Pages

Saturday, April 16, 2016

TRIBUTE PAID TO ADVOCATE T.V GEEVARGHESE

അഡ്വക്കേറ്റ്  ടി .വി  ഗീവർഗ്ഗീസിന്റെ  ദേഹ വിയോഗത്തിൽ കേരള കാവ്യ കലാ സാഹിതിയുടെ ആദരാഞ്ജലികൾ
കൊട്ടാരക്കര കരിക്കം തെക്കേക്കര ബംഗ്ലാവിൽ അഡ്വക്കേറ്റ് ടി .വി ഗീവർഗ്ഗീസ്  അന്തരിച്ചു .കുഴിയിൽ കുടുംബംഗ മായ അദ്ദേഹത്തിനു  65 വയസ്സായിരുന്നു .ശവസംസ്ക്കാരം ഏപ്രിൽ 17 ഞായർ 3 മണിക്ക് ഉളിയനാട് ബഥേൽ സെൻറ് .ജോർജ് ഓർത്തഡോൿസ്‌ പള്ളിയില നടത്തും .ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ പ്രാർത്ഥന ആരംഭിക്കും .ചേപ്പാട് കിഴക്കേതിൽ കുടുംബാംഗം പ്രൊഫ്‌.ശോശാമ്മ വർഗ്ഗീസാണ് ഭാര്യ .ജിജോ വർഗ്ഗീസ്  ഏക മകനാണ് .
ആദ്ധ്യാത്മീക കാര്യങ്ങളിൽ സജീവമായിരുന്ന  ടി .വി ഗീവർഗ്ഗീസ് ,കൊട്ടാരക്കര കോളേജ് അലുംനി അസോസിയേഷൻ , കേരള കാവ്യ കലാ സാഹിതി എന്നീ സംഘടനകളിൽ  സജീവമായി  പ്രവർത്തിച്ചിരുന്നു . കൊട്ടാരക്കര  കുരാക്കാർ  ടൌൺ  ഹാളിൽ  കൂടിയ അനുശോചന യോഗത്തിൽ  പ്രൊഫ്‌. ജോൺ കുരാക്കാർ ,നീലേശ്വരം സദാശിവൻ ,സാബു ഡാനിയേൽ  ഹരികുമാർ ,അച്ചൻ കുഞ്ഞ് എന്നിവർ  സംസാരിച്ചു ..അഡ്വക്കേറ്റ്  ടി .വി  ഗീവർഗ്ഗീസിന്റെ  ദേഹ വിയോഗത്തിൽ കൊട്ടാരക്കര  കേരള കാവ്യ കലാ സാഹിതിയുടെ ആദരാഞ്ജലികൾ .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: