Pages

Wednesday, April 20, 2016

സമ്പൂര്ണ സാക്ഷരതാ പ്രഖ്യാപനത്തിന് 2016 ഏപ്രില് 18ന് കാല് നൂറ്റാണ്ട് തികഞ്ഞു

സമ്പൂര്ണ സാക്ഷരതാ പ്രഖ്യാപനത്തിന്
2016 ഏപ്രില് 18ന് കാല് നൂറ്റാണ്ട് തികഞ്ഞു

സമ്പൂര്ണട സാക്ഷരതാ പ്രഖ്യാപനത്തിന് 2016 ഏപ്രില്‍ 18ന് കാല്‍ നൂറ്റാണ്ട് തികഞ്ഞു .കേരള സർവ കലാശാല  വയോജന വിദ്യാഭ്യാസ വ്യാപന കേന്ദ്രം ,KANFED ,. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാ്ര്‍ ആവിഷ്കരിച്ച അക്ഷരകേരളം പരിപാടിയിലൂടെ പതിമൂന്നുലക്ഷം പേരെ പുതുതായി സാക്ഷരരാക്കിക്കൊണ്ടാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. സാക്ഷരതയെന്നാല്‍ അക്ഷരം പഠിക്കല്‍ മാത്രമല്ല, ജീവിതത്തെ അറിയലാണെന്നു പറഞ്ഞത് വിദ്യാഭ്യാസചിന്തകന്‍ പൌലോഫ്രെയറാണ്. പ്രാഥമിക അക്ഷരാഭ്യാസത്തിലൂടെ മലയാളികള്‍ തങ്ങള്ക്ക്അ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു. ജനതയെ അടിമകളും അസ്വതന്ത്രരുമാക്കിത്തീര്ത്തി നിത്യശാപത്തെ പറിച്ചെറിയുന്ന പ്രക്രിയയില്‍ ആബാലവൃദ്ധം ജനത പങ്കാളിത്തം വഹിച്ചു. കാലവും ലോകവും മാറുമ്പോള്‍ സാഹചര്യങ്ങള്ക്ക നുസരിച്ച് പ്രതികരിക്കാന്‍ ജനത ശക്തരാകണം എന്നാണ് കേരളം ആഗ്രഹിച്ചത്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ തിങ്ങിനിന്ന ജനാവലിയെ സാക്ഷിനിര്ത്തിമ ചേലക്കോടന്‍ ആയിഷ ഉമ്മയാണ് സാക്ഷരതാപ്രഖ്യാപനം നടത്തിയത്. ദേശത്തിനാകെ അഭിമാനം പകരുന്നതായിരുന്നു ആ സന്ദര്ഭം.. തകര്ക്കാ നാകാത്ത മനോവീര്യവും നിശ്ചയദാര്ഢ്യ്വുമുണ്ടെങ്കില്‍ ലക്ഷ്യപ്രാപ്തിയിലെത്താമെന്ന് ആ സംഭവം തെളിയിച്ചു. മൂന്നാം ലോകരാഷ്ട്രങ്ങള്ക്ക്് വഴികാട്ടിയായി കേരളം ചരിത്രവിസ്മയം തീര്ക്കുകന്നതിന് ഇന്ത്യയിലെ എഴുത്തുകാരും ദേശീയസാക്ഷരതാ മിഷന്‍ ഡയറക്ടരും സാക്ഷികളായി. പതിനാലു ജില്ലകളില്നി ന്ന് കൊണ്ടുവന്ന ജ്യോതികള്‍ സംഗമിച്ചശേഷം ആയിഷ ഉമ്മ മുഖ്യദീപം തെളിച്ചു. മലപ്പുറം ജില്ലയിലെ കാവന്നൂര്‍ പഞ്ചായത്തിലായിരുന്നു അവരുടെ വീട്. ചെറുപ്പകാലത്ത് അവര്ക്ക്  പഠിക്കാന്‍ സാധിച്ചില്ല.അക്ഷരമോഹം ഉള്ളിലൊതുക്കിക്കഴിഞ്ഞിരുന്ന ആയിഷ ഉമ്മയ്ക്ക് നായനാര്‍ സര്ക്കാതര്‍ തുടങ്ങിയ അക്ഷരകേരളം പദ്ധതി തുണയായി. വീട്ടിനടുത്തുള്ള അങ്കണവാടിയിലിരുന്ന് അവര്‍ അക്ഷരം പഠിച്ചു. അക്കങ്ങളെഴുതി കണക്ക് കൂട്ടി. കുട്ടികളെപ്പോലെ സ്ളേറ്റും പുസ്തകവും നെഞ്ചില്‍ ചേര്ത്തു പിടിച്ചു. അഭിമാനത്തോടെയാണ് അവര്‍ മാനാഞ്ചിറ മൈതാനത്തെ വേദിയിലേക്ക് നടന്നുകയറിയത്. തട്ടം നേരെയാക്കി അവര്‍ അക്ഷരദീപം തെളിച്ചശേഷം മൈക്കിനുമുന്നില്‍ വന്നുനിന്നു. തനി ഏറനാടന്‍ ശൈലിയില്‍ പറഞ്ഞു തുടങ്ങി...'ചെറുപ്പകാലത്ത് എഴുതാനോ വായിക്കാനോ കഴിഞ്ഞില്ല. ഇപ്പോ എഴുതാം, വായിക്കാം. ഞമ്മള്‍ ഇപ്പോ കത്തിച്ച വെളക്ക് എല്ലാവര്കും    വേണ്ടീട്ടാണ്. എല്ലാ കാര്യത്തിലും അല്ലാഹു തുണയായിരിക്കട്ടെ. കേരളം സമ്പൂര്ണിസാക്ഷരത നേടിയതായി ഞാന്‍ പ്രഖ്യാപിക്കുന്നു...' പറഞ്ഞുകഴിഞ്ഞ ശേഷം അവര്‍ കസേരയില്‍ വന്നിരുന്നു. മൈതാനത്ത് കരഘോഷം മുഴങ്ങുകയായിരുന്നു. സാക്ഷരകേരളത്തിന്റെ താരമായി ചേലക്കോടന്‍ ആയിഷ ഉമ്മ മാറി. അവര്‍ പില്ക്കാ ലത്ത് തുടര്വി ദ്യാഭ്യാസപദ്ധതിയിലൂടെ പത്താംതരം പാസായി. കംപ്യൂട്ടറും തൊട്ടറിഞ്ഞു. പതിമൂന്നു ലക്ഷം നവസാക്ഷരരുടെ പ്രതിനിധിയായിരുന്നു ആയിഷ ഉമ്മ. കേരളം തെളിച്ച അക്ഷരവെളിച്ചം ഇന്ത്യയാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയസാക്ഷരതാ മിഷന് ഡയറക്ടര്‍ എല്‍ ഡി മിശ്ര അക്ഷരദീപം ഏറ്റുവാങ്ങി ഭീഷ്മ സാഹ്നിയെ ഏല്പ്പി ച്ചു.
കേരളത്തിന്റെ സാമൂഹ്യപരിഷ്കരണത്തില്‍ സുപ്രധാന നാഴികക്കല്ലായിരുന്നു സമ്പൂര്ണ് സാക്ഷരതായജ്ഞം. ശ്രീനാരായണഗുരുവും അയ്യന്കാരളിയും പൊയ്കയില്‍ യോഹന്നാനും വക്കം മൌലവിയും മറ്റും വിദ്യാഭ്യാസരംഗത്ത് കൊളുത്തിയ പന്തങ്ങള്‍ അക്ഷരകേരളം ഏറ്റുവാങ്ങുകയായിരുന്നു. അന്നത്തെ ഇ കെ നായനാര്‍ മന്ത്രിസഭയായിരുന്നു പരിപാടിയുടെ മുഖ്യചുമതല. കേരള ശാസ്ത്രസാഹിത്യപരിഷത്തും ഇതര സാമൂഹ്യസാംസ്കാരിക പ്രസ്ഥാനങ്ങളും കൈ മെയ് മറന്ന് രംഗത്തിറങ്ങി. ഒരുവര്ഷനത്തെ കൂട്ടായ ശ്രമംകൊണ്ട് പഠിതാക്കളില്‍ അഭൂതപൂര്വ്മായ മാറ്റം ദൃശ്യമായി. എഴുതാനും വായിക്കാനും പഠിച്ചപ്പോള്‍ പത്രം വായിക്കാനായി. ബസിന്റെ ബോര്ഡ്ക മനസ്സിലാക്കാനായി. സാധനങ്ങളും വിലയും കൂട്ടിനോക്കാനായി. പഠിതാക്കളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും വന്നിട്ടുള്ള മാറ്റങ്ങളായിരുന്നു പ്രധാനം. ഇന്നലെവരെ തമ്മിലടിച്ചും വഴക്കിട്ടും കഴിഞ്ഞവര്‍ സ്നേഹത്തോടെ ഒന്നിച്ചുചേര്ന്നു . അക്ഷരം ശൂദ്രര്ക്ക്ട നിഷേധിക്കപ്പെട്ടതാണ് നമ്മുടെ പൂര്വന ചരിത്രം. സ്കൂളിന്റെ വാതിലിലൂടെ അകത്തുകയറാന്‍ കീഴ്ജാതിക്കാരെ അനുവദിച്ചിരുന്നില്ല. വഴി നടക്കാനും വസ്ത്രം ധരിക്കാനും എന്നതുപോലെ അക്ഷരം പഠിക്കാനും പോരാടേണ്ടിവന്നിരുന്നു. ഇത്തരം ചരിത്രപശ്ചാത്തലത്തില്‍ വേണം സാക്ഷരതായജ്ഞം വിലയിരുത്താന്‍. അയിത്തം കല്പ്പിംച്ച് മാറ്റിനിര്ത്തപപ്പെട്ടവരിലേക്ക് അക്ഷരദീപവുംകൊണ്ട് സന്നദ്ധപ്രവര്ത്ത കര്‍ കടന്നുചെല്ലുകയായിരുന്നു. ഉറക്കത്തിന്റെ വിരല്പ്പാ ടിലായിരുന്നവരെ ഉണര്വി്ന്റെ കൈയൊപ്പിലേക്ക് വളര്ത്തി ക്കൊണ്ടുവരികയായിരുന്നു. ഏഴോം ഗ്രാമത്തിന്റെയും കോട്ടയം നഗരസഭയുടെയും എറണാകുളം ജില്ലയുടെയും മുന്നറിവ് അക്ഷരകേരളം പരിപാടിക്കുണ്ടായിരുന്നു. അക്ഷരപഠനത്തിന് പ്രായപരിധിയില്ലെന്ന് കേരളം തെളിയിച്ചു.
മനുഷ്യവികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു പണിയായുധമാണ് സാക്ഷരത. വിശക്കുന്ന മനുഷ്യനോട് അക്ഷരം പഠിക്കാനും പുസ്തകം കൈയിലെടുക്കാനുമാണ് ആഹ്വാനം ചെയ്തത്. ഭാഷയും സാഹിത്യവും സംസ്കാരവും ജനം തിരിച്ചറിയുന്നത് അക്ഷരങ്ങളിലൂടെയാണ്. പഠിതാക്കള്ക്ക്ന സാക്ഷരതാ ക്ളാസുകള്‍ രണ്ടാമത്തെ വീടായിരുന്നു. അവിടെ മനസ്സ്  തുറന്ന് കാര്യങ്ങള്‍ ചര്ച്ച് ചെയ്തു. മതസൌഹാര്ദകത്തിന്റെ സ്നേഹസ്പര്ശംത അനുഭവിച്ചു. ജനശക്തിയെ കണ്ണുകെട്ടിയും തെറ്റിദ്ധരിപ്പിച്ചും മതവൈരം വിതച്ചിരുന്നവര്ക്കെടതിരെ തമ്മിലിണങ്ങാനും കൈകോര്ക്കാകനും അക്ഷരകേരളം സഹായിച്ചു. കേരളത്തിന്റെ സായാഹ്നങ്ങളും സന്ധ്യകളും ചുടുലമായ കാലമാണത്.
'എനിക്ക് ഏതോ ലോകം കിട്ടിയ അനുഭവമാണ്. എഴുത്തും വായനയും അറിയാതെ ഏറെ ബുദ്ധിമുട്ടിയിരുന്നു. നാടിനെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാം അറിയുന്നു. അക്ഷരത്തിന് അര്ഥുവും കരുത്തുമുണ്ട്. നല്ല ആത്മവിശ്വാസം കിട്ടി. ഇനി ഭയക്കാതെ മുന്നോട്ട് നീങ്ങാനാവും..' കോഴിക്കോട് മേപ്പയൂരിലെ ഒരു പഠിതാവിന്റെ പ്രതികരണം  സാക്ഷരതായജ്ഞത്തിന്റെ ചൈതന്യം വെളിപ്പെടുത്തുന്നു. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. വീടും വിദ്യാലയവും ചായപ്പീടികയും ഗ്രന്ഥാലയവും അങ്കണവാടിയും പഠനകേന്ദ്രങ്ങളായിത്തീര്ന്നിേരുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരെ തോണിയിലിരുന്ന് പഠിപ്പിച്ചു. തിരുവനന്തപുരം ബീമാപള്ളി പ്രദേശം സന്ദര്ശിപച്ച ഓര്മനകള്‍ ഇപ്പോഴും മനസ്സിലുണ്ട്. കടലമ്മയുടെ കാരുണ്യം കാത്തുകഴിയുന്നവര്ക്ക്  അക്ഷരവും പുസ്തകവും അന്യമായിരുന്നു. മാനം കറുക്കുമ്പോള് നെഞ്ചുരുക്കത്തോടെ കടയിലേക്ക് കണ്ണുനട്ടിരിക്കുന്നവരെ അക്ഷരം പഠിപ്പിച്ച കഥ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പൌരന്റെ ചിന്തകളും അഭിരുചികളും മെച്ചപ്പെട്ടതാകണം എന്നാണ് അന്നത്തെ ഇടതുപക്ഷജനാധിപത്യ മുന്നണി സര്ക്കാ ര്‍ ആഗ്രഹിച്ചത്. വിദ്യാസമ്പന്നതിയിലേക്കുള്ള കേരളത്തിന്റെ സാക്ഷരതാ തുടര്വിമദ്യാഭ്യാസയത്നം തുടര്ന്നുെകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസം ആജീവനാന്തപ്രക്രിയയായി വളരുന്നു. സാക്ഷരകേരളത്തില്നിാന്ന് സംസ്കാരകേരളത്തിലേക്ക് എന്നതാണ് പുതിയ മുദ്രവാക്യം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരന്തര ഇടപെടല്‍ ഈ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. എങ്കിലും ജനകീയ അടിത്തറയുടെയും സുസ്ഥിരതയുടെയും അഭാവം ഈ സംവിധാനത്തെ തളര്ത്തു ന്നുണ്ട്. അടുത്ത പത്തുവര്ഷംികൊണ്ട് ഇന്ത്യയെ സമ്പൂര്ണസസാക്ഷരത കൈവരിച്ച നാടാക്കി തീര്ക്കു മെന്ന് കേന്ദ്രമന്ത്രി പറയുമ്പോള്‍ നാളികേരത്തിന്റെ ഈ നാട് തുല്യതാ പരിപാടികളിലൂടെ നാലും ഏഴും പത്തും കടന്ന് പ്ളസ്ടുവിലേക്ക് തിരിക്കുന്നു. അക്ഷരം തൊട്ട് തുടങ്ങിയാല്‍ പുതിയൊരാകാശം വീണ്ടെടുക്കാമെന്നാണ് നാം തെളിയിച്ചത്. ഓലമേഞ്ഞ കുടിലുകളിലും തിരമാലകളില്‍ നീന്തുന്ന തോണികളിലും പണിശാലകളിലും കടന്നെത്തിയ അക്ഷരങ്ങള്‍ കേരളത്തില്‍ മാനവീയതയുടെയും മതേതരത്വത്തിന്റെയും വസന്തം വിരിയിക്കുകയായിരുന്നു.

Prof. John Kurakar

No comments: