വരള്‍ച്ച നേരിടാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണം
കേരളം കൊടിയ വേനല്‍ച്ചൂടില്‍ വേവുകയാണ്. വരണ്ടു
വിണ്ടുകീറിയ മണ്ണും കരിഞ്ഞുണങ്ങിയ ഇലകളും
വറ്റിവരണ്ട കിണറുകളും കേരളത്തിന്റെ മുഖച്ഛായതന്നെ
മാറ്റിയിരിക്കുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. ജനം
വെള്ളത്തിനായി പരക്കംപായുകയാണ്. പലയിടത്തും പണംനല്‍കി
ശുദ്ധജലം വാങ്ങേണ്ടിവരുന്നു. നിരവധി പേര്‍ക്ക്
സൂര്യാതപമേറ്റു. കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങി.
കന്നുകാലികള്‍ ചത്തുവീഴുകയാണ്. ഭരണകേന്ദ്രമായ തിരുവനന്തപുരംതന്നെ ശുദ്ധജലക്ഷാമത്തിന്റെ പിടിയിലാണ്. പരിമിതമായി വിതരണംചെയ്യുന്നജലമാകട്ടെ , ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാകാത്ത മലിനജലവും. അതും പൈപ്പ്
പൊട്ടാത്ത ദിവസങ്ങളില്‍മാത്രം. പേപ്പാറ ഡാമില്‍നിന്ന് വെള്ളം അരുവിക്കര
ഡാമിലെത്തിച്ച് അവിടെയുള്ള പ്ളാന്റിലെ ശുദ്ധീകരണപ്രക്രിയക്കുശേഷമാണ്
നഗരത്തില്‍ വെള്ളയമ്പലത്തെ ടാങ്കില്‍ വെള്ളം സംഭരിക്കുന്നത്.
അരുവിക്കര പ്ളാന്റിലെ പരമ്പരാഗത ശുദ്ധീകരണപ്രക്രിയ
അവതാളത്തിലായിട്ട് മൂന്നുവര്‍ഷമായി. വെള്ളം
ശുദ്ധീകരിക്കുന്ന വാട്ടര്‍ബെഡുകള്‍ നശിച്ചു.
ജലം ശേഖരിക്കുന്ന അരുവിക്കര
ഡാം ചെളിയടിഞ്ഞ് നാശോന്മുഖമാണ്.
മാലിന്യംനിറഞ്ഞ ഡാമിലെ വെള്ളത്തില്‍ ശുദ്ധീകരണമെന്നപേരില്‍
ക്ളോറിന്‍ കലക്കി വിതരണംചെയ്യാന്‍ അധികാരികള്‍ക്ക് മടിയില്ല. മലിനജലവിതരണത്തിന്റെപേരില്‍
മനുഷ്യാവകാശ കമീഷന്‍ വിശദീകരണംതേടിയിട്ടും ഒന്നും
സംഭവിച്ചിട്ടില്ലെന്ന നാട്യമാണ് അധികാരികൾക്ക് .. തലസ്ഥാന
നഗരത്തില്‍ മിക്കയിടങ്ങളിലും ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നു. പഴകിയ
പൈപ്പുകള്‍ പൊട്ടിയാല്‍ ദിവസങ്ങള്‍വേണ്ടിവരും പൂര്‍വസ്ഥിതിയിലാകാന്‍. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍പ്പോലും
ജലവിതരണം മുടങ്ങുന്നതാണനുഭവം.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും വേനല്‍ച്ചൂടിന്റെ പൊള്ളുന്ന വാര്‍ത്തകളാണ് വരുന്നത്. പാലക്കാട്ടും
കോഴിക്കോട്ടും 41 ഡിഗ്രിവരെ പകല്‍ച്ചൂട്
അനുഭവപ്പെട്ടു. നെല്‍ക്കൃഷി വ്യാപകമായി
നശിച്ചു. ഇതര കാര്‍ഷികവിളകളുടെ നാശവും വന്‍തോതിലാണ്. ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്‍ക്കാൻ
ഭരണാധി കാരികൾക്ക് കഴിയുമോ
?. വരള്‍ച്ചബാധിത പ്രദേശമായി സംസ്ഥാനത്തെ
പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് സമർദ്ദം
ചെലുത്തണം .ഈ നില
തുടര്‍ന്നാല്‍, വരുംനാളുകളില്‍ കേരളം
വലിയ നാശനഷ്ടം നേരിടേണ്ടിവരും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വരള്‍ച്ച
നേരിടാന്‍ ഭരണപക്ഷവും
പ്രതിപക്ഷവും ഒന്നിക്കണം
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment