Pages

Friday, April 29, 2016

കൊടും ചൂട്; രാജ്യം ചുട്ടുപൊള്ളുന്നു

കൊടും ചൂട്; രാജ്യം ചുട്ടുപൊള്ളുന്നു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂട് കടുക്കുന്നു. സാധാരണ താപനിലയില്‍നിന്ന് ഏറെ ഉയര്‍ന്ന ചൂടാണ് മറാത്ത്വാഡ, വിദര്‍ഭ, തെലങ്കാന, ഒഡിഷ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.രാജ്യത്തുതുടരുന്ന ചൂടില്‍ ഇതുവരെ 150 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാളിലും ബിഹാറിലും അടുത്ത ആഴ്ച അവസാനത്തോടെ ചൂട് കുറയുമെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്മെന്റ് (ഐഎംഡി) അറിയിച്ചു. അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുമെന്നാണ് സൂചന. എന്നാല്‍, തെലങ്കാന, മറാത്ത്വാഡ, ഒഡിഷ തുടങ്ങിയ പ്രദേശങ്ങളില്‍ ചൂട് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ചൂട് കൂടിയ മാര്‍ച്ചാണ് കടന്നുപോയതെന്ന റിപ്പോര്‍ട്ട് അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍ഒഒഎ) പുറത്തുവിട്ടിരുന്നു. ജാര്‍ഖണ്ഡില്‍ 47 ഡിഗ്രി ചൂടുവരെ രേഖപ്പെടുത്തിയിരുന്നു. സാധാരണ താപനിലയില്‍നിന്ന് 5.1 ഡിഗ്രി ചൂടാണിത്. ഈ വര്‍ഷത്തെ വേനല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കടുത്തതാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ റാത്തോഡ് അഭിപ്രായപ്പെട്ടു. 2015 ചൂടേറിയവര്‍ഷം എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റെക്കോഡ് ഈ വര്‍ഷം മറികടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Prof. John Kurakar

No comments: