Pages

Saturday, April 16, 2016

കാന്‍സര്‍ വരാതെ സൂക്ഷിക്കാന്‍ ഇവ ശീലമാക്കൂ

കാന്സര്വരാതെ സൂക്ഷിക്കാന്
ഇവ ശീലമാക്കൂ
നിലവിലെ ജീവിതരീതി ചെറിയ പ്രായത്തില്‍ തന്നെ പല തരത്തിലുള്ള രോഗങ്ങള്‍ക്ക് നമ്മെ അടിമപ്പെടുത്തുന്നു. അമിതവണ്ണത്തില്‍ തുടങ്ങി കാന്‍സറിനു വരെ അതു കാരണമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന ചില വസ്തുക്കള്‍ കൊണ്ടുതന്നെ ഈ രോഗങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്നു നമ്മളറിയുന്നില്ല. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അത് മൂര്‍ച്ഛിച്ചതിനു ശേഷം മാത്രമാണ് രോഗി അറിയുന്നത്. മദ്യപാനവും പുകവലിയും കാന്‍സറിനു കാരണമാകുന്നു എന്നതായിരുന്നു മുന്‍കാലത്തെ ധാരണ. എന്നാല്‍ ഇന്ന് കാന്‍സറിന്റെ കാരണങ്ങള്‍ എന്തൊക്കെയാവാമെന്നു നിര്‍വചിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഈ രോഗം വരാതെ സൂക്ഷിക്കാന്‍ താഴെ പറയുന്നവ ശീലമാക്കാവുന്നതാണ്..

1. കാരറ്റ്


കാരറ്റ് കാഴ്ച ശക്തിക്ക് അത്യുത്തമമാണെന്നു നമുക്കറിയാം. അതുപോലെ തന്നെ മൂത്രാശയ കാന്‍സര്‍ പ്രതിരോധത്തിനും ഇത് വളരെ നല്ലതാണ്. എലികളില്‍ നടത്തിയ പല പഠനങ്ങളില്‍ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്.

2. കൊളീഫ്‌ലവര്‍


കൊളീഫ്‌ലവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോരാഫൈന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇത് ആരോഗ്യമുള്ള കോശങ്ങളെ ഹനിക്കാതെ അര്‍ബുദം ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൊളീഫ്‌ലവര്‍ എപ്പോഴും ചവച്ചരച്ച് കഴിക്കുന്നതാണ് ഉത്തമം.

3. തക്കാളി


തക്കാളി ആരോഗ്യദായകവും രുചികരവുമാണ്. പാകം ചെയ്ത തക്കാളി നമ്മുടെ ശരീരത്തില്‍ നിന്നും ഹ്യരീുലില ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ഇത് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തക്കാളി പാകം ചെയ്‌തോ ചെയ്യാതെയോ കഴിക്കാവുന്നതാണ്.

4.ബ്രോക്കോളി


കൊളീഫ്‌ലവറിന് സമാനമായ ബ്രോക്കോളി, പ്രകൃതിദത്തമായ അര്‍ബുദ പ്രതിരോധങ്ങളില്‍ ഏറ്റവും നല്ല മരുന്നാണ്. മൂത്രാശയ, മലാശയ കാന്‍സര്‍ പ്രതിരോധിക്കാനുള്ള ഇതിന്റെ കഴിവ് വളരെ പ്രശംസനീയമാണ്. പാകം ചെയ്‌തോ ചെയ്യാതെയോ ഇത് കഴിക്കാവുന്നതാണ്. വളരെയധികം നാരുകള്‍ അടങ്ങിയ ബ്രോകോളി ദഹനത്തെ സഹായിക്കുന്നു.

5. വെളുത്തുള്ളി


വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് ഒരുപാടു ഗുണങ്ങളുണ്ട്, അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവ്. അര്‍ബുദ കോശങ്ങള്‍ പെരുകുന്നത് തടയുന്നതിനു വെളുത്തുള്ളിക്കുള്ള കഴിവ് അപാരമാണ്.

6.വാല്‍നട്ട്


സ്തനാര്‍ബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ഉത്തരമാണ് വാല്‍നട്ട്. ഇതില്‍ നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ രോഗങ്ങളെ അകറ്റി നിര്‍ത്തുകയും കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു. ഇത് പ്രാതല്‍ ആയോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.

7. വെണ്ണപ്പഴം


വളരെയധികം പോഷകദായകമായ ഒരു ഭക്ഷണമാണ് വെണ്ണപ്പഴം. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഒാക്‌സിടെന്റ്‌സ് കാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

8.ഇഞ്ചി


പല പഠനങ്ങളും തെളിയിക്കുന്നത് ആസ്പത്രിയില്‍ നിന്നു ലഭിക്കുന്ന മരുന്നുകളെക്കാള്‍ അര്‍ബുദം തടയുന്നതിന് ഇഞ്ചിക്ക് അപാരമായ കഴിവുണ്ടെന്നാണ്. ഉദര സംബന്ധമായ രോഗങ്ങള്‍ക്കും ഇഞ്ചി അത്യുത്തമമാണെന്ന് പറയേണ്ടതില്ലല്ലോ.

Prof. John Kurakar

No comments: