചീകരണ പദ്ധതികള്‍, അംഗനവാടികളുടെ നവീകരണം എന്നിവയ്ക്കായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും അട്ടപ്പാടിയില്‍ പാഴായിപ്പോയി.

സര്‍ക്കാര്‍ ചെലവില്‍ കെട്ടിടങ്ങള്‍ പണിയുകയല്ലാതെ മറ്റൊന്നും തന്നെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ മേഖലയുടെ പുരോഗതിക്കായി ചെയ്യാറില്ലെന്ന് ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ശിശുക്ഷേമ പ്രവര്‍ത്തകന്‍ രാജേന്ദ്ര പ്രസാദ് പറയുന്നു. ഈ അവസ്ഥ ദരിദ്ര രാഷ്ട്രമായ ആഫ്രിക്കയ്ക്ക് സമാനമാണ്. സാക്ഷര കേരളത്തിനേറ്റ കളങ്കമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പടുത്തി. വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

ആദിവാസി ഭൂമി കൈയേറ്റമാണ് അട്ടപ്പാടിയിലെ സമൂഹം നേരിടുന്ന മറ്റൊരു ദുരവസ്ഥ. അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് കൈയേറ്റക്കാര്‍ ആദിവാസികളെ ആട്ടിയകറ്റുന്നതിനാല്‍ അവരുടെ പരമ്പരാഗത ഉപജീവന മാര്‍ഗവും വഴിമുട്ടുന്നു. ഇവയൊന്നും തന്നെ ഇതേ വരെ ആരുടെയും ശ്രദ്ധയില്‍പെട്ടിട്ടില്ല- ഒരാഴ്ച മുമ്പ് ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയെ എഴുത്തിലൂടെ അറിയിച്ച മനീഷ എം. ചതേലി എന്ന സാമൂഹ്യപ്രവര്‍ത്തക പറയുന്നു.


അട്ടപ്പാടിയിലെ ഇരുള, മുദുഗ, മുഡുഗ തുടങ്ങിയ സമുദായങ്ങളുടെ ജീവിത നിലവാര കണക്കുകള്‍ എച്ച്ഡിഐ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടേതിന് തുല്യമെന്നും പഠനങ്ങളിലുണ്ട്. മാത്രവുമല്ല ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതികളില്‍ അതി ശോച്യാവസ്ഥയിലാണ് ഈ രാഷ്ട്രത്തിന്റെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പട്ടികവര്‍ഗങ്ങള്‍ക്ക് മറ്റു സമുദായങ്ങളില്‍ നിന്ന് പുരോഗതിയുടെ കാര്യത്തില്‍ വളരെയേറെ വൈരുദ്ധ്യമുള്ളതായി കാണാം.

Prof. John Kurakar

No comments: