Pages

Saturday, May 21, 2016

ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍സർക്കാരിന് കഴിയുമോ?

ജനങ്ങളുടെ പ്രതീക്ഷകള്ക്കൊപ്പം 
ഉയരാന്സർക്കാരിന് കഴിയുമോ ?

ഭരണത്തുടർച്ചയെന്ന യു.ഡി.എഫ്‌. മോഹത്തിന്‌ തടയിട്ടുകൊണ്ട്‌ എൽ.ഡി.എഫ്‌. ഇനി കേരളം ഭരിക്കും. അഴിമതിയുംസ്വജനപക്ഷ പാതവും  സാധാരണക്കാരിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ടെന്നും സുരക്ഷയിലും ക്രമസമാധാനപാലനത്തിലും സ്ത്രീകൾക്ക്‌ അസംതൃപ്തിഉണ്ടെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് . ശരിതെറ്റുകൾ രാഷ്ട്രീയവിശകലന വിദഗ്‌ധർ ഇനി തലനാരിഴകീറി ചർച്ചചെയ്യട്ടെ.അഞ്ചുവര്‍ഷം കൂടുമ്പോള്‍ കേരളത്തില്‍ ഭരണമാറ്റമെന്ന പതിവ്‌ ഇക്കുറിയും തെറ്റിയില്ല. 
ഭരണത്തുടര്‍ച്ച സ്വപ്‌നം കണ്ട യു.ഡി.എഫിനു അടിമുടി തെറ്റിപോയി .മോഡി പ്രഭാവവും ബി.ഡി.ജെ.എസ് ബന്ധവും  വലിയ ഗുണം ചെയ്തില്ല .ഒരു സീറ്റുനേടി ബി.ജെ.പി. ഇതാദ്യമായി കേരള നിയമസഭയില്‍ ഇടം പിടിച്ച്‌ ചരിത്രം കുറിച്ചു. ആര്‍.എസ്‌.പിക്കും ജെ.ഡി.യുവിനും കേരള കോണ്‍ഗ്രസില്‍ നിന്ന്‌ അടര്‍ന്നുമാറി ഇടതിനൊപ്പം ചേര്‍ന്ന്‌ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഒരു സീറ്റുപോലും നല്‍കാന്‍ വോട്ടര്‍മാര്‍ തയാറായില്ല . കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണു തെരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്‌. സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുപോയി. 21 സീറ്റിലേക്ക്‌ ആ പാര്‍ട്ടി ചുരുങ്ങിപ്പോയത്‌ ചരിത്രദുരന്തമായി. പല മന്ത്രിമാരും അടിയറവു പറഞ്ഞു. 

അഭിമാനർഹമായ വിജയമാണ് ഇടതുപക്ഷം നേടിയത്‌. ശക്‌തമായ ഭരണവിരുദ്ധ വികാരമാണ്‌ യു.ഡി.എഫിനു തിരിച്ചടിയായ ഇടതുതരംഗമായി പരിണമിച്ചതെന്നു വ്യക്‌തമാകുകയാണ്‌.
ഒട്ടേറെ ആരോപണങ്ങള്‍ വീഴ്‌ത്തിയ കരിനിഴലില്‍ നിന്നുകൊണ്ടായിരുന്നു യു.ഡി.എഫ്‌. തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എന്നാല്‍, വികസനത്തിന്റെ കാര്യം മുന്നോട്ടുവച്ച്‌ വോട്ടുനേടി വിജയം കാണുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷേ, ജനകീയകോടതിയില്‍ ഇതിനു മതിപ്പുവില ലഭിച്ചില്ല.  മതനിരപേക്ഷ ശക്‌തികളുടെ ചേരികള്‍ ഇടതിനൊപ്പം നിന്നു . തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ ബി.ജെ.പി. മികച്ചപ്രകടനം നടത്തി. മഞ്ചേശ്വരത്ത്‌ കേവലം 89 വോട്ടിനാണ്‌ അവര്‍ക്ക്‌ വിജയം കൈവിട്ടുപോയത്‌.

കേരളത്തില്‍ അധികാരമേല്‍ക്കുന്ന ഇടതുസര്‍ക്കാരിന്‌ നിര്‍വഹിക്കാനുള്ളത്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌. കൂടുതല്‍ സീറ്റുകള്‍ നേടിയുള്ള മിന്നുന്ന വിജയം ജനങ്ങളോടുള്ള കടമയും കൂട്ടുകയാണ്‌. നീറുന്ന നൂറുകൂട്ടം പ്രശ്‌നങ്ങളുടെ നടുവിലാണ്‌ പൊതുസമൂഹം. അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കഴിയുംവിധം പ്രവര്‍ത്തിക്കാന്‍ പുതിയ സര്‍ക്കാരിന്‌ കഴിയണം . പുതിയ സർക്കാരിന്  WINDOW  OF  KNOWLEDGE  ൻറെ ആശംസകൾ .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: