Pages

Thursday, April 14, 2016

മതാഘോഷങ്ങൾ നിയമം ലംഘിക്കരുത്

മതാഘോഷങ്ങൾ നിയമം ലംഘിക്കരുത്

ആചാരത്തിന്റെ ഭാഗമായി മനുഷ്യജീവനെ മുള്‍മുനയിലാക്കിക്കൊണ്ടുള്ള വെടിക്കെട്ടുകളുടെ പ്രസക്‌തിതന്നെഇന്ന്ചോദ്യംചെയ്യപ്പെടേണ്ടതാണ്‌.പറവൂർ വെടിക്കെട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌ സമ്പൂർണ വെടിക്കെട്ട്‌ നിരോധനം ഏർപ്പെടുത്തണമെന്നു ഡിജിപി ടി പി സെൻകുമാർ ആവശ്യപെട്ടു . സമ്പൂർണ നിരോധനം ഏർപ്പെടുത്തിയാൽ മാത്രമേ വെടിക്കെട്ട്‌ അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയൂവെന്ന്‌ ഡിജിപി അഡ്വക്കേറ്റ്‌ ജനറലിനെ രേഖാമൂലം അറിയിച്ചു.കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ നടന്നത് 750 ഓളം വെടിക്കെട്ടപകടങ്ങളാണ്. അനേകം പേർക്ക് ജീവിതവും സ്വപ്നങ്ങളും നഷ്ടമായി. .പരവൂർ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തിന്റെ കാരണക്കാര്‍ ആരാണെന്നതില്‍ അധികാരികള്‍ പരസ്‌പരം പഴിചാരുകയാണ് .ഇവിടെ  നീതിയും ന്യായവും നടപ്പാക്കേണ്ടത്‌ ആരാണ് ? വെടിക്കെട്ടുമായി ബന്ധമുള്ള സര്‍വനിയമങ്ങളുടെയും ലംഘനമായിരുന്നു പുറ്റിങ്ങല്‍ ദുരന്തത്തിലേക്കു നയിച്ചതെന്നു  ആർക്കും വ്യക്‌തമാകും . പോലീസും ഭരണാധികാരികളും ആരെയാണ് ഭയക്കുന്നത് ? മതസ്വാതന്ത്ര്യം ജീവിക്കാനുള്ള അവകാശത്തിനും മേലെയല്ല എന്ന കോടതിയുടെ നിരീക്ഷണം എത്രയോ ശരിയാണ്‌.സൂര്യാസ്‌തമയം മുതല്‍ തുടര്‍ന്നുള്ള ഉദയംവരെ ഉഗ്രശബ്‌ദ വെടിക്കെട്ട്‌ നിരോധിച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവ്‌ വീണ്ടും ഹൈക്കോടതി ഓര്‍മപ്പെടുത്തിയിരിക്കുകയാണ്‌. 2008-ലെ സ്‌ഫോടകവസ്‌തു നിരോധനച്ചട്ടത്തില്‍ ഇക്കാര്യംവ്യക്‌തമാക്കിയിരുന്നതാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നുണ്ടായിരുന്നില്ല. ഉഗ്രസ്‌ഫോടനത്തിനു പകരം ദൃശ്യഭംഗി പ്രദാനം ചെയ്ുന്ന കരിമരുന്നു പ്രയോഗം നടത്താനാണ്‌ കോടതിയുടെ ഉപദേശം.,നമ്മുടെ ഉത്സവങ്ങളിലും പെരുന്നാളുകളിലും അപരിഷ്‌കൃതമായ രീതികൾ  ഉപേക്ഷിച്ച്  ഒരു  പുതിയ സംസ്ക്കാരം  രൂപപെടുത്തണം  .



പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: