DR. B.R AMBEDKAR ( അംബേദ്കറുടെ ജന്മദിനം -ഏപ്രിൽ 14 )
Dr.
Bhimrao Ramji Ambedkar 14 April 1891 – 6
December 1956,was an Indian jurist, economist, politician and social reformer
who inspired the Dalit Buddhist movement and campaigned against social
discrimination against Untouchables (Dalits), while also supporting the rights
of women and labour. He was Independent India's first law minister and the
principal architect of the Constitution of India.Ambedkar was a prolific
student, earning a law degree and various doctorates from Columbia University
and the London School of Economics, and gained a reputation as a scholar for
his research in law, economics and political science.In his early career he was
an economist, professor, and lawyer. His later life was marked by his political
activities; he became involved in campaigning and negotiations for India's
independence, publishing journals advocating political rights and social
freedom for Dalits, and contributing significantly to the establishment of the
state of India. In 1956 he converted to Buddhism, initiating mass conversions
of Dalits.
In
1990, the Bharat Ratna, India's highest civilian award, was posthumously
conferred upon Ambedkar. Ambedkar's legacy includes numerous memorials and
depictions in popular culture.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പ്പിച ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനമാണ് ഇന്ന്. 1891 ഏപ്രില്‍ 14ന് ജനിച്ച അദ്ദേഹം ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നി രയില്നി്ന്ന് പട നയിച്ചു. ഇന്ത്യന്സതമൂഹത്തിന്റെ സവിശേഷതയും അടിച്ചമര്ത്ത ലിന്റെ രൂപവുമായ ജാതിവ്യവസ്ഥയുടെ പീഡനങ്ങള്‍ നൂറ്റാണ്ടുകളായി രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന ജനതയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇത്തരം അനീതികള്ക്കെ തിരായ ചെറുത്തുനില്പ്ഇത് പല രൂപത്തില്‍ ഇന്ത്യന്സറമൂഹത്തില് ഉയര്‍ന്നു വന്നിട്ടുണ്ട്. ആധുനികകാലത്ത് ഇതിനെതിരെ ശക്തമായ പോരാട്ടം വളര്ത്തിിയെടുത്ത മഹാനായ വ്യക്തിയെന്ന നിലയിലാണ് അംബേദ്കര്‍ പ്രസക്തനാകുന്നത്.
ബ്രിട്ടീഷ് സൈന്യത്തിലെ അംഗമായിരുന്നു അംബേദ്കറുടെ അച്ഛന്‍. അംബേദ്കറുടെ അഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. പിന്നീട് അമ്മായിയാണ് വളര്ത്തി യത്. 1904ല്‍ മുംബൈയിലെ എല്ഫിാന്സ്റ്റ ണ് ഹൈസ്കൂളില്‍ ചേര്‍ന്നു . ബോംബെ സര്വികലാശാലയില്നിിന്ന് ബിഎ പാസായി. പിന്നീട് ബറോഡ മഹാരാജാവിന്റെ സ്കോളര്ഷിിപ് നേടി കൊളംബിയ സര്വമകലാശാലയില് പഠനം നടത്തി. ഈ കാലയളവില്‍ അദ്ദേഹത്തിന് പിഎച്ച്ഡി ബിരുദവും ലഭിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം മിലിട്ടറി സെക്രട്ടറിയായി ചേര്ന്നെ ങ്കിലും ജാതീയമായ തിക്താനുഭവംമൂലം ആ ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് മുംബൈയില്‍ കോളേജ് പ്രൊഫസറായി പ്രവര്ത്തി ച്ചു. അതിനുശേഷം ആ പദവി രാജിവയ്ക്കുകയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്ന്ന് എംഎസ്സി ഇക്കണോമിക്സും നിയമബിരുദവും നേടി. ജര്മ നിയിലെ ബോണ്‍ സര്വരകലാശാലയില്നിടന്ന് ഡിഎസ്സി ബിരുദവും ലഭിച്ചു. 1923ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി. 1926ല്‍ ബോംബെ നിയമസഭാ കൌണ്സി1ല്‍ അംഗമായി. പിന്നീട് ബോംബെ ഗവണ്മൊന്റ് ലോ കോളേജ് പ്രൊഫസറും പ്രിന്സിണപ്പലുമായി. ഈ കാലയളവില്‍ നിരവധി വിഷയങ്ങളില്‍ അദ്ദേഹം ബിരുദാനന്തര ബിരുദങ്ങള്‍ നേടി.
താന്‍ അനുഭവിച്ച ജാതീയമായ പീഡനങ്ങള്‍, ജാതിക്കെതിരായ പോരാട്ടങ്ങള്‍ വളര്ത്തി യെടുക്കണമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിലുണ്ടാക്കി. അതിനായി ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി. 1918ല്‍ സൌത്ത്ബോറോ കമീഷന് മുമ്പാകെ ഭാരതത്തിലെ അധഃസ്ഥിതരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ നല്കില. നാഗ്പുരില്‍ അധഃസ്ഥിതരുടെ സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചു. നന്ദാറാം ബക്കറെ മുഖ്യ പത്രാധിപരാക്കി മറാഠി ഭാഷയില്‍ മൂകനായക് എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചു. അധഃസ്ഥിത ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തി യുള്ള പടവാളായി ആ വാരിക മാറി. 1925ല്‍ പട്ടികജാതി– വര്‍ഗ വിദ്യാര്ഥി കള്ക്കാ യി ഹോസ്റ്റല്‍ ആരംഭിച്ചു. 1927ല്‍ ചൌഹീദാര് കുളത്തില്നിഹന്ന് വെള്ളമെടുക്കുന്നതിനുള്ള അനുമതിക്കായി മാര്ച്ചും സത്യഗ്രഹവും സംഘടിപ്പിച്ചു. നാസിക്കിലെ കലാറാംക്ഷേത്രത്തില് പ്രവേശനം നേടുന്നതിനായി വമ്പിച്ച മാര്ച്ചിനും അദ്ദേഹം നേതൃത്വംനല്കി.
കിട്ടുന്ന ഏത് അവസരവും ജാതീയമായ അവശതകളെ ഇല്ലാതാക്കാന് ഉപയോഗപ്പെടുത്തുന്ന നിലപാടിന്റെ ഭാഗമായി സൈമണ്‍ കമീഷന്റെ മുമ്പില്‍ ജാതീയമായ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നിര്ദേമശങ്ങള് അവതരിപ്പിച്ചു. അധഃസ്ഥിത വിഭാഗത്തിന്റെ യാതനകള്‍ വ്യക്തമാക്കുകയും അവയ്ക്ക് ഫലപ്രദമായ പങ്കാളിത്തം നല്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന് ഇടപെടുകയും ചെയ്തു. ഒന്നാം വട്ടമേശസമ്മേളനത്തില്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പറയുന്നതിനോടൊപ്പംതന്നെ ജാതീയതയുടെ പേരില്‍ ഇന്ത്യയില്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. അധഃസ്ഥിത സംവരണത്തിനുവേണ്ടി ശക്തമായ വാദം അദ്ദേഹം നിരത്തി.
അധഃസ്ഥിതവര്ഗ്ത്തിനുവേണ്ടി പോരാടുന്നതിനോടൊപ്പം തൊഴിലാളിവര്ഗ്ത്തിന്റെ അവകാശങ്ങള്ക്കു വേണ്ടിയും അദ്ദേഹം നിലകൊണ്ടു. തൊഴിലാളിവര്ഗാത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി ബോംബെ അസംബ്ളിയില്‍ അവതരിപ്പിച്ച ഇന്ഡയസ്ട്രിയല് ഡിസ്പ്യൂട്ട് ബില്ലിനെ അസംബ്ളിയില്‍ അദ്ദേഹം എതിര്ത്തു . പണിമുടക്ക് അവകാശം തൊഴിലാളികളുടെ ജന്മാവകാശമാണെന്ന് അംബേദ്കര്‍ പ്രഖ്യാപിച്ചു. സര്ക്കാടരിന്റെ തൊഴിലാളിവര്ഗക നിലപാടുകള്ക്കെിതിരെ കമ്യൂണിസ്റ്റ് നേതാക്കളുമായി ചേര്ന്ന് മാര്ച്ച് സംഘടിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പ്രശ്നങ്ങള്‍ പഠിക്കാനും കമ്യൂണിസ്റ്റ് നേതാവായ രാംദാസ് മേത്തയോടൊപ്പം ഭവനസന്ദര്ശൂനപരിപാടികളിലും പങ്കെടുത്തു.
ജാതിവ്യവസ്ഥയുടെ ആശയ അടിത്തറ തകര്ക്കാ ന് സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ആരായിരുന്നു ശൂദ്രര്‍'. ചാതുര്വര്ണ്യഒവ്യവസ്ഥയ്ക്കെതിരെ നിശിതമായ വിമര്ശംശ ഇതില്‍ ഉന്നയിക്കുകയുണ്ടായി. ന്യൂനപക്ഷ പ്രശ്നങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 1947 മാര്ച്ചി ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'സ്റ്റേറ്റ് ആന്ഡ്മ മൈനോറിറ്റീസ്' എന്ന പുസ്തകം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മൌലികാവകാശങ്ങള്‍, അധഃസ്ഥിതരുടെ സുരക്ഷയുടെ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ആഴത്തിലുള്ള പഠനങ്ങളാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പ്പി്യായിരുന്നു അംബേദ്കര്‍. 1947 ആഗസ്റ്റ് 29ന് കോണ്സ്റ്റി റ്റ്യൂഷണല്‍ അസംബ്ളി ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്മായനായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1948ല്‍ ഭരണഘടനയുടെ കരട് അവതരിപ്പിച്ചു. 1949 നവംബര്‍ 26ന് കോണ്സ്റ്റി റ്റ്യുവന്റ് അസംബ്ളി ഭരണഘടന അംഗീകരിച്ചു.
ചാതുര്വ ര്ണ്യചവ്യവസ്ഥയ്ക്കും ജാതിവ്യവസ്ഥയ്ക്കുമെതിരെ അതിശക്തമായി പോരാടി അംബേദ്കര്‍. ജാതിവ്യവസ്ഥയുടെ ദുഃസ്ഥിതി കണ്ടാണ് അദ്ദേഹം ഹിന്ദുമതംതന്നെ ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്. സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ചാതുര്വംര്ണ്യേവ്യവസ്ഥയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അംബേദ്കറെ തെറ്റായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും ശ്രമം നടക്കുന്ന വര്ത്തനമാനകാലത്ത് അത്തരം ശ്രമങ്ങളെ തുറന്നുകാട്ടാന്‍ കഴിയേണ്ടതുണ്ട്.അംബേദ്കര്‍ ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിനാണ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.
Prof. John Kureakar

No comments:
Post a Comment