ആഘോഷമില്ലാതെ, നിശബ്ദമായി
വിഷു കടന്നു പോയി
വിഷു കടന്നു പോയി
മീനച്ചൂടില്‍നിന്നും വേനല്‍മഴയുടെ
പ്രതീക്ഷകള്‍ പെയ്യുന്ന മേടമാസത്തിലേക്കുള്ള പ്രവേശമാണ് മലയാളിക്ക്
വിഷു .വരാനിരിക്കുന്ന മുഴുവന്‍ വര്‍ഷത്തിന്റെയും
നന്മകളാണ് വിഷുക്കണിവെക്കുമ്പോള്‍ നാം മനസ്സുകൊണ്ട്
ആവാഹിക്കുക. .ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ ഈ ഭൂമിയില്‍
ജീവിച്ചിരിക്കുന്നതിന്റെ സുന്ദരനിമിഷങ്ങൾ തന്നെയാണ് ..ഈ വിഷുവിൽ നമ്മോടൊപ്പം
ആഘോഷിക്കേണ്ടിയിരുന്നവരായിരുന്നു
കൊല്ലം പരവൂരിലെ പുറ്റിംഗല്‍ ക്ഷേത്രത്തില്‍
മരിച്ചവര്‍. നൂറിേലറെപ്പേരുടെ ജീവനപഹരിച്ച വെടിക്കെട്ടപകടംഈ നാടിന്റെ ഹൃദയത്തിനേറ്റ അഗാധമായ
മുറിവാണ്. അതൊരു ദേശീയ ദുരന്തമാണ്.ഹൃദയം പൊള്ളിക്കിടക്കുന്നവരെ ആശ്വസിപ്പിക്കാന്‍
നന്മനിറഞ്ഞ ഹൃദയത്തില്‍ നിന്നൊഴുകുന്ന കരുണയുടെ വെളിച്ചംകൊണ്ടു മാത്രമേ
സാധിക്കൂ. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ നമ്മുടെ
സ്വന്തം നഷ്ടമായി കാണാനുള്ള കണ്ണ്
നമുക്ക് ഉണ്ടാവേണ്ടതുണ്ട്.മരിച്ചവരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചകമായി
ഈ വര്‍ഷത്തെ
വിഷു ആഘോഷം അത്യന്തം
ലളിതമാക്കാന്‍ കേരളംതയാറായി .ആഘോഷമില്ലാതെ, നിശബ്ദമായി ഈ വർഷത്തെ
വിഷു കടന്നു പോയി ദുരന്തത്തിലകപ്പെട്ട
ആ നാടിന്റെ പുനര്‍നിര്‍മിതിക്കായി നമുക്ക്
കൈ കോർക്കാം .സ്വന്തം
നന്മകളുടെ പ്രകാശംകൊണ്ട് ചരിത്രം സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന്
നമുക്ക് ലോകത്തിന്
കാണിച്ചുകൊടുക്കാം .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment