രണ്ടാമത് ലണ്ടന് ഹിന്ദുമത പരിഷത്ത്
രണ്ടാമത് ലണ്ടന് ഹിന്ദുമത പരിഷത്തിനു തുടക്കമായി .ഞായറാഴ്ച രാവിലെ 10 ന് നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ ഗണപതി ഹവനത്തോടെ തുടങ്ങിയ ചടങ്ങുകള്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു .ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെയാണ് ഹിന്ദുമത പരിഷതിന്നു കൊടിയേറിയത്.
വേദിയില്‍ നിര്‍മിച്ച താല്കാലിക ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉഷപൂജയും കൊടിപൂജയും നടത്തി. 11 മണിമുതല്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ നടന്നു. കഥകളി, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ആണ് രണ്ടാമത് ഹിന്ദുമത പരിഷത്തില്‍ നടക്കുന്നത്. പരിഷത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സൗജന്യമായി വിപുലമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്..സാംസ്‌ക്കാരിക സമ്മേളനത്തോടെയാണ് ഈ വര്‍ഷത്തെ പരിഷത്ത് സമാപിച്ചത് .
Prof. John Kurakar
No comments:
Post a Comment