Pages

Friday, April 29, 2016

കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം

കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണം

സമാനതകളില്ലാത്ത വരൾച്ചയാണ്ഇത്തവണയുണ്ടായതെന്ന്ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. കേരളത്തെ വരൾച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന്ആവശ്യപ്പെട്ട്കേന്ദ്രത്തിന്കത്തെഴുതാൻ യോഗം തീരുമാനിച്ചു. ഇതനുസരിച്ച്മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ വൈകിട്ട്കത്തയച്ചു.ഇതിനുള്ള കേന്ദ്ര മാനദണ്ഡങ്ങളിൽ ഇളവുനൽകണമെന്ന്കാണിച്ചാണ്പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും, കാർഷിക മന്ത്രാലയത്തിനും മുഖ്യമന്ത്രി കത്ത്നൽകിയത്‌. വരൾച്ച നേരിടാൻ പ്രത്യേക കർമപദ്ധതിക്ക്രൂപം നൽകുമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട്മന്ത്രി അടൂർ പ്രകാശ്അറിയിച്ചു.
സൂര്യാഘാതമേറ്റ്മരിച്ചവരുടെ ആശ്രിതർക്ക്നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കൊടും ചൂട്മൂന്നാര്റിയിപ്പു ലഭിച്ച ഏപ്രിൽ 27നു ശേഷം മരണപ്പെടുന്നവർക്കാണ്ഇതു ലഭിക്കുക. അല്ലാത്തവർക്ക്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽപെടുത്തി തുക നൽകും. സൂര്യാഘാതമേറ്റവർക്കുള്ള ചികിൽസ സൗജന്യമാക്കും. കടുത്ത ചൂടിൽ ജോലിക്ക്പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക്സൗജന്യ റേഷൻ നൽകുന്നതിനും നടപടിയെടുക്കും. 1038 ഹെക്ടർഭൂമിയിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്‌. ഇവയ്ക്കും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
വരൾച്ചാ ദുരിതാശ്വാസത്തിനായി 3 കോടി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. ഇതു ആവശ്യത്തിനനുസരിച്ച്വിനിയോഗിക്കും. 14 ജില്ലകളിലും തണ്ണീർപന്തലുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്ക്നിർദേശം നൽകിയിട്ടുണ്ട്‌. നിലവിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ കാസർകോട്‌, കൊല്ലം, പാലക്കാട്ജില്ലകളിലേക്കുള്ള പദ്ധതികളും യോഗം ചർച്ച ചെയ്തു. ഉപ്പുവെള്ളം കയറിതുടങ്ങിയ കാസർകോട്ഉപ്പുവെള്ളം ശുദ്ധീകരണത്തിനുള്ള ആറ്പ്ലാന്റുകൾ സ്ഥാപിക്കും. കൂടാതെ കൂടുതൽ കുഴൽകിണറുകളും കുഴിക്കും. കൊല്ലം ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളിൽ തെൻമല ഡാമിൽ നിന്ന്വെള്ളമെത്തിക്കും. ശാസ്താംകോട്ട കായലിലെ ജലനിരപ്പ്കുറഞ്ഞതിനാൽ കുടിവെള്ളം കുറഞ്ഞ കൊല്ലം ടൗൺ, പൻമന, ചവറ എന്നിവിടങ്ങളിലേക്കാണ്വെള്ളമെത്തിക്കുക. കനാലുകൾ വഴിയും വെള്ളം തുറന്ന്വിടും. മെയ്മൂന്നിനകം ഇത്നടപ്പിൽ വരുത്തും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കനാലുകളിലുടെ വെള്ളമെത്തിക്കും. കടുത്ത ചൂടിൽ വലയുന്ന പാലക്കാട്ജില്ലയിലേക്ക്മലമ്പുഴ ഡാമിൽ നിന്ന്വെള്ളമെത്തിക്കും. ഡാമിലെ വെള്ളം കുടിവെള്ളത്തിന്മാത്രമായി ഉപയോഗിക്കും. മറ്റ്ജില്ലകളിലും കുടിവെള്ളമെത്തിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ ജില്ല കളക്ടർമാർക്ക്നിർദ്ദേശം നൽകി.
കൂടാതെ വരൾച്ച തടയുന്നതിനും കുടിവെള്ളമെത്തിക്കുന്നതിനും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കൂട്ടായ്മകൾ രൂപീകരിക്കും.
കൂട്ടായ്മക്ക്നേതൃത്വം കൊടുക്കാൻ തയ്യാറാണെന്നും ആവശ്യമായ സഹകരണമുണ്ടാകുമെന്നും നടൻ മമ്മൂട്ടി മുഖ്യമന്ത്രിക്ക്ഉറപ്പ്നൽകിയിട്ടുണ്ട്‌. പോളിങ്ബൂത്തുകളിലും വെയിലിനെ ചെറുക്കാനുള്ള സജ്ജീകരണമൊരുക്കാൻ കളക്ടർമാർക്ക്നിർദ്ദേശം നൽകിയതായും മന്ത്രി അടൂർ പ്രകാശ്പറഞ്ഞു. റവന്യൂ ജലസേചന മന്ത്രിമാരും വിവിധ വകുപ്പ്സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവരാണ്യോഗത്തിൽ പങ്കെടുത്തത്‌.

Prof. John Kurakar

No comments: