Pages

Thursday, April 21, 2016

ശക്തിമാനെ ആക്രമിച്ച ബിജെപി എംഎല്എക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് മേനക ഗാന്ധി

ശക്തിമാനെ ആക്രമിച്ച ബിജെപി എംഎല്എക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് മേനക ഗാന്ധി
പൊലീസ് കുതിര ശക്തിമാനെ ആക്രമിച്ച് കൊന്ന ബിജെപി എംഎല്എ ഗണേഷ് ജോഷിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി മേനക ഗാന്ധി. പൊലീസ് സേനയില് പ്രവര്ത്തിക്കെയാണ് 'ശക്തിമാന്' ആക്രമിക്കപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറെ കൊന്ന കുറ്റത്തിന് തുല്ല്യമായി കുതിരയെ ആക്രമിച്ച എംഎല്എക്കെതിരെ കേസെടുക്കണം. കുതിരകളെ പൊലീസ് സേനയില് ഉള്പ്പെടുത്തുന്നത് നിര്ത്തണമെന്നു മേനക ഗാന്ധി ആവശ്യപ്പെട്ടു.ലാത്തി കൊണ്ട് കാലിന് പരിക്കേറ്റ  'ശക്തിമാന്'  ചികിത്സയിലായിരിക്കെ ഇന്നലെയാണ് ചത്തത്. കൃത്രിമക്കാല് വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥ മോശമാവുകയായിരുന്നു. 14 വയസുള്ള കുതിരയുടെ കൃത്രിമക്കാലില് ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി.
കുതിരയെ ക്രൂരമായി ദ്രോഹിച്ചതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്ന്നിരുന്നു. ഉത്തരാഖണ്ഡില് ഹരീഷ് റാവത്ത് സര്ക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തില് നടന്ന സമരം പൊലീസ് തടഞ്ഞപ്പോഴാണ് എംഎല്എ കുതിരയുടെ കാല് തല്ലിയൊടിച്ചത്. സംഭവം വിവാദമായതോടെ ഗണേഷ് ജോഷിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Prof. John Kurakar

No comments: