കേരളം വെന്തുരുകുന്നു
കനത്ത ചൂടില്‍ പകലും
രാവും കേരളം വെന്തുരുകുകയാണ്.സംസ്ഥാനത്തിന്റെ പലയിടത്തും സൂര്യതാപമേറ്റുള്ള
മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് 41.1 ഡിഗ്രി സെല്‍ഷ്യസാണ്
ചൂട് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന
താപനിലയാണിത്. 29 വര്‍ഷം മുമ്പു 1987ലാണ് ഇതിനു മുമ്പ് ഇത്രയും രൂക്ഷമായ ചൂട്
മലമ്പുഴയില്‍ അനുഭവപ്പെട്ടിട്ടുള്ളത്. രാത്രിയും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
നിര്‍ജ്ജലീകരണം മൂലമുള്ള രോഗങ്ങളും കൂടി. കുടിവെള്ളക്ഷാമവും സംസ്ഥാനത്ത്
രൂക്ഷമാണ്.
വേനല്‍മഴ കുറഞ്ഞതും
ചൂട് രൂക്ഷമാക്കി. അതേസമയം രണ്ടുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വേനല്‍മഴ
ലഭിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്‍കാലങ്ങളില്‍
ഏപ്രില്‍ മെയ്മാസങ്ങഴില്‍ വേനല്‍മഴ ചൂടിന് ആശ്വാസമാകാറുണ്ട്. ഇത്തവണ ഇതുവരെ
43ശതമാനം കുറവ് മഴയാണ് ലഭിച്ചത്. വേനല്‍മഴ കുറഞ്ഞതോടെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി.ചൊവ്വാഴ്ച കൊച്ചിയില്‍ 35.2, തിരുവനന്തപുരം 35, കോട്ടയം 37, ആലപ്പുഴ
37, കോഴിക്കോട് 38.2, കണ്ണൂര്‍ 37.8 എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്.
Prof. John Kurakar
No comments:
Post a Comment